മമ്മൂക്കയെ തമിഴിലും തെലുങ്കിലും ഒക്കെ നായകനായിട്ടാണ് വിളിക്കുന്നത്, സഹനടനായിട്ടല്ല: വൈറലായി സംവിധായകന്റെ വാക്കുകൾ

14

മെഗാസ്റ്റാർ മമ്മൂട്ടി മലയാളത്തിനു പുറമേ അന്യഭാഷയിലും തിളങ്ങിയ നടനാണ്. ഏത് ഭാഷയും അനായാസേന കൈകാര്യം ചെയ്യുന്നതിൽ മമ്മൂട്ടിയുടെ കഴിവ് അപാരമെന്ന് പലരും തുറന്നു പറഞ്ഞിട്ടുമുണ്ട്. തമിഴിൽ ഈ വർഷം ഇറങ്ങിയ പേരൻപിൽ മമ്മൂട്ടി ആയിരുന്നു നായകൻ.

തെലുങ്കിൽ ഇറങ്ങിയ യാത്രയിലും അദ്ദേഹം തന്നെ. മമ്മൂട്ടി അല്ലാതെ മറ്റൊരാൾക്കും ആ കഥാപാത്രം ചെയ്യാനാകില്ല എന്നാണ് രണ്ട് സംവിധായകരും പറഞ്ഞത്. ഇതേകാര്യം തന്നെയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടിയും പറയുന്നത്.

Advertisements

തമിഴിലും തെലുങ്കിലും ഒക്കെ മമ്മൂക്കയെ വിളിക്കുന്നത് സഹനടനായിട്ടല്ല, നായകനായിട്ട് തന്നെയാണെന്നായിരുന്നു പിഷാരടി പറഞ്ഞത്. അടുത്തിരുന്ന് മമ്മൂക്ക അതേയെന്ന് പറയുന്നുമുണ്ട്. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു സംഭവം.

മമ്മൂട്ടിയുടെ എല്ലാ അന്യഭാഷാ ചിത്രങ്ങളിലും പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ഒരു പ്രാധാന്യവും അർഹിക്കാത്ത, സാധാരണ ഒരു വേഷം അദ്ദേഹം അന്യഭാഷയിൽ ചെയ്തിട്ടില്ല. അതോടൊപ്പം, മഹാനായ അംബേദ്ക്കറുടെ ജീവചരിത്രം പറഞ്ഞ് അന്യഭാഷാ ചിത്രത്തിൽ (ബംഗാളി, ഇംഗ്ലീഷ്) അഭിനയിച്ചതിനു ദേശീയ പുരസ്‌കാരം നേടിയ നടനും കൂടെയാണ് മമ്മൂട്ടി.

Advertisement