പൃഥ്വിരാജിനെ നായകനാക്കി കലണ്ടർ എന്ന സിനിമ ചെയ്തതോടെ താൻ രോഗിയായി മാറി, വെളിപ്പെടുത്തലുമായി മഹേഷ്

8098

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമായ താരമാണ് മഹേഷ്. മലയാളത്തിന് പുറമേ തമിഴ് , ഹിന്ദി, തെലുങ്ക് സിനിമകളിലും സജീവമായിരുന്നു മഹേഷ്. അഭിനേതാവ് എന്നതിന് പുറമേ തിരക്കഥകൃത്തും സംവിധായകനും കൂടിയാണ് മഹേഷ്.

2009ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് നായകനായ കലണ്ടർ എന്ന ചിത്രത്തിൽ കൂടിയാണ് മഹേഷ് സംവിധായകന്റെ കുപ്പായം അണിഞ്ഞത്. എന്നാൽ കലണ്ടർ പ്രതീക്ഷിച്ചത് പോലെ വിജയം നേടിയിരുന്നില്ല. 2007 ൽ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രമായ അശ്വാരൂഢന്റെ കഥയും തിരക്കഥയും ഒരുക്കിയത് മഹേഷ് ആണ്. ജയരാജ് ആയിരുന്നു സിനിമ സംവിധാനം ചെയ്തത്.

Advertisements

അതേസമയം നടൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ കലണ്ടറിന് തിരക്കഥ ഒരുക്കിയത് ബാബു ജനാർദ്ദനൻ ആയിരുന്നു. ഇപ്പോഴിതാ കലണ്ടറിന്റെ പരാജയത്തിന കുറിച്ചും താൻ മടക്കി കൊണ്ട് വന്ന നടൻ തള്ളി പറഞ്ഞതിനെ കുറിച്ചും വെളിപ്പെടുത്തുകയാണ് മഹേഷ്. യുട്യൂബ് ചാനലായ മാസ്റ്റർ ബിൻ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read
നിത്യഹരിത നായകൻ എന്ന സിനിമയിൽ എന്റെ നായികയാകാൻ വളിച്ചപ്പോൾ ലിജോമോൾ തയ്യാറായില്ല, കാരണം തിരക്കിയതുമില്ല: ധർമ്മജൻ ബോൾഗാട്ടി

ആ ചിത്രത്തോടെ താൻ രോഗിയായി എന്നാണ് മഹേഷ് പറയുന്നത്.നടൻ പ്രതാപ് പോത്തന്റെ രണ്ടാം വരവ് മഹേഷിന്റ ചിത്രമായ കലണ്ടറിലൂടെയായിരുന്നു. എന്നൽ പിന്നീട് അദ്ദേഹം ചിത്രം ചെയ്തത് അബദ്ധമായിപ്പോയി എന്ന രീതിയിൽ പറയുകയും ചെയ്തു. ഈ അടുത്തിടെ അദ്ദേഹം നൽകിയ അഭിമുഖത്തിൽ താനിക്ക് ജീവിതത്തിൽപ്പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് കലണ്ടർ എന്നാണ് പറഞ്ഞിരുന്നു.

എന്നാൽ ഓർമിക്കേണ്ട കാര്യം ലാൽ ജോസിന്റേയും മറ്റ് സിനിമകളിൽ അദ്ദേഹത്തെ ഓർക്കാൻ കാര്യം ഈ ചിത്രത്തിൽ കൂടിയാണ്. കുറ്റം പറയാൻ എല്ലാവർക്കും പറ്റും. എന്നാൽ എല്ലാവരും വിചാരിക്കുന്നത് അവർക്ക് കുറ്റം പറയാനുള്ള എല്ലാവിധ അവകാശങ്ങളുമുണ്ട്. എന്നാൽ എന്താണ് യോഗ്യത എന്ന് ചോദിച്ചു കഴിഞ്ഞാൽ അതിന് ഉത്തരം പറയാൻ അവർക്ക് പറ്റില്ലെന്നും മഹേഷ് പറയുന്നു.

കലണ്ടർ സിനിമ ചെയ്യുന്ന സമയത്ത് കുറച്ച് പ്രതിസന്ധികൾ നേരിടേണ്ടി വന്നു. പൃഥ്വിരാജ് വരെ ചിത്രത്തിനായി മികച്ച രീതിയിൽ സഹകരിച്ചിരുന്നു. എന്നാൽ തിരക്കഥ നേരത്തെ കിട്ടിയിരുന്നില്ലെന്ന് മഹേഷ് പറയുന്നു. ഈ സിനിമയ്ക്ക് ശേഷമാണ് പിന്നീടുള്ള സിനിമകളിൽ കഥാപരമായിട്ടുള്ള എല്ലാ കാര്യങ്ങളും തന്റെ കയ്യിൽ തന്നെ വേണമെന്ന് താൻ തീരുമാനിക്കുന്നത്.

കലണ്ടർ സ്‌ക്രിപ്റ്റ് തീരാതെ തുടങ്ങിയ ചിത്രമായിരുന്നു. തിരക്കഥ എഴുതാൻ മൂന്ന് മാസത്തിലധികം സമയം കൊടുത്തിരുന്നു. എന്നാൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് ആ സമയത്ത് വേറെ ചിത്രങ്ങളുമുണ്ടായിരുന്നു . അത് കൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാൽ താനൊരു പുതിയ സംവിധായകനായി വരുമ്‌ബോമ്പോൾ തിരക്കഥ നേരത്തെ കിട്ടിയാൽ മാത്രമേ പ്ലാൻ ചെയ്യാൻ സാധിക്കുകയുള്ളൂ.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിനിമയെന്നും മഹേഷ് അഭിമുഖത്തിൽ പറയുന്നു. കൂടാതെ ആ സിനിമയ്ക്ക് നീളം കൂടിപ്പോയെന്നും പരാജയത്തിന്റെ മറ്റൊരു കാരണമായി മഹേഷ് പറയുന്നു. ഒരു അമ്മയും മകളും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കഥ അധികം വലിച്ച് നീട്ടി കൊണ്ട് പോകൻ പറ്റില്ല. സിനിമയിലെ പാട്ടൊക്കെ സൂപ്പർ ഹിറ്റായിരുന്നു.

Also Read
ദിലീപ് – റാഫി കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം കൂടി, ‘വോയ്‌സ് ഓഫ് സത്യനാഥൻ’; എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെയുണ്ടാകണമെന്ന് ദിലീപ്

ദാസേട്ടന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്ന് ഈ സിനിമയിലെ ചിറകാർന്ന മൗനം എന്ന് തുടങ്ങുന്ന ഗാനമായിരുന്നു. സിനിമ ചെയ്യുന്ന നിർമ്മാതാവിനും കുറച്ച് പ്രശ്‌നം ഉണ്ടായിരുന്നു. അമ്പിളി ചേട്ടൻ താമസിച്ചായിരുന്നു സിനിമയിൽ ജോയിൻ ചെയ്തത്. അതോടെ പ്ലാനിങ്ങ് മാറി ഒരു പുതുമുഖ സംവിധായകന് അത്ര സുഖകരമായ ഒരു അന്തരീക്ഷത്തിൽ ആയിരുന്നില്ല സിനിമ ഈ സിനിമ ചെയ്തിരുന്നതെന്നും മഹേഷ് പറയുന്നു.

Advertisement