ഒൻപതാം മാസം നിറവയറിൽ ഭർത്താവ് അർജുന് ഒപ്പം കിടിലൻ നൃത്തവുമായി സൗഭാഗ്യ വെങ്കിടേഷ്, വീഡിയോ വൈറൽ

228

പ്രശസ്ത നടിയും നർത്തകിയുമായ താര കല്യാണിന്റെയും നടൻ രാജാറാമിന്റെയും ഏക മകളാണ് സൗഭാഗ്യ വെങ്കിടഷ്. ടിക്ക് ടോക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. കഴിഞ്ഞ വർഷമായിരുന്നു സൗഭാഗ്യയുടെ വിവാഹം കഴിഞ്ഞത്.

താരാ കല്യാണിന്റെ ശിഷ്യനും നർത്തകനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് അർജുൻ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. താരാ കല്യാണിനെ പോലെ തന്നെ മികച്ച ഒരു നർത്തകിയാണ് സൗഭാഗ്യയും. അർജുനൊപ്പമുള്ള സൗഭാഗ്യയുടെ ടിക് ടോക് വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വലിയ ഹിറ്റ് ആയിരുന്നു.

Advertisements

കഴിഞ്ഞ വർഷമാണ് താരം അർജുനനെ വിവാഹം കഴിച്ചത്. അർജുൻ അഭിനയത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ചതാണ്. ഈ അടുത്താണ് താൻ അച്ഛനാവാൻ പോവുന്ന സന്തോഷം അർജുൻ പങ്കുവെച്ചത്. ഇപ്പോഴിതാ ഒൻപതാം മാസത്തിൽ നിറവയറിൽ ഭർത്താവിനോടൊപ്പം ഡാൻസുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ.

Also Read
പലരും ചോദിക്കുന്നത് നരസിംഹം പോലുള്ള സിനിമകൾ ചെയ്താൽ പോരെയെന്നാണ്, ആളുകളെ പറ്റിക്കുന്ന കുറേ മാടമ്പി സിനിമകൾ ഞാൻ എടുത്തിട്ടുണ്ട് പക്ഷേ; രഞ്ജിത്ത് പറയുന്നു

മുപ്പത്തിയാറ് ആഴ്ച എത്തി എന്ന സന്തോഷത്തിലാണ്. ട്രെൻഡിനൊപ്പം പോകുന്നു എന്നാണ് ഡാൻസ് വീഡിയോക്ക് നൽകിയ കാപ്ഷൻ. ബ്ലാക്ക് ആൻഡ് വൈറ്റ് ഡ്രസിലാണ് താരങ്ങൾ എത്തിയത്. താരയുടെ പേരിലുള്ള ഡാൻസ് സ്‌കൂളിന്റെ മുറ്റത്ത് വെച്ചായിരുന്നു ഡാൻസ്. ഇരുവരും നിറവയറിൽ തലോടുന്നതും സ്നേഹം പങ്കുവെക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.

നിരവധിപ്പേരാണ് ഡാൻസിനെ പ്രശംസിച്ചെത്തുന്ത്. താരദമ്പതിമാർക്ക് നല്ലൊരു കണ്മണി ജനിക്കട്ടേയെന്നും എല്ലാ കാലവും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടേ എന്നുമൊക്കെയുള്ള കമന്റുകളാണ് അധികവും.
ടിക്ടോക്കിലൂടെ ഏവരുടെയും പ്രിയങ്കരിയായി മാറിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. മികച്ച ഒരു നർത്തകി കൂടിയാണ് താരം.

നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. ദീർഘ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറുമായുള്ള വിവാഹം നടന്നത്. അർജുനും മികതച്ച ഒരു നർത്തകനാണ്. ചക്കപ്പഴം എന്ന പരമ്പരയിൽ അർജുൻ നേരത്തെ അഭിനയിച്ചിരുന്നു. ഇപ്പോൾ കുടുംബത്തിലേ പുതിയ അഥിതി എത്തുന്നതും കാത്തിരിക്കുകയാണ് ഇവർ.

Also Read
ദിലീപേട്ടനെ വല വീശിപ്പിടിച്ച് കാവ്യ ചേച്ചിയുടെ ജീവിതം ഞാൻ തകർക്കാൻ പോവുകയാണ് എന്നാണ് പുതിയ പ്രചാരണം; ഇതിനെതിരെ മുഖ്യമന്ത്രി ആക്ഷൻ എടുക്കണം

മുപ്പത്തിയാറം ആഴ്ചയിലേക്ക് എത്തിയ സ്ഥിതിയ്ക്ക് ദിവസങ്ങൾക്കുള്ളിൽ സൗഭാഗ്യ അമ്മയാവും. പ്രസവത്തിന് പോകുമ്പോൾ കൊണ്ട് പോവാനുള്ള ബാഗ് പാക്ക് ചെയ്യുന്നത് വീഡിയോയിൽ കാണിച്ചിട്ടുണ്ട്.

Advertisement