എന്റെ ദൈവമേ, ഒന്നായിട്ട് എട്ടുവർഷം: വിവാഹ വാർഷിക സന്തോഷം പങ്കുവെച്ച് ഓട്ടോഗ്രാഫിലെ ‘മൃദുല’ ശ്രീക്കുട്ടി

119

ഏഷ്യാനെറ്റലെ ഒരുകാലത്തെ സൂപ്പർഹിറ്റ് പരമ്പരയായിരുന്നു ഓട്ടോഗ്രാഫ് എന്ന സീരിയിൽ. ഈ പരമ്പരയിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശ്രീക്കുട്ടി. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട പറഞ്ഞ ശ്രീക്കുട്ടി മികച്ചൊരു കുടുംബിനിയെന്ന് തെളിയിച്ചു കഴിഞ്ഞു.

ഇപ്പോൾ ഭർത്താവിനൊപ്പം തന്നെ വിവാഹ വാർഷികം ആഘോഷമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീക്കുട്ടി. ഭർത്താവിനൊപ്പമുള്ള ചിത്രവും ഫേസ്ബുക്കിലൂടെ നടി പങ്കുവെച്ചിട്ടുണ്ട്.

Advertisements

നിങ്ങളുടെ ഭാര്യ ആയതിൽ ഞാൻ എത്ര ഭാഗ്യവതി ആണെന്ന് ഓരോ വർഷവും ഞാൻ മനസ്സിലാക്കുകയാണ്. എന്റെ ദൈവമേ, ഒന്നായിട്ട് എട്ടുവർഷം. എന്നുമാണ് ഭർത്താവിന്റെ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് ശ്രീക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെ ദമ്പതികൾക്ക് ആശംസകൾ നേർന്ന് സീരിയൽ രംഗത്തുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും രംഗത്തെത്തുകയും ചെയ്തു. എട്ട് വർഷം മുമ്പ് ക്യാമറാമാനായ മനോജ് കുമാറാണ് ശ്രീക്കുട്ടിയെ വിവാഹം ചെയ്തത്.

ലോക്ഡൗൺ കാലമായതിനാൽ ലളിതമായിട്ടാണ് വിവാഹ വാർഷികാഘോഷം നടത്തിയത്. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് പല വിമർശനങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ മക്കൾക്കൊപ്പം സന്തുഷ്ടകരമായ ഒരു കുടുംബജീവിതമാണ് നയിക്കുന്നത്. ശ്രീക്കുട്ടിയ്ക്ക് ഏറ്റവും കൂടുതൽ ആരാധകരെ നേടി കൊടുത്തത് ഓട്ടോഗ്രാഫ് എന്ന സീരിയലിലെ കഥാപാത്രമായിരുന്നു.

ഫൈവ് ഫിംഗേഴ്സ് എന്ന ഗ്രൂപ്പിലെ ഒരാളായ മൃദുലയെ ആണ് ശ്രീക്കുട്ടി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. നടിയുടെ കരിയറിൽ ഗുരുവായൂരപ്പന്റെ ഭക്തയായ മഞ്ജുളയെ അവതരിപ്പിച്ചതോടെ ഒരു വഴിത്തിരിവായി.

Advertisement