എപ്പോഴും കൂടെ ഉണ്ടാകും എന്നു കരുതി പ്രണയിച്ച ആൾ അരുതാത്തത് ചെയ്തു: പതിനെട്ടാം വയസ്സിൽ സംഭവിച്ചതിനെ കുറിച്ച് നടി നിത്യാ മേനോൻ

21556

സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒഴിച്ചു കൂടാൻ ആകാത്ത സാന്നിധ്യമായി മാറിയ താരസുന്ദരിയാണ് നടി നിത്യാ മേനൻ. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിരുന്നു.

ബാലതാരമായി 1988 ലാണ് നിത്യാ മേനോൻ സിനിമയിലേക്ക് എത്തുന്നത്. മോഹൻലാൽ നായകനായ ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടി കേരള കഫേ, എയ്ഞ്ചൽ ജോൺ, അപൂർവ്വ രാഗം, അൻവർ, ഉറുമി, തത്സമയം ഒരു പെൺകുട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തിയിട്ടുണ്ട്.

Advertisements

ഒരു മികച്ച പിന്നണി ഗായിക കൂടിയാണ് നടി. ദി മഗ്ഗി ഹു നോ ടൂ മച്ച് എന്ന ഹിന്ദി ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യാ മേനോൻ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കന്നഡ ചിത്രം 7ഓ ക്ലോക്കിൽ അഭിനയിച്ചു. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി കെപി കുമാരൻ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെ ആയിരുന്നു നിത്യാ മേനോൻ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയത്.

Also Read
എന്തുകൊണ്ടാണ് മോഹൻലാലിനെ വെച്ച് സിനിമയെടുക്കാത്തത്, അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് കേട്ടോ, അതിശയിച്ച് ആരാധകർ

സ്വാഭാവിക അഭിനയം കൊണ്ട് മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് നിത്യ മേനോൻ. അതേ സമയം ചലച്ചിത്ര നടിമാരെക്കുറിച്ച് ഗോസിപ്പുകൾ അടിയ്ക്കടി ഇറങ്ങുന്നത് പതിവാണ് അവർ പ്രശസ്തരും തിരക്കുള്ളവരും ആണെങ്കിൽ കഥകളുടെ ആഴവും കൂടും. അത്തരത്തിലുള്ള വേട്ടയാടലിന് ഇരയാക്കപ്പെട്ട വ്യക്തിയാണ് നടി നിത്യ മേനോനും.

നിത്യാ മേനോൻ പ്രണയത്തിലാണെന്ന രീതിയിൽ അടുത്തിടെ ധാരാളം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതിന്റെ സത്യാവസ്ഥയെക്കുറിച്ച് അടുത്തിടെ ഒരഭിമുഖത്തിൽ നടി വ്യക്തമാക്കുകയുണ്ടായി. അത് ഇങ്ങനെ ആയിരുന്നു:

പ്രണയമുണ്ടായിരുന്നു, പ്രായവും പക്വതയുമാകും മുമ്പ്. 18ാം വയസിൽ പ്രണയിച്ച ആൾ ജീവിതത്തിലും കരിയറിലും കൂടെ ഉണ്ടാകും എന്നു കരുതി. എന്നാൽ പൊരുത്തക്കേടുകൾ വന്നപ്പോൾ ആ ബന്ധം അവസാനിപ്പിച്ചു. നിത്യ മോനോൻ പറയുന്നു. ഇപ്പോൾ വിവാഹം കഴിക്കണമെന്ന് തനിക്ക് നിർബന്ധമൊന്നുമില്ല.

Also Read
അതീവ ഗ്ലാമറസ് ലുക്കിൽ അമ്പരപ്പിച്ച് സാധിക വേണുഗോപാൽ

അനുയോജ്യനല്ലാത്ത ഒരാൾക്കൊപ്പം ജീവിച്ച് തീർക്കാനുള്ളതല്ല തന്റെ ജീവിതമെന്നും നിത്യ പറഞ്ഞു. ശരിക്കും മനസിലാകുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാൾ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഒരാളെ താൻ പ്രണയിച്ചിരുന്നു, അത് ആരാണെന്നു വെളിപ്പെടുത്തേണ്ട അവസരമല്ല ഇത്.

ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേർത്ത് കഥകൾ പ്രചരിക്കാറുണ്ട്. ഇത് പതിവായതിനാൽ ഇതിനോടൊന്നും പ്രതികരിക്കാറില്ല. മറുഭാഷയിൽ അഭിനയിച്ചപ്പോൾ വിവാഹിതരായ നായകൻമാരുമായി ചേർത്തുവെച്ചുള്ള പ്രണയ കഥകൾ എനിക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. മറ്റൊരാളുടെ കുടുംബജീവിതത്തിലേയ്ക്ക് എന്നെ വലിച്ചിഴയ്ക്കുന്നത് ആർക്കായാലും വലിയ പ്രയാസം ഉണ്ടാക്കും എന്നും നടി പറയുന്നു.

Also Read
അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ, വൈറൽ

Advertisement