മിനിസ്ക്രീൻ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എത്തി അവിടെനിന്നും മലയാളത്തിന്റെ വെള്ളിത്തിരയിൽ എത്തിയ താരമാണ് നടി മഞ്ജു സുനിച്ചൻ. നിരവധി സിനിമകളിലും ടെലിവിഷൻ പരിപാടികളിലും എല്ലാം അഭിനയിച്ചിട്ടുള്ള മഞ്ജു ബിഗ് ബോസിലും പങ്കെടുത്തിരുന്നു. മലയാളം ബിഗ് ബോസ് രണ്ടാം പതിപ്പിലാണ് മഞ്ജു പങ്കാളിയായത്.
എന്നാൽ വലിയ വിമർശനങ്ങളാണ് ഷോ യിലൂടെ നടിയെ തേടി എത്തിയത്. മത്സരത്തിൽ പങ്കെടുക്കുന്ന സമയത്തും പുറത്ത് വന്നതിന് ശേഷവുമെല്ലാം മഞ്ജുവിനെതിരെയും ഭർത്താവിനും കുടുംബത്തിനും നേരെയുമൊക്കെ സൈബർ അറ്റാക്കുകൾ നടന്നിരുന്നു. വിമർശകരിൽ പലരും മഞ്ജുവിനെ ഭർത്താവ് ഉപേക്ഷിച്ചെന്നും ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തിയെന്നും വരെ പറഞ്ഞുണ്ടാക്കി.
എന്നാൽ അതൊക്കെ വെറും കെട്ടുകഥകളാണെന്ന് വ്യക്തമാക്കി നടി തന്നെ രംഗത്ത് വന്നു. ഇന്നിതാ താരദമ്പതിമാർ അവരുടെ പതിനാറാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി. തന്റെ ഫേസ്ബുക്കിലൂടെ ആയിരുന്നു മഞ്ജു സുനിച്ചൻ കുറിപ്പുമായി എത്തിയത്.
ഭർത്താവായ സുനിച്ചനും മകൻ ബെർണാച്ചനുമൊപ്പമുള്ള പുത്തൻ ഫോട്ടോയുമായിട്ടാണ് മഞ്ജു കുറിപ്പ് പങ്കുവെച്ചത്. അങ്ങനെ 16 വർഷങ്ങൾക്ക് മുൻപ് ഒരുമിച്ചു തുടങ്ങിയ യാത്ര ഇനിയും മുന്നോട്ട്. ഒരുപാട് കാതങ്ങൾ മുന്നോട്ട് എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി നൽകിയിരിക്കുന്നത്.
2005 ഒക്ടോബർ ഇരുപത്തി രണ്ടിനായിരുന്നു മഞ്ജു പത്രോസും സുനിൽ ബെർനാഡും തമ്മിൽ വിവാഹിതരാവുന്നത്. ഇരുവരുടെയും ഏകമകനാണ് ബെർണാച്ചൻ എന്ന് വിളിക്കുന്ന എഡ് ബെർനാഡി നൊപ്പമാണ് ആഘോഷം.
മഞ്ജു സുനിച്ചൻ, മഞ്ജു പത്രോസ് ഈ രണ്ട് പേരുകളിലായാണ് പൊതുവെ മഞ്ജു അറിയപ്പെടുന്നത്. ഭർത്താവായ സുനിച്ചൻ ഗൾഫിൽ ആയതിനാൽ പപ്പയുടേയും മമ്മിയുടേയും കൂടെയാണ് മഞ്ജുവും മകനും താമസിക്കുന്നത്. 2005ലായിരുന്നു വിവാഹം.
വിഹാഹ ശേഷവും പേരിനൊപ്പം അപ്പന്റെ പേര് കൂടെക്കാണുമെന്ന് പറഞ്ഞപ്പോൾ സുനിച്ചന് പ്രശ്നം ഉണ്ടായിരുന്നില്ല. റിയാലിറ്റി ഷോയിലെ സമയത്തായിരുന്നു മഞ്ജു സുനിച്ചൻ എന്ന പേര് വന്നത്. അതാണ് ശരിക്കും പേരെന്നാണ് പലരും കരുതിയതെന്നും നേരത്തെ മഞ്ജു പറഞ്ഞിരുന്നു.
അതേസമയം മഞ്ജുവിന്റെ പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ച് നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്.
മുൻപ് വേർപിരിഞ്ഞെന്ന് വരെ പറഞ്ഞവർ ഇന്നും സന്തോഷത്തോടെ കഴിയുന്നതിന്റെ സന്തോഷവും ചിലർ പങ്കുവെച്ചു. അതേ സമ.ം കഴിഞ്ഞ വർഷം വിവാഹ വാർഷികത്തെ കുറിച്ച് പറഞ്ഞപ്പോഴായിരുന്നു ഭർത്താവിനെയും തന്നെയും കുറിച്ച് വന്ന വ്യാജ വാർത്തകളിൽ മഞ്ജു രൂക്ഷമായി പ്രതികരിച്ചത്.
ഞാനും സുനിച്ചനും തമ്മിൽ പിരിഞ്ഞു എന്നാതിയിരുന്നു പ്രധാന കഥ. ഇതൊക്കെ ആൾക്കാരുടെ ഒരു സന്തോഷമാണ്. ഞങ്ങളെ അതൊരിക്കലും ബാധിച്ചിട്ടില്ല. ഇത്തരം പ്രചരണങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി എന്നും മുൻപ് മഞ്ജു പറഞ്ഞിരുന്നു.
കഴിഞ്ഞ വിവാഹ വാർഷികത്തിൽ മഞ്ജു പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു. ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമാണ്. ഇതിനിടയിൽ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു. സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു. പക്ഷെ ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ല.
ഇന്നേക്ക് 15വർഷം. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്. സ്നേഹിച്ചവരോട്, തിരിച്ചു സ്നേഹം മാത്രമേ തരാനുള്ളൂ. ഇനിയും പ്രാർഥനയും കരുതലും കൂടെ വേണം എന്നായിരുന്നു അന്ന് മഞ്ജു കുറിച്ചത്.