വളരെ പെട്ടെന്ന തന്നെ മലയാളം സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായി മാറിയ താരമാണ് മോളി കണ്ണമാലി.
ചാളമേരി എന്ന കഥാപാത്രമായി എത്തി ആണി മോളി കണ്ണമാലി പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തത്. പിന്നീട് പല സിനിമകളിലും തമാശ നിറഞ്ഞ വേഷങ്ങൾ മോളി ചെയ്ത് ഫലിപ്പിച്ചു.
Also Read
ഗപ്പിയിലെ ആമിനക്കുട്ടി നടി നന്ദന വർമ്മയുടെ ഇപ്പോഴത്തെ കോലം കണ്ടോ, അതീവ ഗ്ലാമറസെന്ന് ആരാധകർ
തന്റെ സ്വതസിദ്ധമായ അഭിനയം കൊണ്ട് ശ്രദ്ധ നേടിയെടുത്ത് ഇപ്പോൾ ഹോളിവുഡ് സിനിമയിലേക്ക് അരങ്ങേറാൻ ഒരുങ്ങുകയാണ് നടി. ഇപ്പോഴിതാ ഈ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ കാര്യങ്ങൾ ആണ് വൈറലായി മാറുന്നത്.
ഈ അഭിമുഖത്തിൽ മലയാളത്തിന്റെ യൂത്ത് ഐക്കൺ സൂപ്പർസ്റ്റാറും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജും ആയുള്ള തന്റെ ബന്ധത്തെ കുറിച്ചും മോളി കണ്ണമാലി പറയുകയുണ്ടായി. പൃഥ്വിരാജ് തന്നെ കാണുമ്പോൾ ജീവനും കൊണ്ട് ഓടുമെന്നാണ് നടി പറയുന്നത്.
അതെന്താണ് അങ്ങിനെ എന്ന് ചോദിച്ചപ്പോൾ, അത് അവന് എന്നോട് അല്പം സ്നേഹ കൂടുതൽ ഉണ്ട് അതുകൊണ്ടാണ് എന്നായിരുന്നു മോളി കണ്ണമാലിയുടെ മറുപടി. അതെന്താ അങ്ങനെ എന്ന് ചോദിച്ചപ്പോൾ അതങ്ങനെയാണെന്ന് എന്ന് ഒന്നുകൂടെ ആവർത്തിച്ചു. പൃഥ്വിരാജ് എയറ് പിടിച്ച് വരുമ്പോൾ തന്നെ ഞാൻ അവന്റെ എയറ് കുറച്ച് കൊടുക്കും.
അവന് ഇച്ചിരി എയറ് പിടുത്തം കൂടുതലാ. എന്നെ കാണുമ്പോൾ തന്നെ പറയും, ആ തള്ളച്ചി അവിടെ നിൽപ്പുണ്ട്, അറിയാതെ അതിന്റെ മുന്നിലൊന്നും പോയി പെട്ടേക്കല്ലേ എന്ന്. അതുകൊണ്ട് എന്നെ മുന്നിലൂടെ എയറ് കുറച്ചേ പോകൂ.
അതേ സമയം ജയസൂര്യ ഒന്നും അങ്ങിനെയല്ല, നല്ല കമ്പിനിയാണ്.
രാജുവിനെ കാണുമ്പോൾ തന്നെ ഞാൻ എന്താൺടാ എന്ന് ചോദിച്ചാൽ, എന്റെ പൊന്നു തല്ലേ എന്ന് പറഞ്ഞ് കൈയ്യും കൂപ്പിക്കൊണ്ട് പോകും. പക്ഷെ നല്ല മൈന്റ് ഉള്ള മനുഷ്യനാണെന്നും മോളി കണ്ണമാലി പറയുന്നു.
അതേ സമയം നാദിർഷാ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ മോളി കണ്ണമാലിയും പൃഥ്വിരാജും ഒരുമിച്ചുള്ള സീൻ കൈയ്യടി നേടിയിരുന്നു. സിനിമയിൽ പൃഥ്വി ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകി കനിഹ മേനോൻ ആയിട്ടാണ് മോളി എത്തുന്നത്.
എനിക്ക് വളരെ ഇഷ്ടമാണ് ആ രംഗം എന്ന് മോളി പറയുന്നു. പൃഥ്വിരാജിന് ഒപ്പം ഇന്ദ്രജിത്ത്, ജയസൂര്യ, നമിത പ്രമോദ് തുടങ്ങിയവരും എത്തിയ അമർ അക്ബർ അന്തോണി തകർപ്പൻ വിജയം നേടിയെടുത്തിരുന്നു.
Also Read
അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ, വൈറൽ