മിനിസ്ക്രീൻ ആരാധകരായ മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് അമ്മയറിയാതെ എന്ന സീരിയൽ. 2021 സെപ്റ്റംബർ 1 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ്. ശ്രീതു കൃഷ്ണൻ, നിഖിൽ നായർ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഇവർ. അടുത്തിടെ അമ്മയറിയാതെസീരിയലിൽ നിന്നും അമ്പാടി പിൻമാറിയിരുന്നു. അതേ സമയം അമ്പാടിയായി നിഖിലിനെ തിരികെ കൊണ്ട് വരണമെന്ന് ആവശ്യവുമായി പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. പ്രേക്ഷകരുടെ ആവശ്യം ശക്തമായപ്പോൾ അമ്പാടിയെ സീരിയലിലേയ്ക്ക് തിരികെ കൊണ്ട് വരികയായിരുന്നു.
അമ്മ അറിയാതെ എന്ന പരമ്പരക്ക് ആരാധകർ നിരവധിയാണ്. സീരിയലിൽ കേന്ദ്രകഥാപാത്രമായ അലീനയായി എത്തുന്നത് അന്യ ഭാഷാ നടി ശ്രീതു കൃഷ്ണനാണ്. ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ ശ്രീതു ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളടക്കം പങ്കുവയ്ക്കാറുണ്ട്.
ശ്രീതു ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന പരമ്പരയാണ് അമ്മയറിയാതെ. കേരളത്തിൽ എറണാകുളത്താണ് ജനിച്ചതെങ്കിലും കുടുംബത്തോടൊപ്പം ചെന്നൈയിലാണ് പിന്നീട് വളർന്നത്. 12ാം വയസ്സുമുതൽ തമിഴ് സീരിയൽ രംഗത്ത് സജീവമാണ്. 7സി എന്നതായിരുന്നു ആദ്യ പരമ്പര.
ശേഷം തമിഴ് ചാനലുകളിൽ നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടെ ഭാഗമായി. മാരി, മെല്ലെ തിരന്തത് കഥവു, കല്ല്യാണമാ കല്ല്യാണം, ആയുധ എഴുത്ത് എന്നീ സീരിയലുകളിലും 10 എൻട്രക്കുള്ളെ, റംഗൂൺ, ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
മലയാളി പ്രേക്ഷകർക്ക് പുതുമുഖങ്ങളായിരുന്നു നിഖിലും ശ്രീതുവും. എന്നാൽ ചെറിയ സമയം കൊണ്ട് തന്നെ താരങ്ങൾ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. തമിഴ് സീരിയൽ രംഗത്ത് നിന്നാണ് ശ്രീതു മലയാളത്തിൽ എത്തുന്നത്. ഇപ്പോഴിത തന്റെ വിശേശം പങ്കുവെയ്ക്കുകയാണ് താരം.
മലയാളത്തിലേക്കുള്ള വരവ് താൻ ആഗ്രഹിച്ചിരുന്നു എന്നും ഇപ്പോഴത്തെ സ്വീകാര്യതയിൽ സന്തോഷമുണ്ടെന്നാണ് നടി പറയുന്നത്. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അലീനയുടെ ഏറ്റവും അടുത്ത സുഹൃത്താണ് അമ്പാടിയായി എത്തുന്ന നിഖിൽ. ലൊക്കേഷനിൽ ഇടയ്ക്കൊക്കെ നിഖിലുമായി വഴക്കിടാറുണ്ട്. അധികനേരം നീളുന്നതിന് മുൻപ് തന്നെ അത് തീരാറുമുണ്ട്.
നിഖിലിന് വിജയിയെ ഏറെയിഷ്ടമാണ് ഞാൻ സൂര്യ ഫാനാണ്. അതേക്കുറിച്ച് പറഞ്ഞൊക്കെയാണ് തല്ലുണ്ടാക്കാറുള്ളത് എന്നും ശ്രീതു പറയുന്നു. നിഖിൽ മാറിനിന്ന സമയത്ത് തനിക്കും മെസ്സേജും കോളുമൊക്കെ വന്നിരുന്നു . പഴയ അമ്പാടി തന്നെ മതിയെന്നായിരുന്നു എല്ലാവരും ആവർത്തിച്ച് പറഞ്ഞത്. സ്ഥിരമായി നിഖിലിനെ കണ്ടവർക്ക് പെട്ടെന്നുള്ള മാറ്റം അംഗീകരിക്കാനായിരുന്നില്ലെന്നും ശ്രീതു പറയുന്നു.