മലയാളം സിനിമാ പ്രേക്ഷകരെ വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച് ഇപ്പോൾ മലയാളത്തിലെ ഏറ്റവും പ്രശസ്തരായ യുവ നടന്മാരിൽ ഒരാളായി മാറിയ താരമാണ് ഫഹദ് ഫാസിൽ. പ്രശസ്ത സംവിധായകൻ ഫാസിലിന്റെ മൂത്ത മകനായ ഫഹദിനെ ആദ്യമായി മലയാള സിനിമയിലേക്ക് എത്തിച്ചത് പിതാവ് തന്നെയായിരുന്നു. എന്നാൽ കൈയ്യെത്തും ദൂരത്ത് എന്ന ആ ചിത്രം വൻ പരാജയമായിരുന്നു.
പക്ഷേ ആദ്യ വരവ് ഒരു തകർച്ച ആണെങ്കിൽ കൂടി അസാമാന്യ തിരിച്ചുവരവിലൂടെ ഫഹദ് മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി മാറുകയായിരുന്നു. ഇപ്പോൾ മലയാളവും കടന്ന് തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങുകയാണ് ഫഹദ്. കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലാണ് ഫഹദ് ഫാസിൽ ആദ്യമായി അഭിനയിച്ചത് ചിത്രത്തിലെ നായികയായി എത്തിയത് നിഖിത തുക്രൽ എന്ന അന്യ ഭാഷാ നടിയായിരുന്നു.
കൈയ്യെത്തും ദൂരത്തിൽ സുഷമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിഖിത മലയാളത്തിലും തെലുങ്കിലും കന്നടയിലും നിരവധി സിനിമകളുടെ ഭാഗമായിരുന്നു. കൂടാതെ ബസ് കണ്ടക്ടർ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കും കനൽ എന്ന ചിത്രത്തിൽ മോഹൻലാലിനും ഒപ്പം താരം അഭിനയിച്ചിരുന്നു. ഭാർഗവ ചരിതം മൂന്നാം ഖണ്ഡം, ഡാഡി കൂൾ, എം ൽ എ മണി പത്താം ക്ലാസ്സും ഗുസ്തിയും, ബസ് കണ്ടക്ടർ, കനൽ തുടങ്ങിയവയാണ് നിഖിത അഭിനയിച്ച പ്രധാനപ്പെട്ട മലയാള ചിത്രങ്ങൾ.
മുംബൈയിലെ പ്രശസ്തമായ പഞ്ചാബി കുടുംബത്തിൽ ജനിച്ച ആളാണ് നിഖിത. തെന്നിന്ത്യൻ സിനിമകൾ കൂടാതെ ഹിന്ദിയിലും താരം അഭിനിച്ചിരുന്നു. ഒരു സമയത്ത് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു നിഖിത. പക്ഷെ കുറച്ച് നാളുകൾക്ക് ശേഷം താരത്തിന് സിനിമയിൽ നിന്നുള്ള അവസരങ്ങൾ കുറഞ്ഞു വന്നു.
നായികയായി തിളങ്ങിയ താരം പിന്നീട് സഹ താരമായി ഒതുങ്ങി, വീണ്ടും തിരിച്ചുവരവിനായി നിഖിത നിരവധി ഗ്ലാമർ വേഷങ്ങൾ ചെയ്തു. കൂടാതെ ഐറ്റം ഡാൻസുകൾ ചെയ്യാൻ തുടങ്ങി. എന്നിട്ടും അധികനാൾ പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചില്ല. ആ സമയത്താണ് അവർ വിവാഹിതയായത്.
ഗഗന്ദീപ് സിങ് മാഗോ എന്നാണ് നിഖിതയുടെ ഭർത്താവിന്റെ പേര്. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുക ആണ് നടി. ഇവർക്കൊരു മകളുണ്ട് ജാസ്മിരാ നിഖിത മാഗോ എന്നാണ് മകളുടെ പേര്. അതേസമയം അടുത്തിടെ കന്നഡ ബിഗ് ബോസ്സിലും നിഖിത പങ്കെടുത്തിരുന്നു. അവസാനമായി രാജ് സിംഹ എന്ന എന്ന കന്നട ചിത്രത്തിൽ ആയിരുന്നു നടി അഭിനയിച്ചത്.
Also Read
പതിമൂന്നാം വയസിൽ ആണ് അത് സംഭവിച്ചത്, അവസരം കിട്ടിയാൽ ഇനിയും തയ്യാറാണ്: ചാർമി പറയുന്നത് കേട്ടോ