മലയാളം സീരിയൽ രംഗത്ത് വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ ജിഷിൻ മോഹൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ആണ് ജിഷിൻ മോഹൻ മലയാള സീരിയൽ ആരാധകർക്ക് ഇടിയൽ സുപരിചിതനായി മാറിയത്.
തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു. നിലവിൽ കന്യധാനം, അമ്മ മകൾ എന്നീ സീരിയലുകളിൽ അഭിനയിച്ചു വരികയാണ് നടൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടുള്ള ജിഷിൻ പ്രമുഖ സിനിമാ സീരിയൽ നടിയായ വരദയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്.
ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. അമല എന്ന സീരിയലിൽ ഒന്നിച്ച് അഭിനയിക്കുമ്പോൾ ആണ് ഇവർ പ്രണയത്തിൽ ആയത്. അതേ സമയം നടി വരദയും ജിഷിൻ മോഹനും വിവാഹ മോചിതരായി എന്ന വാർത്ത കുറച്ചു ദിവസങ്ങളിൽ ആയി സോഷ്യൽ മീഡിയയിൽ സജീവം ആയിരുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ജിഷിൻ മോഹൻ. രസകരമായ പോസ്റ്റുകൾക്കും അതിലും രസകരമായ ക്യാപ്ഷൻ നൽകുന്നതാണ് ജിഷിന്റെ പ്രത്യേകത. ഇപ്പോഴിതാ ജിഷിൻ പങ്കുവെച്ച പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്ക് ഇടയിൽ വൈറലാകുന്നത്. സഹതാരത്തിന് ഒപ്പമുള്ള പ്രണയം നിറഞ്ഞ റീൽസാണ് ജിഷിൻ പങ്കുവെച്ചത്.
കാത്ത് വാക്കിലെ രണ്ട് കാതൽ എന്ന ചിത്രത്തിലെ നാൻ പിഴയ് എന്ന പാട്ടിനൊപ്പമായിരുന്നു ജിഷിന്റെ റീൽ. കന്യാദാനം സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്ന ഐശ്വര്യയാണ് ജിഷിനൊപ്പം റീൽസിൽ അഭിനയിച്ചിരിക്കുന്നത്.
Also Read
കൃപാസനത്തില് കാശ് വാങ്ങിയല്ല സാക്ഷ്യം പറഞ്ഞത്, വിശ്വാസത്തെ ആരും ചോദ്യം ചെയ്യേണ്ടെന്ന് ധന്യയും ജോണും
ഓടുന്ന ബസിന്റേയും ചിരിക്കുന്ന പെണ്ണിന്റേയും പുറകെ പോകരുതെന്ന് കൊച്ചി രാജാവിൽ കോമളൻ പറഞ്ഞിട്ടുണ്ട്. വെറുതെ ആയിരിക്കും അല്ലേ?’ എന്നാണ് റീൽസ് പങ്കിട്ട് ജിഷിൻ കുറിച്ചത്. ജിഷിന്റെ രസകരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ ജിഷിന്റെ ക്യാപ്ഷനെ വെല്ലുന്ന കമന്റുമായി എത്തി.
ആ പുഞ്ചിരിയിൽ വീഴല്ലേ ചീരു. വിനയേട്ടൻ ഇപ്പൊ വരും അടുത്ത സംശയരോഗമായി പൊയ്ക്കോളൂ എല്ലിന്റെ എണ്ണം കൂടും പല്ലിന്റെ എണ്ണം കുറയും, കോമളൻ വെറുതെ പറഞ്ഞതാ ചേട്ടൻ ധൈര്യമായി പൊയ്ക്കോളൂ. ഐശ്വര്യയുടെ ഭർത്താവ് വന്നാൽ ഓടിക്കോ എന്നിങ്ങനെ ഒക്കെയാണ് ഈ പോസ്റ്റിന് കമന്റുകൾ കിട്ടുന്നത്.