മലയാളം മിനിസ്ക്രീനിലെ സൂപ്പർഹിറ്റ് പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയൽ. അടുത്തിടെയാണ് സൂപ്പർഹിറ്റ് പരമ്പരയായ കുടുംബവിളക്കിൽ നിന്നും നടി അമൃത നായർ പിന്മാറിയത്. ശീതൾ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചിരുന്നത്.
സീരിയയിൽ നിന്നും പിന്മാറിയതിന്റെ കാരണം അമൃത വ്യക്തമാക്കിയിരുന്നില്ല. ഇതോടെ വിവാഹത്തിന് വേണ്ടിയാണ് നടി സീരിയലിൽ നിന്നും പിന്മാറിയതെന്ന വാർത്ത പ്രചരിച്ചിരുന്നു. ഇപ്പോൾ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമൃത.
യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അമൃത കാരണം വ്യക്തമാക്കിയിരിക്കുന്നത്. അമൃതയുടെ വാക്കുകൾ ഇങ്ങനെ:
കുടുംബവിളക്കിൽ നിന്ന് പിന്മാറിയത് പെട്ടെന്നാണ്. ആ സമയത്ത് കുടുംബവിളക്ക് മാത്രമേ ഞാൻ ചെയ്തിരുന്നുള്ളു. ഇതിനിടെ എനിക്ക് മറ്റൊരു നല്ല പ്രോജക്ട് വന്നു. അത് കിട്ടിയപ്പോൾ കളയാൻ തോന്നിയില്ല. ഈയൊരു സിറ്റുവേഷനിൽ ഒരു പ്രോജക്ട് കൊണ്ട് മാത്രം മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണ്.
Also Read
എന്നോട് ഈ ചോദ്യം വേണ്ട, നിങ്ങൾക്കതിന് ആരാണ് അവകാശം തന്നത്: തുറന്നടിച്ച് നടി പാർവ്വതി തിരുവോത്ത്
അതൊരു സീരിയൽ അല്ല, പ്രോഗ്രാമാണ്. ഇതേ കുറിച്ച് കുടുംബവിളക്കിന്റെ അണിയറയിൽ പറഞ്ഞപ്പോൾ എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോന്ന് നോക്കാമെന്ന് പറഞ്ഞു. പക്ഷേ ആ പരിപാടിയുടെ ഷെഡ്യൂൾ ഡേറ്റും ഇവിടുത്തെയും ഒരുപോലെ വന്നപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി.
എവിടെ ഡേറ്റ് കൊടുത്താലും നമ്മൾ കാരണം അവിടൊരു പ്രശ്നം ഉണ്ടാവാൻ പാടില്ലല്ലോ. അങ്ങനെ ആലോചിച്ചിരുന്നപ്പോൾ ഏതെങ്കിലും ഒരെണ്ണം ഒഴിവാക്കേണ്ടി വരുമെന്നായി. അല്ലാതെ നടക്കില്ലായിരുന്നു. അങ്ങനെ രണ്ടിൽ ഒന്ന് എന്ന അവസ്ഥ വന്നപ്പോൾ എനിക്ക് കുടുംബവിളക്ക് വേണ്ടെന്ന് വെക്കേണ്ടതായി വന്നതാണ്.
നീ എടുത്ത തീരുമാനം ശരിയാണോ, പിന്നീടത് തെറ്റായി വരാൻ പാടില്ലെന്ന് കുടുംബവിളക്കിന്റെ സംവിധായകൻ ജോസേട്ടൻ ചോദിച്ചിരുന്നു. ആലോചിച്ച് തീരുമാനം എടുക്കാനാണ് അദ്ദേഹം പറഞ്ഞത്.
ആ സമയത്ത് എനിക്ക് വേറെ ഒന്നും തോന്നിയില്ല. അങ്ങനെ ആ പ്രോഗ്രാം എടുക്കുകയായിരുന്നു. പുതിയ പ്രോജക്ടിനെയും പഴയതിനെയും ഞാൻ കുറ്റം പറയുന്നില്ല.
എല്ലാം നല്ലതായി എടുക്കുകയാണ്. പുതിയത് വലിയൊരു പ്രോഗ്രാം ആയിരിക്കും. അതിൽ ഞങ്ങൾ ഒരുപാട് പേരുടെ പ്രാർഥനയും കഷ്ടപ്പാടുമെല്ലാമുണ്ട്. വളരെ വിജയകരമായി തന്നെ വരുമെന്ന് ഉറപ്പാണ്.കുടുംബ വിളക്കിൽ നിന്ന് മാറിയപ്പോൾ വലിയ വിഷമം തോന്നിയിരുന്നു. കാരണം ഞാൻ പ്രതീക്ഷിക്കാതെ വന്നതാണ്. അതുപോലെ തന്നെ പോവേണ്ടി വന്നു.
എന്റെ കഥാപാത്രത്തെക്കാളും ലൊക്കേഷനിലെ ബോണ്ടാണ് മിസ് ആയത്. ശരിക്കുമൊരു കുടുംബം പോലെയാണ് അവിടെ. അച്ഛനും അമ്മയും രണ്ട് ഏട്ടന്മാരും ഏടത്തിയമ്മമാരും മുത്തച്ഛനും മുത്തശ്ശിയു മൊക്കെയായി വലിയൊരു കുടുംബമാണ്. ഞങ്ങൾക്കിടയിലെ സൗഹൃദം എത്രത്തോളമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ വന്ന ഫോട്ടോസിലൂടെ വ്യക്തമായിട്ടുണ്ടാവും.
ആ ഒരു സൗഹൃദത്തിൽ നിന്ന് മാറിയപ്പോൾ വലിയ വിഷമം തോന്നി. പക്ഷേ ഞാനത് മനസിലാക്കി. ഇനി കല്യാണത്തെ കുറിച്ച് പറയാം. അത് വേറൊരു കലയാണ്. കുടുംബവിളക്കിൽ നിന്ന് മാറിയ സമയത്ത് ചെറിയൊരു ബ്രേക്ക് കിട്ടിയിരുന്നു. അന്നേരം ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചു.
നല്ലൊരു കഥ കിട്ടിയപ്പോൾ ഇഷ്ടമായി. ഹാദിയ എന്നാണ് അതിന്റെ പേര്. അതിൽ അഭിനയിക്കുന്നതിന് വേണ്ടിയുള്ള വസ്ത്രങ്ങളും ലുക്കുമായിരുന്നു കല്യാണം കഴിഞ്ഞെന്ന വാർത്തകൾ പ്രചരിക്കാനുണ്ടായ കാരണം. അതിൽ മുസ്ലിം പെൺകുട്ടിയായ ഒരു ഭാര്യയുടെ വേഷമാണ് ഞാൻ ചെയ്യുന്നത്. അതിന്റെ ഭാഗമായി ഇട്ട താലിമാല ഒക്കെ ആയിരുന്നു.
Also Read
ജീൻസും ടീഷർട്ട് ഇട്ട് തന്റെ മുന്നിലെത്തിയ കനിഹയോട് പ്രമുഖ സംവിധായകൻ ചെയ്തത്
അതെന്റെ വിവാഹമായി മാധ്യമങ്ങളിൽ വന്നു. എന്റെ വിവാഹം സത്യമല്ല. അതിന് വേണ്ടിയല്ല ഞാൻ കുടുംബവിളക്കിൽ നിന്നും പിന്മാറിയത്. ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ വിവാഹം കഴിഞ്ഞ് അഭിനയം നിർത്തിയെന്ന് ആളുകൾ പറയുമെന്നും അമൃത പറയുന്നു.