പലരും ചോദിക്കുന്നത് നരസിംഹം പോലുള്ള സിനിമകൾ ചെയ്താൽ പോരെയെന്നാണ്, ആളുകളെ പറ്റിക്കുന്ന കുറേ മാടമ്പി സിനിമകൾ ഞാൻ എടുത്തിട്ടുണ്ട് പക്ഷേ; രഞ്ജിത്ത് പറയുന്നു

121

മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകനും തിരക്കഥാകൃത്തും ഇപ്പോൾ നടനുമാണ് രഞ്ജിത്. നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആണ് അദ്ദേഹത്തിന്റെ സംവിധാനത്തിലും തിരക്കഥയിലും പുറത്തിറങ്ങിയിട്ടുള്ളത്.

മലയാളത്തിലെ താരരാജാക്കൻമാരേയും യുവനിരയേയും നായകൻമാരാക്കി നിരവധി സൂപ്പർഹിറ്റുകൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. മലയാളസിനിമയുടെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയെയും മോഹൻലാലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകന്മാരിൽ ഒരാളാണ്.

Advertisements

രഞ്ജിത്ത്. സംവിധാനത്തിനൊപ്പം തിരക്കഥ ഒരുക്കിയും രഞ്ജിത്ത് ശ്രദ്ധേയനായി. ഇപ്പോഴിതാ സിനിമകളെക്കുറിച്ച് രഞ്ജിത്ത് മനസ്സുതുറന്നിരിക്കുകയാണ്. ആളുകളെ പറ്റിക്കുന്ന കുറേ മാടമ്പി സിനിമകൾ താൻ എടുത്തിട്ടുണ്ടെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Also Read
പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാർത്ഥിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അറിയാതെ ഒന്ന് വിതുമ്പി: നാരിപൂജയിൽ പങ്കെടുത്തതിനെ കുറിച്ച് ലക്ഷ്മി നക്ഷ്ത്ര

സർക്കസ് കണ്ടാൽ അതിലെ സാഹസിക രംഗങ്ങൾ അനുകരിക്കാറില്ല. സിനിമയയെയും അനുകരിക്കേണ്ടതില്ല. സ്വാധീനത്തിൽ പെടുകയും ചെയ്യണ്ട. നരസിംഹം പോലുള്ള സിനിമകൾ എഴുതിയാൽ പോരേ എന്ന് പലരും ചോദിച്ചു. എനിക്ക് സംതൃപ്തിയുണ്ടാകുന്ന സിനിമയും ചെയ്യേണ്ടേ എന്നാണ് രഞ്ജിത്ത് ചോദിക്കുന്നത്.

താരങ്ങളെ ആശ്രയിച്ച് സിനിമ എടുക്കുന്ന കാലം പോയി. പുതിയ കുട്ടികൾ സംഘമായി അധ്വാനിച്ചാണ് ഇപ്പോൾ സിനിമയെടുക്കുന്നത്. അതിന് പറ്റിയ പുതിയ നടന്മാരെയും കണ്ടെത്തുന്നു. മികച്ച സിനിമയുണ്ടാകുന്നുമുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം തിരക്കഥ പൂർണമായ ഒരു ഫയലല്ല.

സിനിമയുടെ അവസാനം വരെ സംഭവിക്കുന്ന ഒന്നാണ്. എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താവുന്നതുമാണ്. അന്നത്തിന് വേണ്ടി എഴുതി തള്ളിയവരാണ് താനും രഞ്ജി പണിക്കരും. സിനിമയിൽ എഴുത്ത് ഇല്ലാതാവില്ല. ഒരു പ്ലാനില്ലാതെ സാധാന സാമഗ്രികൾ കൊണ്ട് വീടുണ്ടാക്കാനാവില്ലെന്ന് രഞ്ജിത്ത് പറയുന്നു.

എല്ലാ സിനിമാപ്രേമികളും പ്രേക്ഷകാഭിരുചിയെ തൃപ്തിപ്പെടുത്തുന്നതാവണം എന്ന് ആഗ്രഹമില്ല. മോഹൻലാലിന് വരെ ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമയാണ് പ്രാഞ്ചിയേട്ടൻ. പക്ഷേ ആ സിനിമ എടുക്കുന്നതിൽ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു എന്നും രഞ്ജിത്ത് പറയുന്നു.

Also Read
റിമി ടോമിയുടെ ജീവിതത്തിലേക്ക് വീണ്ടും ആ സന്തോഷം എത്തുന്നു, ഇത്തവണ ഒരു വ്യത്യാസവുമുണ്ട്, ആശംസകൾ നേർന്ന് ആരാധകർ

Advertisement