വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രം അഭിനയിച്ച അനന്യ പാണ്ഡെയുടെ ആസ്തി കണ്ട് ഞെട്ടി എൻസിബി, കണ്ടുതള്ളി ആരാധകരും

84

ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ കേ സുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പേരാണ് ബോളിവുഡ് നടി അനന്യ പണ്ഡെ യുടേത്. എൻസിബി (നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ) ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും വീട്ടിൽ റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു.

വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുളള ബോളിവുഡിലെ യുവനടിമാരിൽ ഒരാളായ അനന്യയെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ വാർത്തകളിൽ മുഴുവൻ. നടൻ ചങ്കി പാണ്ഡെയുടെ മകളായ അനന്യയ്ക്ക് കുട്ടിക്കാലം മുതൽ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു.

Advertisements

അച്ഛനെപ്പോലെ ബോളിവുഡിൽ ഒരു ഇടം നേടാൻ ആഗ്രഹിച്ച അനന്യ 21 ആം വയസ്സിൽ ‘സ്റ്റുഡന്റ് ഒഫ് ദി ഇയർ 2’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.സ്റ്റുഡന്റ് ഓഫ് ദി ഇയർ 2, പതി പത്‌നി ഔർ വോ, ഖാലി പീലി എന്നീ സിനിമകളിൽ അനന്യ അഭിനയിച്ചെങ്കിലും ഈ ചിത്രങ്ങൾക്ക് ബോക്‌സ് ഓഫീസിൽ കാര്യമായ ചലനങ്ങൾ ഒന്നും തന്നെ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

Also Read
അങ്ങനെ 16 വർഷങ്ങൾക്ക് മുൻപ് ഒരുമിച്ചു തുടങ്ങിയ യാത്ര ഇനിയും മുന്നോട്ട്, പലതവണ ഡിവോഴ്സായി, എന്നാൽ ഇതൊന്നും ഞങ്ങളറിഞ്ഞില്ല: മഞ്ജു സുനിച്ചൻ

ഒരു സിനിമയിൽ അഭിനയിക്കുന്നതിന് അവർ ഏകദേശം രണ്ട് കോടി രൂപ ഈടാക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ദേശീയ മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം 22 കാരിയായ അനന്യയുടെ ആസ്തി ഏകദേശം 72 കോടി രൂപയാണ്.

സിനിമകളിൽ പ്രവർത്തിക്കുന്നതിനു പുറമേ അനന്യ നിരവധി ബ്രാൻഡ് എൻഡോർസ്മൻറ്റുകളിലൂടെയും പണം സമ്പാദിക്കുന്നു.സോഷ്യൽ മീഡിയ എടുക്കുകയാണെങ്കിൽ നടിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം 20.3 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. ബ്രാൻഡ് പ്രമോഷൻ നടത്തുമ്പോഴും അനന്യയ്ക്ക് പ്രയോജനം ലഭിക്കുന്നു.

Also Read
ഇതിനെക്കാൾ ഹോട്ട് ആയിട്ടും പൊക്കിൾക്കുഴി കാണിച്ചും അഭിനയിക്കുന്ന ഒരുപാട് നടിമാർ ഇവിടെ ഉണ്ട്, എനിക്ക് ഇങ്ങനെയാണെങ്കിൽ അവരുടെ കാര്യം എന്തായിരിക്കും: സോന നായർ

Advertisement