സാരി ഉടുത്ത് അതി സുന്ദരിയായി സുഹാന ഖാൻ, മകളോട് ഷാരുഖ് ഖാൻ ചോദിച്ച ചോദ്യം കേട്ടോ, സുഹാന കൊടുത്ത മറുപടിയും കിടിലൻ

1646

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡിന്റെ കിങ് ഖാൻ ആണ് ഷാരുഖ് ഖാൻ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആണ് അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുള്ളത്. ബോളിവുഡിൽ മാത്രമല്ല അന്യഭാഷകളിലും ഷാരുഖ് ഖാന് ഏറെ ആരാധകരുണ്ട്.

പ്രണയ നായകനായും മാസ്സ് നായകനായും എല്ലാം അദ്ദേഹം പലതവണ ഇന്ത്യൻ സിനിമാ ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ മകൻ ആര്യൻ ഖാന്റെ ഒരു പ്രശ്മവുമായി ബന്ധപ്പെട്ട് താര കുടുംബം മുഴുവൻ വിവാദങ്ങളിൽ പെട്ടിരുന്നു.

Advertisements

എന്നാൽ അവയെല്ലാം ഒതുങ്ങി താരം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. തമിഴകത്തിന്റെ സൂപ്പർ സംവിധായകൻ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ ആണ് ഷാരൂഖിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമ. നയൻതാരയാണ് ഈ സിനിമയിൽ നായികയായി എത്തുന്നത്.

Also Read
ഗപ്പിയിലെ ആമിനക്കുട്ടി നടി നന്ദന വർമ്മയുടെ ഇപ്പോഴത്തെ കോലം കണ്ടോ, അതീവ ഗ്ലാമറസെന്ന് ആരാധകർ

നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ഷാരുഖുമായും ആറ്റ്‌ലിയുമായും അടുത്ത ബന്ധമുള്ള ദളപതി വിജയ് ഈ സിനിമയിൽ അതിഥി താരമായി എത്തുന്നുണ്ടെന്നും ചില റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

അതേ സമയം ഷാരൂഖുന്റെ കുടുംബവുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. താരത്തിന്റെ മകൾ സുഹാന ഖാനും അഭിനയത്തിലേക്ക് ചുവടുവയ്ക്കുകയാണ്. നെറ്റ്ഫൽക്സ് സീരീസായ ആർച്ചീസിലൂടെയാണ് സുഹാന അരങ്ങേറ്റം കുറിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത് സുഹാനയുടെ സാരിയുടുത്ത ചിത്രം കണ്ട ഷാരുഖ് ഖാന്റെ പ്രതികരണമാണ്. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയുടുത്ത ചിത്രമാണ് സുഹാന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. മകളെ സാരിയിൽ കണ്ട് അവളുടെ വളർച്ചയിൽ അതിശയിക്കുകയാണ് ഷാരുഖ് ഖാൻ.

മക്കളുടെ വളർച്ച സമയത്തിന്റെ നിയമങ്ങളെ പോലും തെറ്റിക്കുന്നു എന്നാണ് ഷാരുഖ് കുറിച്ചത്. സാരിയിൽ സുന്ദരിയാണെന്നും താരം പറയുന്നുണ്ട്. ഒറ്റയ്ക്കാണോ സാരി ഉടുത്തത് എന്നും സുഹാനയോട് ഷാരുഖ് ചോദിച്ചു.
വൈകാതെ അച്ഛന് മറുപടിയുമായി സുഹാനയും എത്തി.

Also Read
അടിയിൽ ഒന്നുമിടാതെ നൈറ്റ് ഗൗൺ അണിഞ്ഞിട്ട് വരൂ ഞാനൊന്നു കാണട്ടെ; പ്രമുഖ സംവിധായകനിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി യുവ നടി

അച്ഛനോടുള്ള സ്നേഹം അറിയിച്ച താരപുത്രി താനല്ല സാരിയുടുത്തതെന്നും അമ്മ ഗൗരി ഖാൻ ഉടുപ്പിച്ചതാണെന്നും വ്യക്തമാക്കി. ഗൗരിയും ചിത്രത്തിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. സാരി കാലാതീതമാണ് എന്നാണ് ഗൗരി കുറിച്ചത്. നിരവധി താരങ്ങളാണ് സുഹാനയെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്.

Advertisement