ഞെട്ടിക്കുന്ന ഗ്ലാമറസ് ലുക്കിൽ അന്ന രേഷ്മ രാജൻ, ഇത് ഞങ്ങളുടെ ലിച്ചിയല്ലെന്ന് ആരാധകർ

657

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ ലെച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജൻ. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നുു.

അങ്കമാലി ഡയറീസ് മികച്ച വിജയം തിയേറ്ററിൽ നേടിയെടുത്തോടെ പിന്നീട് അന്ന രേഷ്മയെ തേടി നിരവധി നല്ല അവസരണങ്ങൾ വന്നിരുന്നു. അന്ന രേഷ്മയെന്നു പറയുന്നതിനെക്കാൾ ലിച്ചി എന്ന് പറഞ്ഞാൽ താരത്തെ വളരെ പെട്ടന്ന് ആരാധകർക്ക് മനസിലാകും. അത്രയേറെ സ്വാധീനം ആണ് താരം ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേഷകരുടെ ഇടയിൽ ഉണ്ടാക്കിയെടുത്തത്.

Advertisements

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ചർച്ച വിഷയം ആയിരിക്കുന്നത്. തടി കുറച്ച് കൂടുതൽ സുന്ദരിയായുള്ള താരത്തിന്റെ ചിത്രം വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. വെറൈറ്റി ലുക്കിലാണ് ലിച്ചിയെഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുന്നത്. അൽപ്പം ഗ്ലാമറസ് ലുക്കിൽ മോഡേൺ ഔട്ഫിറ്റ് ധരിച്ചാണ് അന്ന എത്തിയത്.

മൂർത്തി സച്ചിൻ എന്ന ഫോട്ടോഗ്രാഫറാണ് അന്നയുടെ പുതിയ ഫോട്ടോ സീരീസ് എടുത്തിരിക്കുന്നത്.
കോസ്റ്റിയൂം ഡിസൈനറായ പർവത രാകേഷാണ് അന്നയുടെ ബീച്ച് ടൈപ്പ് ഔട്ട് ഫിറ്റിന് പിന്നിൽ പ്രവർത്തിച്ചത്. താരത്തിന്റെ ഈ പുത്തൻ മേക്കോവർ കണ്ട് ആദ്യം അമ്പന്നെങ്കിലും ആശംസകൾ നേരാൻ ആരാധകർ മറന്നില്ല.

അതേ സമയം അടുത്തിടെ വണ്ണകുറഞ്ഞതിനെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. അയ്യപ്പനും കോശിയും ചെയ്യുന്ന സമയം മുതൽ മറ്റൊരു ചിത്രത്തിന് വേണ്ട തടി കുറയ്ക്കാൻ തുടങ്ങിയിരുന്നു.എന്നാൽ കൊറോണ വന്നതോടെ പ്ലാൻ എല്ലാം മാറുകയായിരുന്നുഇനി ഈ പ്രശ്‌നങ്ങളെല്ലാം കഴിഞ്ഞിട്ട് തുടങ്ങാം എന്നും കരുതി.ലോക്ക് ഡൗൺ കാലത്ത് ജീവിത ശൈലി മാറിയപ്പോൾ അതിനോടൊപ്പം ശരീരവും മാറി.

എങ്കിലും ആരോഗ്യകാര്യങ്ങളിൽ കുറച്ച് കൂടി ശ്രദ്ധിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ലോക്ക് ഡൗൺ കാല വെറുതെ ഇരുന്ന് ആകെ ബോർ ആയപ്പോഴാണ് ഷട്ടിൽ കളിച്ചാലോ എന്ന് ആലോചിക്കുന്നത്അങ്ങനെ ഞാനും ചേട്ടനും കൂടി കളി തുടങ്ങി.ഇപ്പോൾ എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും മണിക്കൂറോളം ഷട്ടിൽ കളിക്കുന്നുണ്ട് ഒപ്പം മധുര പലഹാര കഴിക്കുന്നത് നിർത്തി.

പിന്നെ ഭക്ഷണ കഴിക്കുന്ന ശൈലി കൂടി മാറ്റുകയും ചെയ്തപ്പോൾ സംഭവിച്ചതാണ് ഇപ്പോൾ കാണുന്ന ഈ മാറ്റം. തന്റെ മേക്കോവർ കണ്ടു പിടിച്ചത് സോഷ്യൽ മീഡിയയാണ്. ചിത്രത്തിന് മികച്ച കമന്റുകൾ ലഭിച്ചപ്പോഴാണ് മാറ്റത്തെ കുറിച്ച് തനിക്കും തോന്നിയതെന്നും അന്ന കൂട്ടിച്ചേർത്തു സിനിമയിലേക്ക് എത്തുന്നതിനു മുൻപ് നേഴ്സ് ആയി ജോലിനോക്കുകയായിരുന്നു അന്ന രേഷ്മ.

സംവിധായകൻ ലിജോയും അങ്കമാലി ഡയറീസിന്റെ പ്രൊഡ്യൂസർ വിജയ് ബാബുവും സിനിമയിലേക്ക് ക്ഷണിക്കുന്നത് ഒരു ഹോസ്പിറ്റലിന്റെ പരസ്യ ബോർഡിൽ അന്നയുടെ ഫോട്ടോ കണ്ടിട്ടാണ്. അങ്ങനെയാണ് അന്ന അങ്കമാലി ഡയറീസിലേക്ക് എത്തുന്നത്. വിദേശത്തേക്ക് പോകാൻ ജോലി റെഡി അയി നിന്ന സമയത്തായിരുന്നു അന്ന രേഷ്മയ്ക്ക് സിനിമയിലേക്ക് ക്ഷണം ലഭിക്കുന്നത്. അങ്ങനെ ജോലി വേണ്ടാന്ന് വെച്ച് അന്ന സിനിമയിലേക്ക് വരുകയായിരുന്നു.

ആദ്യ ചിത്രത്തിന് ശേഷം മോഹൻലാലിനൊപ്പം ലാൽജോസിന്റെ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലും താരം പ്രധാന വേഷത്തിൽ എത്തി. പ്രിഥ്വിരാജ് നായകനായ അയ്യപ്പനും കോശിയുമാണ് താരം അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ സിനിമ.

Advertisement