ജയറാമിനെ സിനിമയിലെടുക്കാൻ പത്മരാജന് ഭ്രാന്തുണ്ടോ എന്ന് പലരും അന്നു ചോദിച്ചിരുന്നു: സലിം കുമാറിന്റെ വെളിപ്പെടുത്തൽ

138

മലയാളത്തിന്റെ സുപ്പർതാരം ജയറാം ആദ്യമായി അഭിനയിച്ച സിനിമയായിരുന്നു അപരൻ. മിമിക്രി രംഗത്ത് നിന്നുമാണ് ജയറാം സിനിമയിൽ എത്തിയത്. പി പത്മരാജൻ എന്ന ക്ലാസ്സിക് ഡയറക്ടറുടെ സിനിമയിലൂടെ ജയറാമിനെ പോലെയുള്ള ഒരു മിമിക്രി കാരൻ അറങ്ങേറ്റം കുറിച്ചപ്പോൾ പലരും അന്ന് മൂക്കത്ത് വിരൽ വെച്ചിരുന്നു.

ഇപ്പോഴിതാ പത്മരാജൻ ചിത്രമായ അപരനിലേക്ക് ജയറാം തെരഞ്ഞെടുക്ക പെട്ടപ്പോൾ ജയറാമിനെയും പത്മരാജനെയും വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയതിനെ കുറിച്ചും അവർ ചോദിച്ച ചോദ്യങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടൻ സലിംകുമാർ. ജയറാമിനെ സിനിമയിലേക്കെടുക്കാൻ പത്മരാജന് ഭ്രാന്തുണ്ടോ എന്ന പലരും ചോദിച്ചതായി ഓർക്കുന്നു എന്നാണ് സലിംകുമാർ പറഞ്ഞത്.

Advertisements

അപരൻ എന്ന ആ സിനിമ വിജയിക്കാനായി അന്ന് യാതൊരു പരിചയം പോലുമില്ലാത്ത ജയറാമിന് വേണ്ടി പുഷ്പാഞ്ജലി കഴിപ്പിച്ചിട്ട് ഉണ്ടെന്നും സലിംകുമാർ പറയുന്നു. ഇതോടൊപ്പം മിമിക്രിയെ തരംതാഴ്ത്തി സംസാരിക്കുന്നവർക്ക് സലിംകുമാർ രൂക്ഷമായ ഭാഷയിൽ മറുപടിയും നൽകി.

Also Read
സൗന്ദര്യം കാണിച്ച് മയക്കി പ്രണയത്തിലായി, അനാഥയാണ് കല്യാണം കഴിക്കാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് 11 ലക്ഷം രുപയും തട്ടിയെടുത്തു, യുവതിയും ഭർത്താവും അറസ്റ്റിൽ

ഒരുപാട് കലാകാരന്മാരുടെ ജീവിതമാർഗമാണ് മിമിക്രി. മറ്റേത് കലയെടുത്താലും അതിനേക്കാൾ ഉപരിയായി മിമിക്രി ജീവിതമാക്കിയവർ നിരവധിയാണെന്ന് സലിം കുമാർ പറഞ്ഞുവെക്കുന്നു. മിമിക്രിക്കാർ ചെയ്യുന്ന കോമഡി സിനിമയെ മിമിക്രി സിനിമ എന്ന് പറഞ്ഞ് തരം താഴ്ത്തിയ സമയമുണ്ടായിരുന്നുവെന്നും അതിന് ഇരയായ ആളാണ് കലാഭവൻ മണി.

കലാഭവൻ മണിയുടെ അഭിനയത്തെ ഒക്കെ മിമിക്രി കാണിച്ചുവെന്ന് പറഞ്ഞ് നിരവധിപേർ ആക്ഷേപിച്ചിരുന്ന കാലമുണ്ടായിരുന്നു എന്നും സലീം കുമാർ പറയുന്നു. അതേസമയം തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന താരങ്ങളയി മാറിയിട്ടും മിമിക്രി ചെയ്യാൻ ആവശ്യപ്പെട്ടാൽ ഒരുമടിയും കൂടാതെ മാസ്റ്റർ പീസ് പെർഫോമൻസുകൾ ഇന്നും തങ്ങളെ സ്‌നേഹിക്കുന്ന പ്രേക്ഷകർക്ക് വേണ്ടി സലിംകുമാരും ജയ റാമും അടക്കമുള്ള താരങ്ങൾ അവതരിപ്പിക്കാറുണ്ട്.

Also Read
പ്ലസ് ടു പഠിക്കുന്ന സമയത്താണ് ഞങ്ങൾ പ്രണയിച്ച് തുടങ്ങിയത്, ഭാര്യ മിനിയെ കുറിച്ച് മനസ്സു തുറന്ന് കുടുംബവിളക്കിലെ അനിരുദ്ധ്

കമലഹാസൻ, പ്രേംനസീർ തുടങ്ങിയ സൂപ്പർ താരങ്ങളെ അതിഭാവുകത്വമില്ലാതെ ഇന്നും സ്റ്റേജുകളിൽ ജയറാം മനോഹരമായി അവതരിപ്പിക്കാറുണ്ട്. അപരന് ശേഷം അതേ വർഷം തന്നെ പത്മരാജന്റെ മൂന്നാംപക്കത്തിലും ഇന്നലെയിലും നായകനായി ജയറാം എത്തിയിരുന്നു.

പിന്നീട് കുടുംബ സിനിമകളിലൂടെ മലയാളത്തിലെ സൂപ്പർതാരങ്ങളുടെ ശ്രേണിയിലേക്ക് ജയറാം ഉയർന്നു. മലയാ ള ത്തിന് പുറമെ തമിഴ്, തെലുങ്ക്, സംസ്‌കൃതം ഭാഷകളിലായി 200ലേറെ സിനിമകളിൽ ജയറാം അഭിയിച്ചിട്ടുണ്ട്.

Advertisement