തന്റെ ശരീരം ആണുങ്ങളുടേത് പോലെയാണെന്ന് പരിഹസിച്ചവന് തപ്‌സി കൊടുത്ത കിടിലൻ മറുപടി ഇങ്ങനെ

126

മലയാളികൾക്കും ഏറെ പ്രിയപ്പെട്ട ബോളവുഡ് താരസുന്ദരിയാണ് തപ്‌സി പന്നു. തമിഴിലും മലയാളത്തിലും അടക്കം ഒരു പിടി തെന്നിന്ത്യൻ സിനിമകളിലും അഭിനയിച്ചിട്ടുള്ള തപ്‌സിക്ക് ആരാധകരും ഏറെയാണ്.
തെന്നിന്ത്യൻ സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച താപ്സി തമിഴിലും തെലുങ്കിലുമെല്ലാം ഒരുപാട് വിജയ ചിത്രങ്ങളിലെ നായികയായി അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താപ്സി തന്റെ രണ്ടാം വരവിൽ ബോളിവുഡിലെ സൂപ്പർ നായികയായി മാറുകയായിരുന്നു. അതേ സമയം ബോളിവുഡിലെ സിനിമാ കുടുംബങ്ങളുടെ പാരമ്പര്യം ഒന്നുമില്ലാതെ തന്നെ കടന്നു വരികയും സിനിമയിൽ സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ആയിരുന്നു തപ്‌സി.

Advertisements

സിനിമയും അഭിനയവും പോലെ തന്നെ ഏറെ കയ്യടി നേടുന്നവയാണ് താപ്സിയുടെ നിലപാടുകളും വാക്കുകളും. സമൂഹത്തിലേയും സിനിമാ മേഖലയിലേയും പല വിഷയങ്ങളിലുമുള്ള തന്റെ നിലപാട് അറിയിച്ചു കൊണ്ട് താപ്സി രംഗത്ത് എത്താറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

Also Read
ജയറാമിനെ സിനിമയിലെടുക്കാൻ പത്മരാജന് ഭ്രാന്തുണ്ടോ എന്ന് പലരും അന്നു ചോദിച്ചിരുന്നു: സലിം കുമാറിന്റെ വെളിപ്പെടുത്തൽ

അതേസമയം താപ്സിയെ വിടാതെ പിന്നാലെ വിമർശകരുമുണ്ട് എന്നതാണ് വസ്തുത. ഇപ്പോഴിതാ താപ്സി പന്നുവിന്റെ പുതിയ ചിത്രത്തിന് ലഭിച്ചൊരു കമന്റും അതിന് താപ്സി നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രശ്മി റോക്കറ്റ് ആണ് താപ്സിയുടെ പുതിയ സിനിമ. അകർഷ് ഖുറാന സംവിധാനം ചെയ്യുന്ന സിനിമ ഒക്ടോബർ 15 ന് സീ 5ലൂടെ റിലീസ് ചെയ്യും.

ഈ ചിത്രത്തിൽ ഒരു അത്ലറ്റ് ആയിട്ടാണ് താപ്സി എത്തുന്നത്. ഇതിനായി കഠിനമായ വർക്കൗട്ടും അമ്പരപ്പിക്കുന്ന ബോഡി ട്രാൻസ്ഫർമേഷനുമാണ് താപ്സി നടത്തിയിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അങ്ങനെ താപ്സി പങ്കുവച്ചൊരു ചിത്രത്തിന് ലഭിച്ച കമന്റാണ് ശ്രദ്ധ നേടുന്നത്.

പുറം തിരിഞ്ഞു നിൽക്കുന്ന താപ്സിയുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടിരുന്നു. ഇതിന് ബോളിവുഡ് കി ന്യൂസ് എന്ന അക്കൗണ്ടിൽ നിന്നും ലഭിച്ച കമന്റ് ഇങ്ങനെ ആണുങ്ങളുടേത് പോലുളള ശരീരം താപ്സി പന്നുവിന് മാത്രമേ സാധ്യമാവുകയുള്ളൂവെന്നായിരുന്നു കമന്റ്. എന്നാൽ പിന്നാലെ തന്നെ ഈ കമന്റിന് മറുപടിയുമായി താപ്സി എത്തുകയായിരുന്നു.

എനിക്ക് പറയാനുള്ളത് ഈ വാക്കുകൾ ഓർത്തുക വെക്കണം എന്നിട്ട് സെപ്തംബർ 23 വരെ കാത്തിരിക്കുക എന്നായിരുന്നു. മുൻകൂട്ടി നന്ദി പറയുന്നു, ഈ പ്രശംസയ്ക്കായി ഞാൻ നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ട് എന്നായിരുന്നു താപ്സിയുടെ മറുപടി.

ഹസീൻ ദിൽരുബയാണ് താപ്സിയുടെ അവാസനം പുറത്തിറങ്ങിയ ഹിന്ദി സിനിമ. നെറ്റ്ഫ്ളിക്സ് ചിത്രമായ ഹസീൻ ദിൽരുബയ്ക്ക് പക്ഷെ പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ല. വിക്രാന്ത് മാസിയായിരുന്നു സിനിമയിലെ നായകൻ.

Also Read
പ്ലസ് ടു പഠിക്കുന്ന സമയത്താണ് ഞങ്ങൾ പ്രണയിച്ച് തുടങ്ങിയത്, ഭാര്യ മിനിയെ കുറിച്ച് മനസ്സു തുറന്ന് കുടുംബവിളക്കിലെ അനിരുദ്ധ്

ചിത്രത്തിനെതിരെ വലിയ തോതിൽ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. ദിൽരുബയുടെ എഴുത്തുകാരിയായ കനിക ധില്ലൻ രശ്മി റോക്കന്റെ സഹ എഴുത്തുകാരിയാണ്. വിജയ് സേതുപതിക്കൊപ്പം അബിനയിച്ച അന്നബെല്ല സേതുപതിയാണ് അവസാനം പുറത്തിറങ്ങിയ സിനിമ. ഈ ചിത്രത്തിനും പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചിരുന്നില്ല.

അതേസമയം താപ്സി പന്നു നിർമ്മാണത്തിലേക്കും കടന്നിരിക്കുകയാണ്. ബ്ലർ എന്ന സൈക്കോളജിക്കൽ ത്രില്ലറിലൂടെയാണ് താപ്സി നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഔട്ട്സൈഡേഴ്സ് ഫിലിംസ് എന്ന പേരിലാണ് താപ്സി നിർമ്മാണ കമ്പനി ആരംഭിച്ചിരിക്കുന്നത്.

Advertisement