മലയാളികൾക്ക് ഏറെ സുപരിചിതയായ തെന്നിന്ത്യൻ താരസുന്ദരിയാണ് നടി റായ് ലക്ഷ്മി. നിരവധി മലയാള സിനിമ കളിൽ നായികയായി എത്തിയതാരം മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. തമിഴിലും തെലുങ്കിലും ഒക്കെ തിളങ്ങിയ താരത്തിന് മറ്റ് തെന്നിന്ത്യൻ സിനിമ മേഖലകളിലും ആരാധകർ ഏറെയാണ്.
മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സുപ്പർതാരങ്ങളുടെ എല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് റായ് ലക്ഷ്മി. തമിഴ് മലയാളം കന്നട തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി 50 ഓളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ സിനിമയിൽ സജീവമായ താരം 2007 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ റോക്ക് ആൻഡ് റോൾ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് അണ്ണൻതമ്പി, പരുന്ത്, ഇൻ ഹരിനഗർ, ചട്ടമ്പിനാട്, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, ഇവിടം സ്വർഗ്ഗമാണ്, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ഒരു മരുഭൂമിക്കഥ, കാസനോവ, മായാമോഹിനി, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് മലയാള സിനിമകളിൽ റായ് ലക്ഷ്മി വേഷമിട്ടു.
അതേ സമയം ഇപ്പോഴിതാ പാപമോചനത്തിനായി അജ്മീർ ദർഗ സന്ദർശിച്ചിരിക്കുകയാണ് താരം. താൻ അജ്മീർ ദർഗ സന്ദർശിക്കുന്ന വീഡിയോ റായി ലക്ഷ്മി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.
വീഡിയോക്ക് താരം നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്.. What a wonderful unforgettable experience I had visiting Ajmer sharif dargah @ajmer_dargah786 It would have been incomplete going all the way there for shoot and not visit this holy place to seek blessings thank you so much @sufimusafir for such an amazing hospitality means a lot god bless…
അജ്മീർ ദർഗ സന്ദർശിച്ചത് ഈ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു. അവിടെ ഷൂട്ടിംഗിന് പോയി, അജ്മീർ ദർഗ സന്ദർശിച്ചിട്ടില്ലായിരുന്നുവെങ്കിൽ അത് എന്റെ ജീവിതത്തിൽ അപൂർണമായ ഏട് ആയേനെ.” എന്നാണ് താരം കുറിച്ചത്.
ഇന്ത്യയിൽ ഏറ്റവും പ്രശസ്തി നേടിയത് ധർഗയാണ് അജ്മീർ ദർഗ. ഒരുപാട് പേരുടെ ആശാ കേന്ദ്രമാണ് അജ്മീർ ദർഗ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ അവരുടെ ആവലാതി വേവലാതികൾ അജ്മീർ ദർഗയിൽ വന്ന് ബോധിപ്പിക്കൽ പതിവാണ്.
ജാതിമതഭേദമന്യേ എല്ലാ മതവിഭാഗത്തിൽ പെട്ട ആൾക്കാരും അജ്മീർ ദർഗ സന്ദർശിക്കാറുണ്ട്. ഖോജാ മുഈനുദ്ദീൻ ചിസ്തീരുൾ അജ്‌മേരി ആണ് അവിടെ മണ്മറഞ്ഞു കിടക്കുന്നത്. ഇന്ത്യയുടെ റെവല്യൂഷണറി ലീഡർ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. അജ്മീർ ഉറൂസ് എന്ന് പറഞ്ഞാൽ തന്നെ ലോകപ്രശസ്തമാണ്. അജ്മീർ ഖോജയുടെ കവാലി കൾ എപ്പോഴും അവിടെ മുഴങ്ങി കേൾക്കാറുമുണ്ട്.
Also Read
പൃഥ്വിരാജിനെ നായകനാക്കി കലണ്ടർ എന്ന സിനിമ ചെയ്തതോടെ താൻ രോഗിയായി മാറി, വെളിപ്പെടുത്തലുമായി മഹേഷ്