വേസ്റ്റുകളായ ഭർത്താക്കന്മാരെ വീണ്ടും കെട്ടിവെച്ചു കൊടുക്കുന്ന മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ, സത്യൻ ആന്തിക്കാട് മോഹൻലാൽ ടീമിന്റെ ആ സൂപ്പർ സിനിമയെകുറിച്ച് വൈറൽ കുറിപ്പ്

513

മലയാള സിനിമയിൽ വ്യത്യസ്തമായ ഒരുപിടി കുടുംബ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് സത്യൻ അന്തിക്കാട്. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയെ കുറിച്ച് ഒരു ആസ്വാദക പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

വിവാഹമോചനം നടത്താൻ വേണ്ടി കാത്തിരിക്കുന്ന മൂന്ന് വ്യത്യസ്തങ്ങളായ കുടുംബങ്ങളുടെ കഥയാണ് ഇന്നത്തെ ചിന്താവിഷയം. മോഹൻലാലും മീര ജാസ്മിനും ഇന്നസെന്റും ഈ കുടുംബ പ്രശ്‌നങ്ങളെ രസകരമായി എത്തുന്നതോടെ പ്രശ്‌നങ്ങൾ പരിഹരിച്ച് അവരെ ഒത്തുതീർപ്പാക്കി പുതിയ ജീവിത സാഹചര്യങ്ങളിലേയ്ക്ക് എത്തുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ചു ദേവിക എഴുതിയ കുറിപ്പ് ഇങ്ങനെയാണ്.

Advertisements

സിനിമ: ഇന്നത്തെ ചിന്താവിഷയം

Also Read
അതേക്കുറിച്ച് പറഞ്ഞ് ഞാനും അമ്പാടിയും ലൊക്കേഷനിൽ വഴക്കിടാറുണ്ട്, വെളിപ്പെടുത്തലുമായി അലീന ടീച്ചർ

ടോക്‌സിക് റിലേഷൻഷിപ്പുകളിൽ നിന്നും ധൈര്യത്തോടെ പുറത്തു വന്നു അന്തസ്സായി പണിയെടുത്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളുടെ തലയിലേക്ക് മക്കളെ വെച്ച് ബ്ലാക്ക്‌മെയിൽ ചെയ്തും, പെങ്ങടെ കല്യാണം മുടക്കൽ ഭീഷണി സൃഷ്ടിച്ചും, സെക്ഷ്വൽ ജലസി ഉണ്ടാക്കിയും, ടോർച്ചർ ചെയ്തും അട്ടർ വേസ്റ്റുകളായ ഭർത്താക്കന്മാരെ വീണ്ടും കെട്ടിവെച്ചു കൊടുക്കുന്ന മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ എന്നായിരുന്നു ആ കുറിപ്പ്.

ഈ കുറിപ്പ് വായിച്ച ധാരാളം പേർ കുറിപ്പിന് അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. അതോടൊപ്പം രസകരമായ മറ്റനവധി കമെന്റുകളും ഉണ്ട്. അതേ സമയം ഒരുകാലത്ത് കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ഇന്നത്തെ ചിന്താവിഷയം.

അന്ന് പ്രേക്ഷകർ ഒരു ഗുണപാഠം പോലെ തിയറ്ററിൽ നിന്നും കണ്ടിറങ്ങിയ സിനിമ എന്നുവേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം. വിവാഹമോചനം നടത്താൻ വേണ്ടി കാത്തിരിക്കുന്ന മൂന്ന് വ്യത്യസ്തങ്ങളായ കുടുംബങ്ങളുടെ കഥ പറയുന്ന സിനിമയിൽ മോഹൻലാലും മീര ജാസ്മിനും ഇന്നസെന്റും എത്തുന്നതോടെ പ്രശ്നങ്ങൾ പരിഹരിച്ച് അവരെ ഒത്തുതീർപ്പാക്കി വിടുകയാണ്.

Also Read
എന്റെ ജോലിയുമായി ബന്ധപ്പെട്ട വാർത്തകളുടെ സത്യാവസ്ഥ പറഞ്ഞുപറഞ്ഞു ഞാൻ തന്നെ മടുത്തു ; എല്ലാം വെറും വാഗ്ദാനങ്ങളായി ബാക്കി : കവിയും ഗാനരചിയിതാവുമായ അനിൽ പനച്ചൂരാന്റെ ഭാര്യയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു

എന്നാൽ, ഈ സിനിമ ഇന്ന് കാണുമ്പോൾ വലിയൊരു വിരോധാഭാസം തോന്നാം. വിവാഹമോചനം ചെയ്യാൻ പാടില്ലാത്ത എന്തോ വലിയ പാപമാണെന്ന് തോന്നിക്കും വിധമാണ് സിനിമ എടുത്തിരിക്കുന്നത്.

Advertisement