ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ സീരിയൽ ആയിരുന്നു വാനമ്പാടി. വർഷങ്ങളോളം മിനിസ്‌ക്രീൻ ആരകരെ കരയിപ്പിച്ചും ആകാംകരിതരാക്കിയും മുന്നേറിയിരുന്ന മെഗാ സീരിയൽ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.
ഈ സിരിയലിലെ കഥാപാത്രങ്ങളും അതിന്റെ അഭിനേതാക്കും ആരാധകർക്ക് സുപരിചിതരുമാണ്. വാനമ്പാടിയിലെ പത്മിനി എന്നുകേട്ടാൽ കേരളത്തിലെ വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോൾ ഈ കഥാപാത്രത്തെ അവതരിപ്പിച്ച സുചിത്ര നായർ.
കേരളക്കരയെ കീഴടക്കിയ വാനമ്പാടിയിൽസുചിത്രയും കേരളത്തിന് അത്രകണ്ട് പ്രിയങ്കരി തന്നെ. അഭിനയത്തിൽ മാത്രമല്ല നൃ ത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്.
സീരിയലിൽ ക്രൂരയായ കഥാപാത്രമാണെങ്കിലും വ്യക്തിജീവിതത്തിൽ താരം സിമ്പിളാണ്. ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്.തുടർന്ന് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി.
പിന്നീട് സ്‌ക്രീനിൽ സജീവമാകുകയായിരുന്നു.വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത്.
കല്യാണസൗഗന്ധികം സീരിയലിൽ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്.
സീരിയൽ അവസാനിച്ച ശേഷമുള്ള ജീവിതത്തെക്കുറിച്ച് സുചിത്ര പറയുന്നതിങ്ങനെ,വാനമ്പാടിക്ക് ശേഷമുളള പുതിയ പ്രോജക്ടിനെ കുറിച്ച് പലരും ചോദിക്കുന്നുണ്ട്.പരമ്പര തീർന്നതോടെ ബ്രേക്ക് എടുത്തിരിക്കുകയാണ്.
പുതിയ പ്രോജക്ടുകളൊന്നും ഏറ്റെടുത്തിട്ടില്ല, വാനമ്പാടി അവസാനിച്ചതോടെ എല്ലാവരെയും മിസ് ചെയ്യുന്നുണ്ട്. അനുമോളും തംബുരുവുമായി അടുത്ത സൗഹൃദമുണ്ട്. ഫൈറ്റ് ചിത്രീകരിക്കുന്നതിന് മുൻപ് ഞങ്ങൾ ചിരിച്ച് കളിക്കുകയായിരിക്കും.
ഷൂട്ടിലെത്തുമ്പോൾ അവർ ചിരിക്കുമ്പോൾ സംവിധായകനിൽ നിന്നും വഴക്ക് കേൾക്കാറുണ്ട്.ചിത്രീകരണ തിരക്കിലായതോടെ ഡാൻസ് പരിശീലനവും പഠനവും മുടങ്ങിക്കിടക്കുകയായിരുന്നു. അതിലേക്ക് ഇനി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൽപര്യമെന്നും സുചിത്ര നായർ വ്യക്തമാക്കി..