രണ്ട് വരവുകളിലൂടെ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു വാര്യർ. സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും അടക്കമുള്ള നായകൻമാർക്കും യുവ താരങ്ങൾക്കും ഒപ്പം സൂപ്പർ ഹിറ്റ് സിനിമകളിൽ വേഷമിട്ട മഞ്ജു വാര്യർ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറാണ്.
മലയാളത്തിന് പുറമേ തമിഴിലും തന്റെ ശക്തമായ സാന്നിധ്യം മഞ്ജു അറിയിച്ചിട്ടുണ്ട്. നടൻ ദിലീപുമായുള്ള വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു വാര്യർ വിവഹ മോചിതയായ ശേഷം ഗംഭീര തിരിച്ചുവരവായിരുന്നു നടത്തിയത്. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
താരം പങ്കെടുക്കാറുള്ള പരിപാടികളും അഭി മുഖങ്ങളും എല്ലാം തന്നെ വലിയ സ്വീകാര്യത യോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഒരു പക്ഷേ മലയാളം സിനിമാ മേഖലയിൽ ഇത്രയധികം സ്വീകാര്യത ലഭിച്ച മറ്റൊരു നടി ഉണ്ടാവില്ല. അരങ്ങേറ്റം മുതൽ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമായിരുന്നു മഞ്ജു വാര്യർ.
പ്രശസ്തിയുടെ കൊടു മുടിയിൽ നിൽക്കുമ്പോൾ ആയിരുന്നു ദിലീപുമായുള്ള വിവാഹം. പിന്നീട് കുറേക്കാലം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന മഞ്ജു വാര്യർ വിവഹാ മോചനത്തിന് ശേഷം കുറച്ചു വർഷങ്ങൾക്കു മുമ്പാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
വലിയ സ്വീകാര്യതയാണ് താരത്തിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ നടി സേതുലക്ഷ്മിയമ്മ മഞ്ജുവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്.
മഞ്ജു വാര്യർ മകളെപ്പോലെ ആണെന്നാണ് സേതു ലക്ഷ്മി പറയുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരാളാണ്. അവർ തിരിച്ചു വന്നതും അവരുടെ ഒപ്പം അഭിനയിക്കാൻ ആയതും ആ സിനിമ വിജയം ആയതും വലിയ ഭാഗ്യം തന്നെയാണ്. എനിക്ക് എന്റെ മോളെ പോലെയാണ് മഞ്ജു. മഞ്ജു വാര്യർ ദൈവത്തെ പോലെ ആണ് എന്നൊന്നും എവിടെയും പറഞ്ഞിട്ടില്ല.
പക്ഷെ അവർ ഇങ്ങനെ മുൻപിലേക്ക് വരുമ്പോൾ മഹാലക്ഷ്മി വരുന്നോ എന്ന് ചിന്തിച്ചിരുന്നിട്ടുണ്ട്.ദേവത യോ ഇതാരാണ്. നമ്മളെ കാണാൻ വരുമ്പോൾ ആ മുഖത്തുള്ള ആ സന്തോഷം. ഞാൻ ആരും അല്ല ല്ലോ. അപ്പോഴേക്കും ഓടി വന്നു എന്റെ കൈയ്യിൽ പിടിച്ചിട്ട് എന്തുവാ ഇത് എവിടെ ആയിരുന്നു ഇത്ര നേരം എന്ന് ചോദിച്ചു വിശേഷങ്ങളൊക്കെ സംസാരിച്ചു. എന്നോട് സ്നേഹവും ബഹുമാനവും ഒക്കെയാണ്.
അവർക്ക് എന്നെ ബഹുമാനിക്കേണ്ട കാര്യം ഒന്നും ഇല്ല. എങ്കിലും ബഹുമാനം ആണ്. അതൊരു മഹാ ലക്ഷ്മിയാണ്, അപ്പോഴാണ് ഞാൻ മഞ്ജു എന്ന് എങ്ങനെ വിളിക്കുമെന്ന് ആശങ്കപ്പെട്ടത്. അപ്പോൾ അവർ തന്നെയാണ് പറഞ്ഞത് എന്നെ മഞ്ജു എന്ന് വിളിച്ചാൽ മതി എന്ന്. അതാണ് ഞാൻ പറഞ്ഞത് അതൊരു മഹാലക്ഷ്മി ആണ് എന്ന്.
നിരവധിപ്പേരാണ് സേതു ലക്ഷ്മിയുടെ വീഡിയോക്ക് കമന്റുമായെത്തുന്നത്. ശരിക്കും മഹാലക്ഷ്മി തന്നെയാ മഞ്ജു ചേച്ചി അവരെ ജീവിതത്തിൽ കൂടെ നിന്ന് ചതിച്ചവർക്ക് ഇന്ന് അല്ലെങ്കിൽ നാളെ ഇരുപ്പത് കിട്ടും ഉറപ്പ് മഞ്ജു ചേച്ചി ഇഷ്ടം എന്നും ആരാധകർ പറയുന്നു.