അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. മലയാളത്തിന്റെ ചോക്ലേറ്റ് നായകൻ പരിവേഷത്തിൽ ആയിരുന്നു നടൻ അടുത്തിടെ ഒരു മികച്ച് ചിത്രങ്ങളിലൂടെ ആ ഇമേജ് മാറ്റി എടുത്തിരിക്കുകയാണ്.
യൂത്തിന്റെയും കുടുംബ പ്രേക്ഷകരുടെയും ഇഷ്ട താരമായി മാറിയ കുഞ്ചാക്കോ ബോബൻ ഇപ്പോൾ ഒന്നിനൊന്ന് മികച്ച ചിത്രങ്ങളും ക്യാരക്ടറുകളും ആണ് അവതരിപ്പിക്കുന്നത്. അതേ സമയം മുമ്പ് ഒരിക്കൽ കൂടെ അഭിനയിച്ച നടിമാരാണ് തനിക്ക് പാരയാകുന്നത് ചാക്കോച്ചൻ തമാശയായി പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്.
അതിന്റെ കാരണവും താരം വെളിപ്പെടുത്തിയിരുന്നു. ഒരു പൊതു വേദിയിൽ വെച്ച് ആയിരുന്നു ചാക്കോച്ചന്റെ തുറന്നു പറച്ചിൽ. വർണ്യത്തിൽ ആശങ്ക എന്ന ചിത്രം റിലീസിന് എത്തിയ സമയത്ത് ആയിരുന്നു ഈ സംഭവം. മമ്മൂട്ടി, കൃഷ്ണ കുമാർ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയവർക്കൊക്കെ പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ്. എന്നാൽ മമ്മൂട്ടിയല്ലാതെ മറ്റാരും ഒരു വേദിയിലും തങ്ങളുടെ പ്രായം വെളിപ്പെടുത്താറില്ല.
പക്ഷേ കുഞ്ചാക്കോ ബോബന് പലപ്പോഴും കൂടെ അഭിനയിക്കുന്ന നായികമാർ പാരയാകാറുണ്ട്. പ്രായവും സുന്ദര്യവും സംബന്ധിച്ച സംസാരം നടന്നു കൊണ്ടിരിയ്ക്കെ ഷൈൻ ടോം ചാക്കോയും ചാക്കോച്ചന് പണി കൊടുത്തു. അനിയത്തി പ്രാവ് എന്ന ആദ്യ ചിത്രത്തിൽ നിന്ന് വർണ്യത്തിൽ ആശങ്കവരെ എത്തി നിൽക്കുമ്പോഴും ചാക്കോച്ചന്റെ സൗന്ദര്യത്തിനു യാതൊരു മാറ്റവുമില്ല.
ചാക്കോച്ചൻ ഇപ്പോഴും സുന്ദരനാണ് എന്നൊക്കെ അവതാരക പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഷൈനിന്റെ കമന്റ്. കുഞ്ചാക്കോ ബോബന് ഒപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് ചോദിക്കുമ്പോൾ ചില നായികമാർ പറയും, ഞാൻ കുഞ്ഞായിരുന്നപ്പോൾ ആണ് അനിയത്തി പ്രാവ് കണ്ടത് എന്നൊക്കെ.
ഇങ്ങനെ ചില നായികമാർ ആവർത്തിച്ച് പറഞ്ഞതോടെ കുഞ്ചാക്കോ ബോബന്റെ പ്രായമെത്രയാണ് എന്ന ചോദ്യമുയർന്നു.
മലയാളത്തിന്റെ ചോക്ലേറ്റ് നായകൻ എന്ന പേര് ആദ്യം വീണത് കുഞ്ചാക്കോ ബോബനാണ്. അനിയത്തി പ്രാവ്, നിറം, പ്രിയം തുടങ്ങിയ ചിത്രങ്ങൾ കണ്ട് പല ആരാധികമാരും കുഞ്ചാക്കോ ബോബന് ര ക്തം കൊണ്ട് കത്ത് എഴുതുക വരെയുണ്ടായി.
അതേ സമയം ആ ചോക്ലേറ്റ് പയ്യൻ ഇമേജ് മാറ്റിയെടുക്കാൻ കുഞ്ചാക്കോ ബോബന് നന്നേ പാട് പെടേണ്ടി വന്നു. ന്നാ താൻ കേസ് കൊട്, ഒറ്റ് എന്നിവയാണാ ചാക്കോച്ചന്റേതായ ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ന്നാ താൻ കേസ് കൊട് ചിത്രത്തിലെ ചാക്കോച്ചന്റെ പ്രകടനം ഏറെ പ്രശംസ നേടിയെടുത്തിരുന്നു.