ബാലതാരമായി അഭിനയ രംഗത്തെത്തി പിന്നീട് മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നടി സോനാ നായർ. നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സോന നായർക്ക് ആരാധകരും ഏറെയാണ്. സോഷ്യൽ മീഡിയകളിൽ സജീവമായ നടി വിശേഷങ്ങളൊക്കെ പങ്കുവെച്ച് രംഗത്ത് എത്താറുമുണ്ട്.
ഇപ്പോൾ തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളെ കുറിച്ചും യൂട്യൂബിൽ തന്റെ പേര് സെർച്ച് ചെയ്താൽ ആദ്യം വരുന്ന റിസൾട്ടിനെ കുറിച്ചുമൊക്കെ തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരക്കുകയാണ് സോന നായർ.
നടിയുടെ വാക്കുകൾ ഇങ്ങനെ:
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെ ആളുകളെ വിമർശിക്കാൻ വേണ്ടി ഒരു വിഭാഗം ആളുകളുണ്ട്. ഞാൻ അതെല്ലാം അവഗണിക്കുകയാണ് ചെയ്യുന്നത്. ഞാനതിന്റെ പിന്നാലെ പോവുകയെ ചെയ്യാറില്ല. അതിലൊരു കാര്യമെന്ന് പറഞ്ഞാൽ ഞാനെടുക്കുന്ന ഒരു കഥാപാത്രത്തിന്റെ ഓപ്ഷൻ എന്റെയും ഭർത്താവിന്റെയും കൈയിലാണ്.
അദ്ദേഹത്തോട് ചോദിക്കാതെ ഞാനൊരു വർക്കും ചെയ്യാറില്ല. അതുകൊണ്ട് എങ്ങനെയുള്ള കഥാപാത്രത്തെ ആണ് ഞാൻ ചെയ്തതെന്ന് പുള്ളിക്കാരന് അറിയാൻ സാധിക്കും. എന്നെ കുറിച്ച് യൂട്യൂബിൽ സെർച്ച് ചെയ്താൽ സോന നായർ ഹോട്ട്, സോന നായരുടെ നേവൽ എന്നൊക്കെയാണ് കാണുക. ഇവർക്കൊന്നും മടുത്തില്ലേന്ന് ഞാൻ തന്നെ ചോദിക്കും.
ഇതിനെക്കാളും ഹോട്ട് ആയിട്ടും പൊക്കിൾക്കുഴി കാണിച്ചും അഭിനയിക്കുന്ന ഒരുപാട് നടിമാർ ഇവിടെ ഉണ്ട്. എനിക്ക് ഇങ്ങനെയാണെങ്കിൽ അവരുടെ അക്കൗണ്ടിൽ എന്തായിരിക്കും. അത് ഞാൻ നോക്കാറ് പോലുമില്ല. അത്ര വൃത്തിക്കെട്ട രീതിയിലായിരിക്കും എഴുതി വെച്ചിരിക്കുക. എന്തിനാണ് അതൊക്കെ കണ്ട് നമ്മുടെ മനസിൽ ഒരു നെഗറ്റീവ് ചിന്ത ഉണ്ടാക്കി വെക്കണം.
ഞാനത് മൈൻഡ് ചെയ്യാറില്ലെന്ന് സോന പറയുന്നു. സാധാരണ നമ്മൾ സാരി ഒക്കെ ഉടുത്ത് അഭിനയിക്കുമ്പോൾ, റിയൽ ആക്ടർ ആണെങ്കിൽ സാരി അങ്ങോട്ടോ ഇങ്ങോട്ടോ മാറി കിടക്കുന്നതൊന്നും ശ്രദ്ധിക്കില്ല. ഒരു കഥാപാത്രം എപ്പോഴും അങ്ങനെ തന്നെയായിരിക്കണം. സെക്കൻഡുകളോ മിനുറ്റുകൾക്കോ ഉള്ളിൽ ഇത് പുറത്ത് വരിക തന്നെ ചെയ്യും.
ആഹാ വനമാല വന്നല്ലോ എന്ന് പറഞ്ഞ് ഞങ്ങളിത് ചർച്ച ചെയ്യും. എന്റെ വീട്ടുകാർക്ക് ഇല്ലാത്ത പ്രശ്നമാണോ മറ്റുള്ളവർക്ക്. താരങ്ങൾ എന്ന് പറയുമ്പോൾ ഒരു പബ്ലിക് ഫിഗറാണ്. പബ്ലിക്കിനെ എന്റർടെയിൻ ചെയ്യുന്നവരാണ്. അതുകൊണ്ട് സമൂഹത്തെ നമ്മൾ മാനിക്കണം.
പക്ഷേ സമൂഹമാണ് നമ്മുടെ ജീവിതമെന്ന് പറയുന്നത് ശരിയല്ല. എനിക്കെതിരെ വലിയ വിവാദമുണ്ടായത് കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു മാഗസിന്റെ കവർ പേജ് ആയി വന്ന ചിത്രം കബാലിക എന്ന ഒരു ടെലി ഷോട്ട് മൂവിയിലെ ഫോട്ടോയായിരുന്നു. അതൊരു പ്രോസ്റ്റിയൂട്ടിന്റെ കഥാപാത്രമാണെന്ന് പറഞ്ഞിരുന്നു.
ശരീരം മുഴുവൻ കാണിച്ച് അഭിനയിക്കാൻ പറ്റില്ലെന്ന് അന്നേരം തന്നെ ഞാനും പറഞ്ഞു. എനിക്കത് ചെയ്യാൻ ധൈര്യ കുറവ് തന്നെയാണെന്ന് സോന നായർ വ്യക്തമാക്കുന്നു. ഞാൻ അത്രയും കംഫർട്ട് അല്ലാത്തത് കൊണ്ടാണ്. ഒരു സാഹചര്യത്തിൽ ഹിപ് ചെയിൻ ഇട്ട് ബാക്ക് എങ്കിലും കാണിക്കുന്ന ഫോട്ടോ എടുത്തു.
എന്റെ ഭഗവാനേ, അത് അടിച്ച് മിന്നി വൈറലായി പോയി. ഒരുപാട് പേർ കണ്ടിട്ട് മെസേജ് അയച്ചിരുന്നു.
എല്ലായിപ്പോഴും ഭർത്താവിന്റെ പിന്തുണ കൂടെയുണ്ട്. ദാമ്പത്യത്തിന്റെ ഇരുപത്തിയഞ്ച് വർഷം ഞങ്ങൾ പൂർത്തിയാക്കി. ഇപ്പോഴും ഓരോ സാഹചര്യത്തിലും പുള്ളി എന്നെ സപ്പോർട്ട് ചെയ്യുന്നുണ്ട്. അടുക്കളയിൽ നിൽക്കേണ്ട ആളല്ല എന്ന് പുള്ളി എപ്പോഴും പറയും.
ക്യാമറയുടെ മുന്നിൽ വരാൻ അദ്ദേഹത്തിന് ഒരു താൽപര്യവുമില്ല. വിവാഹത്തിനു ശേഷമാണ് സിനിമയിൽ നല്ല വേഷങ്ങൾ ലഭിച്ചു തുടങ്ങിയതും ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയതും. തനിക്ക് ലഭിക്കുന്ന വേഷങ്ങളെ മികച്ചതാക്കാൻ വേണ്ടി എല്ലാ പിന്തുണയും നൽകിയിരുന്നത് ഭർത്താവ് ആയിരുന്നു.
എന്നും വീട്ടുകാരോടൊപ്പം നിന്ന് പ്രോത്സാഹനം നൽകുന്നതിനും അദ്ദേഹം മടികാണിച്ചില്ല. വിവാഹത്തിന് ശേഷം ചെയ്ത കഥാപാത്രങ്ങൾ മികച്ചതാക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിനും കരുതലിനും വലിയ സ്ഥാനമുണ്ട്. ഒരു പക്ഷേ അദ്ദേഹം ആയിരുന്നില്ല എന്റെ ഭർത്താവ് എങ്കിൽ ഞാൻ ഒരിക്കലും ഇങ്ങനെ ആകുമായിരുന്നില്ല.
അടുക്കളയുടെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങുന്ന ഒരു വീട്ടമ്മയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ജോലിക്ക് പോകുന്ന ഒരു കുടുംബിനിയോ ആയി ഞാൻ മാറിയേനേ. സിനിമാ മേഖലയിൽ നിന്ന് കിട്ടിയ എല്ലാ നേട്ടങ്ങളും എനിക്ക് നേടിത്തന്നത് തന്റെ ഭർത്താവാണെന്നും സോന നായർ വ്യക്തമാക്കുന്നു.