ഇപ്പോഴും ജയറാം എന്റെ അടുത്ത സുഹൃത്താണ്, അഭിനയം നിർത്തി പോകാൻ ഒരു കാരണം ഉണ്ടായിരുന്നു: വെളിപ്പെടുത്തലുമായി സുനിത

5613

എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നായികയാണ് നടി സുനിത. മലയാളത്തിന്റെ താരചക്രവർത്തിമാരായ മോഹൻലാൽ, മമ്മൂട്ടി സൂപ്പർ താരങ്ങളായ ജയറാം, സുരേഷ് ഗോപി തുടങ്ങിയവർക്ക് ഒപ്പവും രണ്ടാംനിരക്കാർക്ക് ഒപ്പവും എല്ലാം നായികയായി സുനിത തിളങ്ങിയിരുന്നു.

കൊടെയ് മഴൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുനിത അഭിനയ രംഗത്തേക്ക് എത്തിയത്. മലയാളം തമിഴ്, കന്നഡ, ഭാഷകളിൽ വളരെ സജീവായിരുന്നു സുനിത. മലയാളത്തിലാണ് താരം കൂടുതൽ ചിത്രങ്ങൾ ചെയ്തിരിക്കുന്നത്. വിവാഹ ശേഷം അഭിനയ രംഗം ഉപേക്ഷിച്ച സുനിത ഇപ്പോൾ കുടുംബമായി അമേരിക്കയിലാണ് താമസം. മികച്ചൊരു അഭിനേത്രി എന്നതിനപ്പുറം ഒരു നർത്തകി കൂടിയാണ് സുനിത. അഭിനയം വിട്ടെങ്കിലും അവർ ഇപ്പോഴും നൃത്തത്തിൽ സജീവമാണ്.

Advertisements

അതേ സമയം അടുത്തിടെ തന്റെ പഴയ സിനമാ ഓർമ്മകൾ സുനിത തുറന്നു പറഞ്ഞിരുന്നു. വിവാഹം അടുത്തപ്പോൾ തന്നെ ഇനി അഭിനയം വേണ്ടെന്ന് ഞാൻ തീരുമാനിച്ചിരുന്നു എന്നാണ് താരം പറുന്നത്. അഭിനയം നിർത്തുമ്പോൾ കല്യാണം കഴിക്കാൻ പോകുന്നതിന്റെ ആവേശത്തിലായിരുന്നു ഞാൻ.

Also Read
എന്റെ പ്രണയത്തിന് നിര്‍മ്മലിന്റെ സഹായം ഉണ്ടായില്ല, എന്നാല്‍ നിര്‍മ്മലിന്റെ പ്രണയ വിവാഹം കഴിഞ്ഞ് ഫസ്റ്റ് നൈറ്റില്‍ ഒപ്പം കിടന്നത് ഞാനായിരുന്നു: ഹരീഷ് കണാരന്‍

ജീവിതം പുതിയോരു തലത്തിലേക്ക് കടക്കാൻ പോകുന്നതിന്റെ ത്രിൽ. സിനിമയും രാജും എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ഒരേ സമയത്താണ്. അദ്ദേഹത്തിന്റെ അമ്മ എന്റെ മ്യൂസിക് ടീച്ചറായിരുന്നു. ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടു. വീട്ടുകാർ സമ്മതിക്കുകയും ചെയ്തു. സിനിമ വിട്ടെങ്കിലും ഇന്നും ഞാൻ സിനിമയെ കുറിച്ച് അറിയുന്നുണ്ട്.

സിനിമയിലെ പഴയ സൗഹൃദം ഇപ്പോഴും കാത്തു സൂക്ഷിക്കുണ്ട്. നടി ചിത്രയുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്നു (ചിത്ര അടുത്തിടെ മരണപെട്ടിരുന്നു). പിന്നെ മേനക, നളിനി, സുചിത്ര ഇവരൊക്കെ ഇപ്പോഴും സുഹൃത്തുക്കൾ ആയിട്ടുണ്ട്. ഇന്നത്തെ പോലെ മമ്മൂട്ടിയും മോഹൻലാലും ജയറാമും ഒന്നും ഇത്രയും വലിയ താരങ്ങൾ ആയിരുന്നില്ലെങ്കിലും അവർ സൂപ്പർ ഹീറോകൾ ആയിരുന്നു.

തുടക്കകാലത്ത് മമ്മൂക്കയുടെയും ലാലേട്ടന്റെയും നായികയായി അഭിനയിക്കാൻ കഴിഞ്ഞു. മമ്മൂക്ക വളരെ പ്രൊഫഷണൽ ആണ്. മോഹൻലാൽ സൗമ്യനാണ് ഒരു വാം പേഴ്സണാലിറ്റിയാണ് അദ്ദേഹത്തിന്. അതുപോലെ സുരേഷ് ഗോപി അദ്ദേഹത്തിന് എല്ലാവരോടും വളരെ സ്‌നേഹമാണ്. മറ്റുള്ളവരെ നമ്മൾ എങ്ങനെ കെയർ ചെന്നണമെന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്.

ചുറ്റുമുള്ളവരെ സംരക്ഷിക്കാൻ വളരെ വലിയ മനസുള്ള ഒരാളാണ് അദ്ദേഹം. ജയറാം ഇന്നും എന്റെ നല്ലൊരുസുഹൃത്താണ്. അടുത്ത സുഹൃത്തിനെ പോലെയാണ് അന്നും അദ്ദേഹം എന്നോട് പെരുമാറിയിരുന്നത്. സിനിമയിലെ എല്ലാക്കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ എന്നെ സഹായിച്ചത് ജയറാം ആണെന്നും എന്നും സുനിത പറയുന്നു.

സിനിമയിൽ വന്നതിനെ ഇപ്പോഴും അതിശയത്തോടെ തന്നെയാണ് ഞാൻ നോക്കിക്കാണുന്നത്. പത്മശ്രീ രാമയ്യ പിള്ളയുടെ ശിഷ്യ ആയിരുന്നു ഞാൻ. അച്ഛന് മധുരയിലേക്ക് ജോലി മാറ്റം ലഭിച്ചപ്പോൾ മാഷിന്റെ വീട്ടിൽ തന്നെ നിന്നു നൃത്തം പഠിച്ചു. അങ്ങനെ മൂന്നുവർഷം നൃത്തം പഠിച്ചു. ആ സമയത്ത് ആയിരുന്നു തമിഴിലെ പ്രശസ്ത നിർമാതാവും സംവിധായകനുമായ മുക്ത ശ്രീനിവാസൻ സാർ നൃത്തവിദ്യാലയത്തിൽ എത്തിയത്.

Also Read
പ്രേതത്തിലും ആത്മാവിലും വിശ്വാസമുണ്ട്; പ്രേത സിനിമയിലെ കോസ്റ്റിയൂം ധരിച്ചെത്തിയപ്പോള്‍ കണ്ണു ചുവന്നു ശബ്ദം പോയി; ലൊക്കേഷന്‍ അനുഭവം പറഞ്ഞ് ശ്വേത

അദ്ദേഹത്തിന്റെ സിനിമയിലേക്ക് എന്നർത്ഥം അറിയാവുന്ന ഒരു നായികയെ വേണമായിരുന്നു. അങ്ങനെ മാഷാണ് എന്നെ നിർദ്ദേശിക്കുന്നത്. അങ്ങനെയാണ് തമിഴ് സിനിമയിൽ ഞാൻ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയാണ് പേര് മാറ്റിയത്. വിദ്യ എന്നായിരുന്നു പേര്. കഥാപാത്രത്തിനും ആ പേര് തന്നെ ആയിരുന്നു. സിനിമയിൽ എത്തിയതോടെ പഠനവും തുടർന്നു.

എന്നാൽ അന്നും ഇന്നും നൃത്തമാണ് എന്നെ കൂടുതൽ ഭ്രമിപ്പിക്കുന്നത്. ജയറാമിന് ഒപ്പം കളിവീട് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. അതിനു ശേഷമാണ് രാജിനെ വിവാഹം കഴിക്കുന്നത്. അമേരിക്കയിൽ വന്നാൽ അഭിനയം തുടരാൻ സാധിക്കില്ല എന്ന് അറിയാമായിരുന്നു. ഡാൻസ് സ്‌കൂൾ ആരംഭിച്ചതോടെ തിരക്ക് വർദ്ധിക്കുകയും ചെയ്യുന്നു സുനിത പറയുന്നു. ഇപ്പോഴും സിനിമയിലേക്ക് തിരിച്ചു വരാൻ ആഗ്രഹമുണ്ട് എന്നും മികച്ച വേഷങ്ങൾ ലഭിച്ചാൽ തീർച്ചയായും തിരിച്ചു വരും എന്നു സുനിത പറഞ്ഞിരുന്നു.

Advertisement