ദൈവാനുഗ്രഹത്താൽ മറ്റൊരാൾ കൂടി എത്തിയിരിക്കുന്നു, പുതിയ സന്തോഷം പങ്കുവെച്ച് നവ്യാ നായർ

174

മലയാള സിനിമയിലെ ഹിറ്റ് മേക്കർ സിബി മലയിലിന്റെ സംവിധാനത്തിൽ 2001 ൽ പുറത്ത് ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി വെള്ളിത്തിരയിൽ എത്തിയ നടിയാണ് നവ്യാ നായർ. പിന്നീട് നിരവധി സിനിമകളിലലെ മികച്ച വേഷങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായി നവ്യ നായർ മാറി.

മലയാളത്തിൽ പുറത്ത് ഇറങ്ങിയ നവ്യയുടെ ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു.ഇന്നും നന്ദനത്തിലെ ബാലമണിയും കല്യാണരാമനിലെ ഗൗരിയും കുഞ്ഞിക്കൂനനിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഈ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്.

Advertisements

മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നഡയിലും നടി സജീവമായിരുന്നു.തെന്നിന്ത്യൻ സിനിമാ ലോകത്തും മികച്ച ആരാധകരെ സൃഷ്ടിക്കാൻ നാവ്യയ്ക്ക് കഴിഞ്ഞിരുന്നു. തമിഴിനെക്കാളും കന്നഡയിലായിരുന്നു നവ്യ അധികം സിനിമ ചെയ്തത്. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം നൃത്തത്തിൽ സജീവമായിരുന്നു.

Also Read
ഒരു കുറ്റവും കിട്ടാഞ്ഞപ്പോൾ പള്ളിയിൽ ചെരുപ്പിട്ട് കയറിയെന്ന് പറഞ്ഞ് ചിലർ വന്നു, ഹണിമൂൺ പോലും അടുത്തെങ്ങും നടക്കുമെന്ന് തോന്നുന്നില്ല: ആലീസും സജിനും പറയുന്നു

ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ്. വികെ പ്രകാശിന്റെ ഒരുത്തി പൂർത്തിയാക്കിയ നവ്യ ഇപ്പോൾ ദൃശ്യം 2 ന്റെ കന്നഡ പതിപ്പിലാണ് അഭിനയിക്കുന്നത്.
സ്വന്തം വീട്ടിലെ ഒരു കുട്ടിയെ പോലെയാണ് മലയാളികൾക്ക് നവ്യാ നായർ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ നവ്യ നായരോട് സ്‌നേഹവും ആരാധനയും തോന്നാത്ത മലയാളികൾ ചുരുക്കം ആണ്.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക നായകന്മാർക്കും ഒപ്പം ശ്രദ്ധേയമായ വേഷത്തിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. വിവാഹ ശേഷം കുറച്ച് നാൾ താരം സിനിമയിൽ നിന്ന് വിട്ട് നിന്നുവെങ്കിലും വീണ്ടും ശക്തമായ തിരിച്ച് വരവ് ആണ് താരം നടത്തിയത്.

സിനിമയിൽ മാത്രമല്ല, ടെലിവിഷൻ പരിപാടികളിലും താരം സജീവ സാന്നിധ്യം ആണ് ഇപ്പോൾ. എന്നാൽ ഇപ്പോഴിതാ താരം തന്റെ ജീവിതത്തിൽ ഉണ്ടായ പുതിയ സന്തോഷം ആണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. പുതിയ വാഹനം സ്വാന്തമാക്കിയതിന്റെ സന്തോഷത്തിൽ ആണ് നവ്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

മിനികൂപ്പറിന്റെ കൺട്രിമെൻ വാഹനം ആണ് നവ്യാ നായ സ്വന്തമാക്കിയിരിക്കുന്നത്. കുടുംബത്തിനൊപ്പം ഷോറൂമിൽ എത്തി വാഹനം ഏറ്റു വാങ്ങുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ കൂടിയാണ് നവ്യാ നായർ പങ്കുവെച്ചത്. ദൈവാനുഗ്രഹത്താൽ എന്ന തലക്കെട്ടോടെ ആണ് താരം തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്.

Also Read
എൻറെ അച്ഛന്റെ സ്ഥാനം ആണ് ചേട്ടന്, അമ്മ അനുഭവിച്ച ത്യാഗങ്ങൾ വലുതാണ്: ഹൃദയം തൊടുന്ന കുറിപ്പുമായി മായ ദീപൻ

നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ആരാധകരും സഹ പ്രവർത്തകരും എല്ലാം നവ്യയുടെ സന്തോഷത്തിൽ പങ്കു കൊണ്ടിരിക്കുകയാണ്. ടെലിവിഷൻ പരിപാടികളിലും സജീവമായ നവ്യ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ അതിഥിയായി എത്താറുണ്ട്.

Advertisement