മോഹൻലാൽ ഇടഞ്ഞാൽ അത് വലിയ പ്രശ്നമാകും, മമ്മൂട്ടി പെട്ടെന്ന് പൊട്ടിത്തെറിക്കും; പ്രൊഡക്ഷൻ കൺട്രോളറുടെ വെളിപ്പെടുത്തൽ

81

താരരാജാക്കാൻമാരാണെങ്കിലും മലയാള സിനിമയിലെ സഹോദര തുല്യരായ സുഹൃത്തുക്കളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളാണ് മലയാളി പേക്ഷകർ ഏറ്റെടുത്തതും.
തലമുറ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുന്ന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. സഹപ്രവർത്തകരുടെ കൂട്ടത്തിൽ തന്നെ താരരാജാക്കന്മാർക്ക് ആരാധകരുണ്ട് .

എകദേശം ഓരേ കാലഘട്ടത്തിലാണ് ഇരുവരും സിനിമയിൽ ചുവട് ഉറപ്പിക്കുന്നതെങ്കിലും വ്യത്യസ്ത കഥാപാത്രങ്ങളിലാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. ആദ്യകാലം മുതൽ തന്നെ താരങ്ങളുടെ സിനിമാ തിരഞ്ഞെടുപ്പിൽ ഇത് ദൃശ്യവുമാണ്

Advertisements

സിനിമയിലൂടെയാണ് ഇവർ പരിചയപ്പെട്ടതെങ്കിലും അതിനപ്പുറമാണ് താരങ്ങളുടെ സൗഹൃദം. ഏവരേയും അസൂയപ്പെടുത്തുന്ന സൗഹൃദമാണ് ഇവരുടേത്. മോഹൻലാൽ മമ്മൂട്ടി സൗഹൃദത്തെ കുറിച്ച് നിരവധി കഥകൾ പങ്കുവെച്ച് സുഹൃത്തുക്കൾ രംഗത്തെത്താറുണ്ട്.

ഇപ്പോൾ ഇതാ ഇരുവരെയും കുറിച്ച് പഴയകാല പ്രൊഡക്ഷൻ കൺട്രോളറും അഭിനേതാവുമായ ബദറുദീൻ നടത്തിയ തുറന്ന പറച്ചിലുകളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറുന്നതും. മോഹൻലാൽ ശാന്ത സ്വഭാവക്കാരനും എല്ലാവരുമായും വളരെ സ്നേഹത്തോടെയും സഹകരണത്തോടെയും മുന്നോട്ടു പോകുന്ന ആളാണ്.

ആരെയും വേദനിപ്പിക്കാതെ, എല്ലാവരേയും പരിഗണിച്ചു മുന്നോട്ടു പോകുന്ന മോഹൻലാൽ വളരെ അപൂർവമായേ ദേഷ്യപ്പെടാറുള്ളു, പക്ഷെ അദ്ദേഹം ഇടഞ്ഞാൽ അത് വലിയ പ്രശ്നമായി മാറും. ആ ദിവസം പിന്നെ അദ്ദേഹത്തെ നോക്കണ്ട എങ്കിലും തന്റെ സിനിമയെ ബാധിക്കുന്ന തരത്തിൽ പെരുമാറാറില്ല.

മമ്മൂട്ടിയുടെ സ്വഭാവമാകട്ടെ നേരെ തിരിച്ചാണ്. മമ്മൂട്ടിയുടെ പിടി വാശി കുറച്ചു കടുപ്പമാണ്. മമ്മൂട്ടി പെട്ടെന്ന് പൊട്ടിത്തെറിക്കുമെങ്കിലും ആ ദേഷ്യം കുറച്ചു നേരത്തേക്ക് മാത്രമേ ഉണ്ടാകു. ഇരുവരും ഇത്ര വലിയ നിലയിൽ എത്തിയത് അവരുടെ ജോലിയോടുള്ള ആത്മാർത്ഥതയും സമർപ്പണവും അതുപോലെ കഠിനാധ്വാനവും കൊണ്ടാണെന്നും ബദറുദീൻ വ്യക്തമാക്കി.

അതേ സമയം ഇരുവരുടേയും മികച്ച ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ദി പ്രീസ്റ്റ്, വൺ തുടങ്ങിയവയാണ് ഇനി പുറത്തു വരാനുള്ള മമ്മൂട്ടി ചിത്രങ്ങൾ. ദി പ്രീസ്റ്റിന്റെ ചിത്രീകരണം അവസാനിച്ചിട്ടുണ്ട്. പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളാണിത്. വണ്ണിൽ മുഖ്യമന്ത്രി വേഷത്തിലാണ് താരം എത്തുന്നത്.

പ്രിയദർശൻ ചിത്രമായ മരയ്ക്കാർ അറബി കടലിന്റെ സിംഹം, ദൃശ്യം 2, റാം, തുടങ്ങിയ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി ഇനി വരാനുള്ളത്. മരയ്ക്കാർ, ദൃശ്യം 2 ചിത്രീകരണം അവസാനിച്ചിട്ടുണ്ട്. ബി ഉണ്ണകൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ ചിത്രീകരണം അടുത്ത ദിവസം മുതൽ ആരംഭിക്കുകയാണ്.

Advertisement