ലോകമെമ്പാടുമുള്ള യുവ ആരാധകരുടെ പ്രിയങ്കരിയാണ് സണ്ണി ലിയോൺ. ബിഗ് ബോസിലൂടെയാണ് നീല ചിത്ര താരമായിരുന്ന സണ്ണി ബോളിവുഡിലെത്തുന്നത്. പിന്നീട് ജിസം ടു എന്ന ചിത്രത്തിലെ ബോളിവുഡിൽ അരങ്ങറി. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ച സണ്ണി പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലും ഒടുവിൽ മലയാളത്തിലും അഭിനയിച്ചു.
ഇപ്പോഴിതാ മറ്റൊരു അരങ്ങേറ്റം കൂടി നടത്തിയിരിക്കുകയാണ് സണ്ണി ലിയോൺ. ഇത്തവണ സ്‌ക്രീനിനല്ല സ്റ്റേജിൽ ആണെന്ന് മാത്രം. ആമസോൺ പ്രൈമിന്റെ സൂപ്പർ ഹിറ്റ് സ്റ്റാന്റ് അപ്പ് കോമഡി ഷോ ആയ വൺ മൈക്ക് സ്റ്റാൻഡിലൂടെ സ്റ്റാന്റ് അപ്പ് കോമഡിയിൽ കൈവച്ചിരിക്കുകയാണ് സണ്ണി ലിയോൺ. തന്റെ എനർജെറ്റിക് ആയ വ്യക്തിത്വം കൊണ്ടും ആരുടേയും മനസ് കവരുന്ന തുറന്ന സംസാരം കൊണ്ടും അരങ്ങേറ്റം ഗംഭീരം ആക്കിയിരിക്കുകയാണ് സണ്ണി.
പരിപാടിയിൽ തന്റെ പഴയ പല ഓർമ്മകളും സണ്ണി പങ്കുവെക്കുന്നുണ്ട്. അക്കൂട്ടത്തിൽ സണ്ണി തന്റെ മുൻ കാമുകൻ റസൽ പീറ്റേഴ്സിനെക്കുറിച്ചും മനസ് തുറക്കുന്നുണ്ട്. പരിപാടിയുടെ ക്രിയേറ്റർ ആയ സപൻ വർമയോടും തന്റെ മെന്റർ നീതി പൾട്ടയോടുമാണ് സണ്ണി മനസ് തുറന്നത്. താനും റസലും പ്രണയത്തിലായിരുന്നുവെന്നും പക്ഷെ തന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു അതെന്നുമായിരുന്നു സണ്ണി പറഞ്ഞത്.
Also Read
ഒരുപാട് പ്രശ്‌നങ്ങൾ നേരിടുകയാണ് എനിക്ക് വല്ലാത്ത വേദന തോന്നുന്നു: പൊതു വേദിയിൽ പൊട്ടിക്കരഞ്ഞ് ചിമ്പു
ഞങ്ങൾ എല്ലാ നശിപ്പിച്ചു ഞങ്ങൾ വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. പക്ഷെ പിന്നീട് ഡേറ്റിംഗ് ആരംഭിച്ചിരുന്നു. എന്തിനായിരുന്നു ഞങ്ങൾ ഡേറ്റ് ചെയ്തത് ഞങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്. ഇന്നും ഞാനത് ഓർത്ത് സങ്കടപ്പെടുന്നുണ്ട്. കാരണം ഞങ്ങൾക്ക് ഇപ്പോഴും നല്ല സുഹൃത്തുക്കളായിരിക്കാൻ സാധിക്കുമായിരുന്നു. എന്നായിരുന്നു സണ്ണി ലിയോൺ പറഞ്ഞത്.
അതേസമയം തങ്ങളുടെ പ്രണയ ബന്ധം തകർന്ന ശേഷം പലപ്പോഴും തന്റെ കോമഡികളിൽ സണ്ണിയുടെ പേര് റസൽ പരാമർശിച്ചത് താൻ അറിഞ്ഞിരുന്നുവെന്നും സണ്ണി പറയുന്നു. ലോകത്തിലെ പ്രശസ്തരായ സ്റ്റാന്റ് അപ്പ് കൊമേഡിയന്മാരിൽ ഒരാളാണ് റസൽ. എന്നാൽ താൻ സണ്ണിയോടൊപ്പം പങ്കിട്ട സമയം വളരെ മനോഹരമായിരുന്നുവെന്നും സണ്ണി ശരിക്കുമൊരു സ്വീറ്റ് ഹാർട്ട് ആണെന്നുമായിരുന്നു റസൽ പരസ്യമായി സണ്ണിയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
നേരത്തെ ഇന്ത്യൻ സിനിമയിലെ സൂപ്പർ നായിക ഐശ്വര്യ റായ് ബച്ചനെക്കുറിച്ച് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ വിവാദത്തിൽ ചെന്നുപെട്ട താരമാണ് റസൽ പീറ്റേഴ്സ്. എന്തായാലും അന്നത്തെ പ്രണയം തകർന്നുവെങ്കിലും സണ്ണി തന്റെ ജീവിത പങ്കാളിയെ കണ്ടെത്തുകയായിരുന്നു. ഡാനിയൽ വെബ്ബർ ആണ് സണ്ണിയുടെ ഭർത്താവ്. ഇരുവരും നീണ്ടനാൾ പ്രണയിച്ച ശേഷം 2011 ലാണ് വിവാഹിതരായത്.
ഈഅടുത്തയിരുന്നു ഡാനിയൽ തന്റെ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ ഭർത്താവിന് വേണ്ടി സണ്ണി പങ്കുവച്ച വാക്കുകൾ രാധകരുടെ ശ്രദ്ധ നേടിയിരുന്നു. ഞാൻ പ്രണയിക്കുന്ന പുരുഷന് ജന്മദിനാശംസകൾ. ഒരു ദിവസം കൊണ്ടോ ആഴ്ച കൊണ്ടോ മാസം കൊണ്ടോ വർഷം കൊണ്ടോ ഒരുപാട് കാര്യങ്ങൾ നടക്കും. അതൊക്കെ ട്രാക്ക് ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷെ സ്ഥിരമായുള്ളത് എനിക്ക് നിന്നോടുള്ള പ്രണയമാണ്.
നീ മറ്റുള്ളവരോട് കാണിക്കുന്ന കരുതലാണ്. നിങ്ങളൊരു നല്ല മനുഷ്യനാണ് പിതാവാണ് ബോസും കാമുകനുമാണ്. ജന്മദിനാശംസകൾ ബേബി ലവ് എന്നായിരുന്നു സണ്ണി കുറിച്ചത്. മൂന്ന് മക്കളാണുള്ളത് നിഷയാണ് മൂത്തമകൾ. ഇരട്ടകളായ നോഹയും അഷറുമാണ് മറ്റ് രണ്ട് മക്കൾ. മക്കളെ സണ്ണിയും ഡാനിയലും ദത്തെടുക്കുകയായിരുന്നു. നിഷയെയായിരുന്നു ആദ്യം ദത്തെടുത്തത്. താരത്തിന്റെ തീരുമാനം ആരാധകരുട കയ്യടി നേടിയിരുന്നു.