നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് കങ്കണ റണാവത്ത്. മികച്ച അഭിനേത്രി ആണെങ്കിലും എക്കാലവും വിവാദങ്ങളുൽ നിറഞ്ഞു നിന്നിരുന്ന നടി കൂടിയാണ് കങ്കണ. മുമ്പ് ഒരിക്കൽ ബോളിവുഡിലെ സൂപ്പർതാരം ഹൃത്വിക് റോഷന് എതിരെ ഗുരുതര ആരോപണങ്ങളുമായി നടി എത്തിയിരുന്നു.
ഹൃത്വികുമായി പ്രണയത്തിൽ ആയിരുന്നുവെന്നും താൻ അയച്ച ഇ മെയിൽ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്നും ചൂണ്ടിക്കാണിച്ച് മുംബൈ പൊലീസിൽ കങ്കണ പരാതി നൽകിയതാണ് വിവാദങ്ങൾക്ക് തുടക്കമിടുന്നത്.
Also Read
ഗപ്പിയിലെ ആമിനക്കുട്ടി നടി നന്ദന വർമ്മയുടെ ഇപ്പോഴത്തെ കോലം കണ്ടോ, അതീവ ഗ്ലാമറസെന്ന് ആരാധകർ
കങ്കണയുടെ പരാതി അന്വേഷിച്ച മുംബൈ പൊലീസിന്റെ ഫോറൻസിക് വിഭാഗത്തിന് വേണ്ടത്ര തെളിവുകൾ ലഭിക്കാത്തതിനെ തുടർന്ന് കേസ് അവസാനിപ്പിക്കുക ആയിരുന്നു. പൊതു പരിപാടികളിലും അഭിമുഖങ്ങളിലും ഹൃത്വിക്കിനെതിരെ കങ്കണ തുടർച്ചയായി സംസാരിക്കാറുണ്ടായിരുന്നു.
എന്നാൽ കങ്കണ റണാവത്ത് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഹൃത്വിക് റോഷനും അന്ന് രംഗത്ത് എത്തിയിരുന്നു. റിപ്പബ്ലിക് ടിവിയിൽ അർണബ് ഗോസാമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഹൃത്വിക് കങ്കണ വിഷയത്തിൽ തന്റെ ഭാഗം ന്യായീകരിച്ച് രംഗത്തെത്തിയത്.
ആവശ്യത്തിലേറെ ആയെന്നും ഇതിൽ എന്തെങ്കിലും ചെയ്യണമെന്നും തോന്നിയത് കൊണ്ടാണ് ഇപ്പോൾ താൻ രംഗത്ത് വന്നതെന്നും ഹൃത്വിക് പറഞ്ഞു. ഒരു നടനായി ജീവിക്കാൻ ഞാൻ ചിലത് നടിച്ചു. പക്ഷെ ഇതെന്നെ പ്രതികൂലമായി ബാധിച്ച് തുടങ്ങിയിരിക്കുന്നു. നടിക്കുന്നത് വീരത്വമല്ല, നമ്മുടെ ശക്തിയുമല്ല.
എനിക്ക് എന്തെങ്കിലും ചെയ്യേണ്ടതായി വന്നു. ഇപ്പോൾ സമയമായി എന്നും ഹൃത്വിക് അഭിമുഖത്തിൽ പറഞ്ഞു. ആദ്യമേ പറയട്ടെ ഞാൻ ഒരു ഇരയല്ല. ജീവിതത്തിൽ എന്ത് തന്നെ ഉണ്ടായാലും ഞാൻ ഇരയാണെന്ന് ഒരിക്കലും ചിന്തിക്കുകയുമില്ല. ഞാൻ ആരുമായും വഴക്കു കൂടിയിട്ടില്ല. അത് പുരുഷനായാലും സ്ത്രീയായാലും ശരി.
എന്റെ വിവാഹമോചന പ്രശ്നത്തിൽ പോലും ഞങ്ങൾ തമ്മിൽ വഴക്ക് കൂടിയിട്ടില്ല. പരസ്പരം ചെളിവാരിയെറിഞ്ഞിട്ടുമില്ല.
ഈ അഭിമുഖത്തിന് ഇപ്പോൾ ഞാൻ വന്നിരിക്കുന്നത് ആരുടെയും സഹതാപത്തിന് വേണ്ടിയല്ല. അതിനുള്ള കാരണം ഞാൻ വ്യക്തമാക്കാം. റോഡിലൂടെ ഞാൻ നടന്ന് പോകുമ്പോൾ ഒരാൾ എന്നെ ശല്യം ചെയ്താൽ ഞാൻ അത് ഗൗനിക്കാതെ നടന്നു പോകും.
പക്ഷെ പിന്നീട് നമ്മുടെ വീടിന് നേരെ അയാൾ തുടർച്ചയായി കല്ലെറിഞ്ഞുകൊണ്ടിരുന്നാൽ? അത് നമുക്കൊപ്പം ജീവിക്കുന്ന പലരെയും പ്രതികൂലമായി ബാധിക്കും. ഒരു നടനായി ജീവിക്കാൻ ഞാൻ ചിലത് നടിച്ചു. പക്ഷെ ഇതെന്നെ പ്രതികൂലമായി ബാധിച്ച് തുടങ്ങിയിരിക്കുന്നു. നടിക്കുന്നത് വീരത്വമല്ല, നമ്മുടെ ശക്തിയുമല്ല. എനിക്ക് എന്തെങ്കിലും ചെയ്യേണ്ടതായി വന്നു.
ഇപ്പോൾ സമയമായിരിക്കുന്നു. കങ്കണയും ഞാനും പരസ്പരം കാണുന്നത് 2008 ലാണ്. ആദ്യമേ പറയട്ടെ ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നില്ല. ഞാൻ മനസ്സിലാക്കിയ കങ്കണയ്ക്ക് ജോലിയോട് കടുത്ത ആത്മാർഥതയായിരുന്നു. കൈറ്റ്സ്, കൃഷ് എന്നീ സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തോടുള്ള അവളുടെ അർപ്പണബോധം കാണുമ്പോൾ എനിക്ക് അവളെയോർത്ത് അഭിമാനം തോന്നിയിട്ടുമുണ്ട്. ഞാൻ അവളെ നേരിട്ട് അഭിനന്ദിച്ചിട്ടുമുണ്ട്. ഒരിക്കൽ ജോർദനിൽ വച്ച് ഒരു പാർട്ടിയുണ്ടായിരുന്നു. നൂറുകണക്കിനാളുകൾ പങ്കെടുത്ത ആഘോഷ മായിരുന്നു അത്. സമയം ഒരുപാട് വൈകിയപ്പോൾ ഞാൻ റൂമിൽ പോയി വിശ്രമിക്കാമെന്ന് കരുതി.
ആ സമയത്ത് എന്നോടെന്തോ സംസാരിക്കാനുണ്ടെന്ന് കങ്കണ പറഞ്ഞു. രാവിലെ സംസാരിച്ചാൽ പോരേ എന്ന് ഞാൻ ചോദിച്ചു. ഞാൻ മുറിയിലെത്തി. കുറച്ച് കഴിഞ്ഞപ്പോൾ എന്റെ മുറിയുടെ വാതിലിന്മേൽ ആരോ ശക്തമായി തട്ടി. വാതിൽ തുറന്നപ്പോൾ അത് കങ്കണ ആയിരുന്നു. മദ്യപിച്ച് ബോധം പോകാറായ അവസ്ഥയിലായിരുന്നു അവൾ.
പാർട്ടിയിൽ ഡ്രിങ്ക്സ് കഴിക്കുക സ്വഭാവികമാണ്. എന്റെ സഹായിയോട് അവളുടെ സഹോദരി രംഗോലിയെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു. റൂമിലെത്തിയ രംഗോലി എന്നോട് മാപ്പ് പറഞ്ഞു. അവളെ തെറ്റിദ്ധരിക്കരുതെന്നും പറഞ്ഞു. ഞാൻ അതൊന്നും കാര്യമായി എടുത്തില്ല.
ഒരു വ്യക്തി എന്ന നിലയിൽ അവളെ വിലയിരുത്താൻ സമയമായിട്ടുണ്ടായിരുന്നില്ല അന്ന്. ഞാനും കങ്കണയും പ്രണയത്തിൽ ആണെന്ന റിപ്പോർട്ടുകൾ വരുന്നത് 2013 ലാണ്. ആ സമയത്ത് ഞങ്ങൾ പരസ്പരം കാണുന്നത് പോലും അപൂർവമായിരുന്നു. ഞാൻ അവളോട് വിവാഹാഭ്യർഥന നടത്തിയെന്ന പ്രചരണവും ഉണ്ടായിരുന്നു.
Also Read
അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ, വൈറൽ
അതിനിടയിലാണ്, ഞങ്ങൾ ഇരുവരുമുള്ള ഫോട്ടോഷോപ്പ് ചെയ്ത ഒരു ചിത്രം പ്രചരിക്കുന്നത്. ഇനി ഇ മെയിലുകളെ കുറിച്ച് പറയാം. തുടക്കത്തിൽ തന്നെ അവളെ ബ്ലോക്ക് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാണ്. ഞാൻ മാക്ബുക്ക് പ്രോ ആണ് ഉപയോഗിച്ചിരുന്നത്. അതിൽ നമുക്ക് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നില്ല.
ഞാൻ ബ്ലോക്ക് ചെയ്യാൻ ഒരുപാട് ശ്രമിച്ച് നോക്കി. കങ്കണയുടെ മെയിലുകളെ ഞാൻ സ്പാം ലിസ്റ്റിൽ ഉൾപ്പെടുത്തുക ആണുണ്ടായത്. 4000 മെയിലുകളോളം അവൾ അയച്ചിട്ടുണ്ട്. അതിൽ ഒരു അമ്പതെണ്ണം ഞാൻ വായിച്ചിട്ടുണ്ടാകും. അവളുടെ അധിക്ഷേപം എന്റെ ലാപ്ടോപ്പിൽ മാത്രമായി ഒതുങ്ങിയിരുന്നുള്ളൂ.
പക്ഷെ ഇത് പരസ്യമായി പറഞ്ഞപ്പോൾ ഞാൻ ഭയപ്പെട്ടു. ആദ്യം ഞാൻ അവഗണിച്ചു. ഒരു നടനെന്ന നിലയിൽ ഞാൻ ധരിച്ചതും പഠിച്ചതും അങ്ങനെ ചെയ്യാനായിരുന്നു. ഞാൻ ഇതെക്കുറിച്ച് എന്റെ സുഹൃത്തുക്കളോട് സംസാരിച്ചു. അവരിൽ ചിലർ അവളുടെ സുഹൃത്തുക്കളോടും സംസാരിച്ചു. അതിന്റെ അനന്തരഫലം വലുതായിരുന്നു.
രംഗോലി എനിക്ക് നേരെ ബലാത്സംഗം പോലുള്ള വാക്കുകൾ ഉപയോഗിച്ചു. പ്രശ്നങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു. എനിക്ക് രണ്ട് കുട്ടികളുണ്ട്. ആരോപണങ്ങൾ വരട്ടെ. നേരിടാൻ ഞാൻ തയ്യാറാണെന്നും ആയിരുന്നു അന്ന് ഹൃത്വിക് റോഷൻ പറഞ്ഞത്.