അഞ്ചാമത്തെ കല്യാണം ഉടൻ ഉണ്ടാകുമോ എന്ന് പ്രേക്ഷകർ: വായടപ്പിച്ച് മറുപടി കൊടുത്ത് രേഖാ രതീഷ്

421

മിനിസ്‌ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്. പരസ്പരം എന്ന പരമ്പരയിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഇതിന് ശേഷം നിരവധി അവസരങ്ങളാണ് രേഖയെ തേടി എത്തിയത്.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി രേഖ രതീഷ് മാറുകയായിരുന്നു. സ്വഭാവ നടി, വില്ലത്തി, അമ്മ, അമ്മായിയമ്മ എന്നിങ്ങനെ എല്ലാത്തരം കഥാപാത്രങ്ങളും രേഖയുടെ കൈകളിൽ ഭഭ്രമാണ്.

Advertisements

മിനിസ്‌ക്രീനിൽ ന്യൂജറേഷൻ താരങ്ങൾ ചുവട് ഉറപ്പിക്കുമ്പോൾ അന്നും ഇന്നും മാറ്റമില്ലാതെ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ രേഖാ രതീഷുണ്ട്. വില്ലത്തി വേഷങ്ങളിൽ തിളങ്ങിയിരുന്ന സമയത്തായിരുന്നു പടിപ്പുര വീട്ടിൽ പത്മാവതി എന്ന വേറിട്ട അമ്മയായി രേഖ എത്തുന്നത്. പരസ്പരം എന്ന ഒറ്റ സീരിയലിലൂടെ മലയാളികളുടെ ജനപ്രിയ താരമായി മാറിരേഖ രതീഷ്. ദീപ്തി ഐപിഎസിന്റെ ഭർത്താവിന്റെ അമ്മയായിട്ടാണ് രേഖ സീരിയലിൽ പ്രത്യക്ഷപ്പെട്ടത്.

ഏഷ്യാനെറ്റ് സംപ്രേക്ഷക്ഷണം ചെയ്ത പരസ്പരം എന്ന പരമ്പരയിലൂടെ രേഖയുടെ ഇമേജ് തന്നെ മാറുകയായിരുന്നു. പ്രേക്ഷകർ അതുവരെ കണ്ടതിൽ നിന്ന് ഏറെ വ്യത്യസ്തമായ അമ്മായി അമ്മയായിരുന്നു പടിപ്പുര വീട്ടിലെ പത്മാവതി.

അതേ സമയം അടുത്തകാലത്തായി ഗോസിപ്പുകളുടെ പതിവ് ഇര കൂടിയാണ് രേഖ രതീഷ്. അഞ്ച് തവണ വിവാഹം കഴിച്ച നടി എന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് താരത്തിന് എതിരെ ഉയിർന്നിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെതിരെ തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. തന്റെ കുടുംബ വിശേഷങ്ങൾ പങ്കു വെച്ചു കൊണ്ട് എത്തുകയാണ് രേഖ.

നാല് വിവാഹങ്ങളാണ് രേഖ ഈ പ്രായത്തിനിടയിൽ കഴിച്ചത്. അതുകൊണ്ടുതന്നെ ഇവരുടെ ജീവിത വിശേഷങ്ങൾ എല്ലാകാലത്തും മലയാളികൾക്ക് പ്രിയപ്പെട്ടത് ആയിരുന്നു. അധികം പ്രായമൊന്നും ഇല്ലെങ്കിലും തനിക്ക് ലഭിക്കുന്ന വേഷങ്ങളെല്ലാം അമ്മ വേഷമാണ്. എങ്കിൽ പോലും തനിക്ക് ആ വേഷങ്ങൾ ചെയ്യുന്നതിൽ ഒരു മടിയില്ലെന്നും രേഖ പറയുന്നു.

ഇപ്പോൾ മകനോടൊപ്പം സന്തോഷത്തോടെയാണ് താൻ കഴിയുന്നത് എന്ന് രേഖ പ്രതികരിച്ചു. അഞ്ചാമത്തെ വിവാഹം കൂടി ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ അത് ഉടനെ ഉണ്ടാകില്ല എന്ന് രേഖ തിരിച്ചടിച്ചു.

താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് തന്റെ ഒന്നാമത്തെ ഭർത്താവിനെ മാത്രമായിരുന്നു എന്നും രേഖ കൂട്ടിച്ചേർത്തു. ജീവിതത്തിൽ ഒരുപാട് അപകടങ്ങൾ സംഭവിച്ച വ്യക്തിയാണ് ഞാൻ. അച്ഛനും അമ്മയും പിരിഞ്ഞുപോയി, അങ്ങനെ ആരുടെയെങ്കിലും തുണയ്ക്ക് വേണ്ടി പല അബദ്ധങ്ങളിലും ചെന്നു ചാടി.
എല്ലാവർക്കും എന്റെ പണം മാത്രം ആയിരുന്നു വേണ്ടത്.

ആരും എന്നെ ആത്മാർത്ഥമായി സ്‌നേഹിച്ചില്ല. ഒരു കാര്യവുമില്ലാതെ ആണ് എല്ലാവരും എന്നെ ഉപേക്ഷിച്ചു പോയത്. എന്താണ് എന്റെ തെറ്റ് എന്നോ, എന്താണ് പിരിഞ്ഞു പോകാൻ കാരണം എന്നോ ആരും പറഞ്ഞില്ല. പക്ഷേ ഞാൻ അവരെ ഒന്നും കുറ്റപ്പെടുത്തുകയില്ല, കാരണം എനിക്ക് അവരോട് പ്രണയം തോന്നിയിരുന്നില്ല. ആകെ ഒരു അഡിക്ഷൻ ഉണ്ടായിരുന്നത് ആദ്യം ഭർത്താവിനോട് മാത്രമായിരുന്നു എന്ന് രേഖ പറയുന്നു.

അതേ സമയം ഇപ്പോൾ രണ്ട് പരമ്പരകളിലാണ് വ്യത്യസ്തമായ അമ്മ കഥാപാത്രത്തിൽ രേഖ എത്തുന്നത്. ഒരേ തരത്തിലുള്ള കഥാപാത്രങ്ങളാണെങ്കിലും വ്യത്യസ് ശൈലിയിലാണ് രേഖ ഇവ രണ്ടും കൈകാര്യം ചെയ്യുന്നത്. മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, സീ കേരളം അവതരിപ്പിക്കുന്ന പൂക്കാലം വരവായി എന്നീ പരമ്പരകളിലാണ് ഇപ്പോൾ രേഖ അഭിനയിക്കുന്നത്.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിൽ മരുമകളെ സ്വന്തം മകളെ പോലെ സ്‌നേഹിക്കുന്ന മല്ലിക എന്ന കഥാപാത്രത്തെയാണ് രേഖ അവതരിപ്പിക്കുന്നത്. പൂക്കാലം വരവായിയിൽ പാർവതി എന്ന കുടുംബിനിയായ പാവം അമ്മയായിട്ടുമാണ് എത്തുന്നത്. ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ പാർവതിയേയും മല്ലികയേയും സ്വീരിച്ചിരിക്കുന്നത്. അമ്മ മനസ്സിന്റെ രണ്ട് ഭാവങ്ങളാണ് ഈ രണ്ട് പരമ്പരയിലൂടെ രേഖ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്.

Advertisement