കമിഴ്ന്ന് കിടക്കുന്ന കുഞ്ഞു പ്രണവിനെ താലോലിച്ച് ഓമനിപ്പിച്ച് ലാലേട്ടനും സുചിത്രയും: താരപുത്രന്റെ അധികമാരും കാണാത്ത അപൂർവ്വ ചിത്രം വൈറൽ

151

ഫാസിൽ ഒരുക്കിയ മഞ്ഞിൽ വിരിഞ്ഞ പൂവിലെ വില്ലനായി അഭിനയം തുടങ്ങിയെങ്കിലും ഇന്ന് മലയാള സിനിമയുടെ താരരാജാവായി വളർന്നു പന്തലിച്ച് നിൽക്കുന വിസ്മയ താരമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. ലോകം മുഴുവൻ അറിയപ്പെടുന്ന വിസ്മയ താരമെന്ന ലെവലിലേക്ക് ഉയർന്ന മോഹൻലാലിനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകൻ പ്രണവ് മോഹൻലാലും ശ്രദ്ധേയനാണ്.

താരരാജാവിന്റെ മകനാണെങ്കിലും ലളിതമായി ജീവിക്കാനാണ് പ്രണവിനെന്നും താൽപര്യം. കാട്ടിലും മേട്ടിലുമൊക്കെ നടന്നും മറ്റുമായി യാത്ര ചെയ്യാനാണ് താരപുത്രനെന്നും ഇഷ്ടം. പ്രണവിന്റെ ഇത്തരം യാത്രകളെ കുറിച്ചുള്ള കഥകളും ചിത്രങ്ങളുമെല്ലാം പലപ്പോഴും പുറത്ത് വരാറുണ്ട്.

Advertisements

ഇപ്പോഴിതാ പ്രണവിനെ ഇതുവരെ ആരും കാണാത്ത തരത്തിലുള്ള ചിത്രമാണ് വൈറലാവുന്നത്. മോഹൻലാലും ഭാര്യ സുചിത്രയും പ്രണവും ഒന്നിച്ചുള്ള ഏറ്റവും പഴയൊരു ഫോട്ടോ ആണ് പുറത്ത് വന്നത്.
നീല നിറമുള്ള ടീ ഷർട്ടാണ് മോഹൻലാലിന്റെ വേഷം.

പച്ചയും കറുപ്പും നിറമുള്ള ചുരിദാറാണ് സുചിത്രയുടേത്. ഇരുവരും പുറകിൽ ഇരിക്കുമ്പോൾ പ്രണവ് മുന്നിൽ കിടന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. ഒറ്റ നോട്ടത്തിൽ ക്യൂട്ട് ഫാമിലി എന്ന് വിശേഷിപ്പിക്കുന്നതാണിത്.

മോഹൻലാലിന്റെ കുടുംബസമേതമുള്ള ഒരുപാട് ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ടെങ്കിലും പ്രണവ് കമിഴ്ന്നു കിടക്കുന്ന പ്രായത്തിലുള്ള അപൂർവ്വങ്ങളിൽ അപൂർവ്വമായ ഫോട്ടോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആരാധകരും മലയാള സിനിമാപ്രേമകളടക്കം അധികമാരും കാണാത്ത ഫോട്ടോ മാഹൻലാലിന്റെ ഫാൻസ് പേജുകളിലൂടെയാണ് പ്രചരിച്ചത്.

ബാലതാരമായി വെള്ളിത്തിരയിലെത്തി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നേടിയ പ്രണവ് 2018 ലാണ് നായകനായി സ്‌ക്രീനിന് മുന്നിലെത്തുന്നത്. സിനിമയോട് വലിയ താൽപര്യമില്ലാതിരുന്ന പ്രണവ് രാജാവിന്റെ മകൻ എന്ന ലേബലിലാണ് വെള്ളിത്തിരയിലെത്തുന്നത്.

നായകനായ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാപ്രേമികളുടെ ഇഷ്ടം സ്വന്തമാക്കാൻ പ്രണവിന് സാധിച്ചിരുന്നു. ഇനി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം എന്ന സിനിമയിലാണ് പ്രണവ് നായകനാവുന്നത്.

പിതാവ് മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലും പ്രണവ് സുപ്രധാന വേഷം ചെയ്തിട്ടുണ്ട്. ഈ രണ്ടു ചിത്രങ്ങളിലും കല്യാണി പ്രിയദർശൻ ആണ് പ്രണവിന്റെ നായിയായി എത്തുന്നത്.

Advertisement