അത്തരം ഊളകളോട് തന്നെയാണ് ഈ പറയുന്നത്, എന്റെ ശരീരം നോക്കാൻ എനിക്ക് അറിയാം, പ്രതികരിച്ച് നടി റോഷ്ന ആൻ റോയ്

188

മലയാളത്തിന്റെ സൂപ്പർ ഡയറക്ടർ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരങ്ങളാണ് നടൻ കിച്ചു ടെല്ലസും നടിയും മോഡലുമായ റോഷ്‌ന ആൻ യും.

അങ്കമാലി ഡയറീസിന് ശേഷം ഇരുവരും വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും പ്രേക്ഷകർക്ക് സുപരിചിതരാണ്. മോഡലിങ്ങിൽ റോഷ്‌ന സജീവമാകുമ്പോൾ അജഗജാന്തരം എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു. കഴിഞ്ഞ നവംബർ 29 നാണ് കിച്ചുവും റോഷ്‌നയും തമ്മിൽ വിവാഹിതരായിരുന്നു.

Advertisements

പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം പുറംലോകം അറിയുന്നത്. വിവാഹത്തോട് അനുബന്ധിച്ച് പല അഭിമുഖങ്ങളിലുമായി കിച്ചുവിനെ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ റോഷ്‌ന പറഞ്ഞ് കഴിഞ്ഞു.

Also Read
സ്വിമ്മിങ് പൂളിൽ അടിച്ചുപൊളിച്ച് അർമാദിച്ച് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ, വൈറൽ

സിനിമാ നടിനടമാരുടെ ഫോട്ടോഷൂട്ടിലെ മേക്കോവറിന് പിന്നിൽ പ്രവർത്തിച്ചിരുന്ന റോഷ്ന പിന്നീട് ക്യാമറയുടെ മുന്നിലേക്ക് വരികയായിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ റോഷ്‌ന തന്റെ തടിയെ കുറിച്ച് കളിയാകുന്നവർക്ക് എതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് റോഷ്ന.

ഞാൻ ആഗ്രഹിക്കുന്നത് ഇത്രയും കുറയ്ക്കാൻ അല്ല .എന്നാലും എന്റെ സന്തോഷങ്ങൾ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ ഇരുപത്തിയഞ്ചാം ദിവസത്തെ വർക്ക് ഔട്ടാണ്. ശരിക്കും ഒരു അലസയായ പെൺകുട്ടിയാണ് ഞാൻ. വ്യായാമം ചെയ്യാൻ യാതൊരു സമർപ്പണവുമില്ല.

കാരണം ഞാൻ തടി ഇഷ്ടപ്പെട്ടിരുന്നു. സത്യം പറഞ്ഞാൽ പണി എടുക്കാൻ വയ്യ അത്ര തന്നെ. ചില ആളുകൾ എന്നെ കണ്ടാൽ ഉടനെ പറയും. അയ്യോ വണ്ണം കൂടിപ്പോയല്ലോ ഇതാണ് എന്റെ രീതി. എന്റെ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ എനിക്ക് പറ്റും. എന്നെ ആരും പരിചരിക്കേണ്ട കാര്യമില്ല.

കെട്ടിയോൻ സഹിച്ചോളും എങ്ങനെ മൈന്റൈൻ ചെയ്യണമെന്ന് എനിക്ക് അറിയാം. മനസ്സിലായല്ലോ. (എന്നെ നേരിൽ കാണാറുള്ള ഊളകളോട് തന്നെയാണ് ഇത് പറയുന്നേ) എനിക്ക് ആദ്യം തന്നെ നന്ദി പറയാനുള്ളത് എന്നോട് തന്നെയാണ്. റോഷ് നീ പൊളിയാണ്! നീ നിന്നെ തന്നെ കണ്ട്രോൾ ചെയ്തു.

മടിയും അതുപോലെ വർക്ക് ഔട്ട് ചെയ്യുമ്പോൾ ഉള്ള വേദനയുമെല്ലാം. എന്റെ ട്രെയിനർ ജയറാം സാറിന് നന്ദി പറയുന്നു. എനിക്ക് വേണ്ട എല്ലാ സപ്പോർട്ടും കെയറും തന്നതിന്. എന്നും 5.20ന് എന്നെ വിളിച്ച് എഴുനേൽപ്പിക്കുന്നതിന്.

Also Read
ജയറാമിനെ സിനിമയിലെടുക്കാൻ പത്മരാജന് ഭ്രാന്തുണ്ടോ എന്ന് പലരും അന്നു ചോദിച്ചിരുന്നു: സലിം കുമാറിന്റെ വെളിപ്പെടുത്തൽ

ആലുവ മുതൽ ചങ്ങമ്പുഴ പാർക്ക് വരെയുള്ള ആ ദൂരം ഇത് അവസാനിക്കുന്നില്ല തുടരും എന്നായിരുന്നു റോഷ്ന തന്റെ വർക്ക് ഔട്ടിന് ശേഷമുളള ഫോട്ടോയോടൊപ്പം കുറിച്ചത്. ഇതിനോടകം തന്നെ താരത്തിന്റെ ഫോട്ടോയും കുറിപ്പും വൈറലായി മാറിയിരിക്കുകയാണ്.

Advertisement