അടുത്തിടെ അന്തരിച്ച് മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന സിനിമയിലൂടെ മലയാളത്തിലെത്തി സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മാതു. കന്നഡ സിനിമയിൽ അഭിനയിച്ച് അവിടുന്ന് തമിഴിലെത്തി, തെലുങ്കിലൂടെ അഭിനയിച്ചിട്ടാണ് മലയാളത്തിലേക്ക് നടി എത്തുന്നത്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകളായി ഭരതന്റെ അമരത്തിൽ അഭിനയിച്ചതോടെയാണ് മാതുവിന് ഏറ്റവും കൂടുതൽ ആരാധകരെ ലഭിച്ചത്. ഏറ്റവും കൂടുതൽ സിനിമകൾ ലഭിച്ചത് മലയാളത്തിൽ ആയിരുന്നതിനാൽ മാതു ഇവിടെ സജീവമായി. സാധാരണ നടിമാരെ പോലെ തന്നെ വിവാഹം കഴിഞ്ഞതോടെ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു മാതു.
2000 ത്തിൽ അഭിനയം നിർത്തിയ നടി പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഉപ്പുകണ്ടം ബ്രദേഴ്സ്; ബാക്ക് ഇൻ ആക്ഷൻ എന്ന സിനിമയിൽ അതിഥി വേഷത്തിൽ അഭിനയിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷം 2019 ലാണ് അനിയൻ കുഞ്ഞും തന്നാലായത് എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.
അന്ന് സിനിമയെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും മാതു പറഞ്ഞ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയ പേജുകളിലൂടെ വൈറലാവുകയാണ്. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു തിരിച്ച് വരവിനെ കുറിച്ചും ഇനി അഭിനയിക്കാൻ ആഗ്രഹമുള്ള കാര്യത്തെ കുറിച്ചും മാതു സംസാരിച്ചത്.
ഭർത്താവ് വലിയ പിന്തുണയുമായി കൂടെയുണ്ട്. ടിക് ടോകിൽ വീഡിയോസ് ചെയ്യാമെന്ന് അദ്ദേഹം പറയാറുണ്ട്. മക്കൾ തന്റെ സിനിമകൾ കാണാറുണ്ട്. വീണ്ടും അഭിനയിക്കാൻ പറയുന്നത് അവരാണ്. മമ്മീ നിങ്ങൾ വീണ്ടും സിനിമയിലേക്ക് തിരിച്ച് പോവുന്നുണ്ടോന്ന് അവർ ചോദിക്കും. ഞാൻ ഹോളിവുഡിൽ അഭിനയിക്കണമെന്നാണ് അവരുടെ ആഗ്രഹം.
അടുത്തിടെ കാലിഫോർണയിൽ പോയപ്പോൾ എന്നോട് ഹോളിവുഡിൽ അഭിനയിക്കാനാണ് അവർ പറഞ്ഞത്. ഒരുപാട് താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കംഫർട്ടബിൾ ആയി കൂടെ അഭിനയിച്ചത് ആരാണെന്ന ചോദ്യത്തിന് സുരേഷ് ഗോപി എന്നായിരുന്നു മാതു പറഞ്ഞത്. താൻ അഭിനയിച്ചിട്ടുള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ അമരമാണ്.
തന്റെ സിനിമ കണ്ട് ഏറ്റവും കൂടുതൽ അഭിപ്രായം പറയുന്നത് അമ്മയാണ്. നീ അങ്ങനെ ചെയ്യണമായിരുന്നു. ആ ചെയ്തത് ശരിയായില്ല, എന്നൊക്കെ ചൂണ്ടി കാണിക്കുന്ന ആളാണ് തന്റെ അമ്മ. ഇപ്പോൾ വന്നിട്ടും നീ അങ്ങനെ, ചെയ്യ് ഇങ്ങനെ ചെയ്യൂ എന്നൊക്കെ പറയും. ഇനി കൂടെ അഭിനയിക്കാൻ ആഗ്രഹമുള്ള നടൻ ആരാണെന്ന് ചോദിച്ചാൽ ഒരുവിധം എല്ലാവരെയും കൂടെ മുൻപ് അഭിനയിച്ചിട്ടുണ്ട്.
പുതിയ ആൾക്കാരിൽ ആണെങ്കിൽ ദുൽഖർ സൽമാന്റെ നിവിൻ പോളി എന്നിവരുടെ കൂടെ അഭിനയിക്കാനാണ് ഇഷ്ടം. തെന്നിന്ത്യയിലെ പല ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ഈസിയായി തോന്നിയത് തമിഴാണ്. കാരണം ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. തമിഴ് ഭാഷ ഈസിയായിരുന്നു. പക്ഷേ പെർഫോമൻസും അഭിനയവും റിയലായി കാണിക്കുന്നത് മലയാള സിനിമയിലാണ്.
Also Read
അതേക്കുറിച്ച് പറഞ്ഞ് ഞാനും അമ്പാടിയും ലൊക്കേഷനിൽ വഴക്കിടാറുണ്ട്, വെളിപ്പെടുത്തലുമായി അലീന ടീച്ചർ
എങ്കിലും ഹോളിവുഡിലും ബോളിവുഡിലുമൊക്കെ ഇനി അഭിനയിക്കാനാണ് താൽപര്യം. ബോളിവുഡിലേക്ക് മുൻപ് അവസരം വന്നിരുന്നു. അമരം സിനിമയുടെ റീമേക്ക് ആണ്. അമിതാഭ് ബച്ചൻ അഭിനയിക്കുന്നതെന്നും പറഞ്ഞു. പക്ഷേ ആ പ്രൊജക്ടിന് പിന്നെ എന്ത് സംഭവിച്ചെന്ന് എനിക്ക് അറിയില്ല. അതിന്റെ ഫോളോവപ്പ് ചെയ്തിട്ടില്ലെന്ന് തോന്നുന്നു.
സിനിമാ മേഖലയിൽ നിന്നും ഒത്തിരി വിവാഹാലോചനകൾ തനിക്ക് വന്നിരുന്നു. അത് താൻ വേണ്ടെന്ന് വെച്ചതായിട്ടും അഭിമുഖത്തിൽ മാതു പറയുന്നു.