എന്നോട് ഈ ചോദ്യം വേണ്ട, നിങ്ങൾക്കതിന് ആരാണ് അവകാശം തന്നത്: തുറന്നടിച്ച് നടി പാർവ്വതി തിരുവോത്ത്

123

നിരവധി നായികാ പ്രാധാന്യമുള്ള സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് പാർവ്വതി തിരുവോത്ത്. മികച്ച നടി എന്നതിലുപരി തന്റെ നിലപാടുകൾ ആർക്കു മുന്നിലും ശക്തമായി പാലിക്കുന്ന നടികൂടിയാണ് പാർവ്വതി.

അതിനാൽ തന്നെ മലയാള സിനിമയിലെ ശക്തമായ സ്ത്രീ ശബ്ദവുമാണ് പാർവതി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള വിഷയങ്ങളിൽ നിലപാട് അറിയിക്കുന്ന വ്യക്തി. വലിയ തോതിൽ പാർവതി കേരളത്തിൽ ചർച്ചയായ സംഭവമായിരുന്നു കസബ വിവാദം.

Advertisements

Also Read
സെയ്ഫലി ഖാനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ പലരും ഉപദേശിച്ചിരുന്നു, എന്റെ ഹൃദയം പറയുന്നതിന് അനുസരിച്ചാണ് അന്നും ഇന്നും നീങ്ങുന്നത്: കരീന കപൂർ

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കസബിയിലെ സ്ത്രീ വിരുദ്ധതയെയായിരുന്നു പാർവതി അന്ന് ചോദ്യം ചെയ്തത്. അന്ന് മെഗാസ്റ്റാർ ആരാധകർ പാർവ്വതിക്ക് എതിരെ തിരിഞ്ഞിരുന്നു. ഇപ്പോൾ മമ്മൂട്ടിയോടൊപ്പം പുഴു എന്ന സിനിമയിൽ അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ് പാർവതി.

ഇപ്പോഴിതാ തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്നത് ചോദിക്കാൻ പാടില്ലാത്തത് ചോദിക്കുന്നത് ആണെന്ന് തുറന്നു പറയുയാണ് നടി പാർവതി തിരുവോത്ത്. പ്രതിഫലം എത്രയാണെന്ന പോലുള്ള ചോദ്യങ്ങൾ തന്നെ ദേഷ്യം പിടിപ്പിക്കാറുണ്ടെന്ന് കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടി വ്യക്തമാക്കിയത്.

താൻ ഒരു ബാങ്ക് ഉദ്യോഗസ്ഥനോടും പോയി ഇത്തരം ചോദ്യം ചോദിക്കാറില്ലെന്നും ആരാണ് മറ്റുള്ളവർക്ക് ഇതിന് അവകാശം നൽകുന്നതെന്നും നടി ചോദിക്കുന്നു. എല്ലാവർക്കും അവരുടേതതായ സ്വകാര്യതകൾ ഉണ്ടെന്നും അതെല്ലാവരും മാനിക്കണമെന്നും പാർവതി കൂട്ടിച്ചേർത്തു.

നടിയെന്ന നിലയിൽ പലരും എടീ എന്ന് വിളിക്കാറുണ്ടെന്നും നടി വെളിപ്പെടുത്തി. ഇതാണോ മലയാളി സംസ്‌കാരമെന്നും പാർവതി ചോദിക്കുന്നു. നിരക്ഷകരല്ല മറിച്ച് നല്ല പഠിപ്പുള്ള നല്ല വീട്ടിൽ നിന്നും വരുന്ന പയ്യൻമാരും ആണുങ്ങളുമാണ് ഇത്തരത്തിൽ വിളിക്കുന്നതെന്നും നടി കുറ്റപ്പെടുത്തി.

Also Read
ജീൻസും ടീഷർട്ട് ഇട്ട് തന്റെ മുന്നിലെത്തിയ കനിഹയോട് പ്രമുഖ സംവിധായകൻ ചെയ്തത്

പെൺകുട്ടികളെയല്ല തിരുത്തേണ്ടതെന്നും മറിച്ച് പെൺകുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് അമ്മമാർ ആൺകുട്ടികളെ പഠിപ്പിക്കണമെന്നും പാർവതി പറഞ്ഞു. ഇത്തരം അഭിസംബോധനകൾക്ക് താൻ പ്രതികരി ക്കാറില്ലെന്നും എന്നാൽ തന്റെ ആത്മാഭിമാനത്തെ ആരെങ്കിലും നോവിച്ചാൽ അപ്പോൾ തന്നെ പ്രതികരിക്കുമെന്നും പാർവതി വ്യക്തമാക്കി.

നടിയായതുകൊണ്ട് വന്ന് തൊടാമെന്ന അവകാശം ആളുകൾക്ക് കുറച്ചുകൂടി തോന്നുമെന്നും താരം പറഞ്ഞു.
ഇത്തരം പ്രവർത്തികൾക്കുള്ള മാറ്റം വീടിനുള്ളിൽ നിന്നു തന്നെ വരണമെന്നും എത്രയോ കാലങ്ങൾ കൊണ്ടുതന്നെ മാറേണ്ടതായിരുന്നു.ഇപ്പോൾ നടക്കുന്നത് തിരുത്താൻ പറ്റുന്നതുപോലെ തിരുത്തണമെന്നും ഒരിക്കലും മിണ്ടാതിരിക്കരുതെന്നും പാർവ്വതി പറയുന്നു.

Advertisement