ഞാൻ മോഹൻലാലിന്റെ അടുത്ത ബന്ധുവാണ്, അത് കണ്ടിട്ട് അദ്ദേഹമാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്, നടി ശ്രീയ രമേശ്

9801

സൂപ്പർഹിറ്റ് സിനിമകളിലെ മികച്ച ഒരുപിടി വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ദേയ ആയ നടിയാണ് ശ്രീയ രമേഷ്. എന്നും എപ്പോഴും, ഒപ്പം, ഒടിയൻ, എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെയാണ് ശ്രീയ രമേശ് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്.

ഇപ്പോഴിതാ തന്റെ സിനിമാ പ്രവേശത്തെ കുറിച്ചുള്ള ശ്രീയയുടെ വെളിപ്പെടുത്തൽ ആണ് ശ്രദ്ധേയം ആകുന്നത്. മിനി സ്‌ക്രീനിലൂടെ ആയിരുന്നു താരത്തിന്റെ ചുവടുവയ്പ്പ്. വീട്ടിൽ യാതൊരു തരത്തിലുള്ള കലാ പാരമ്പര്യവും ഇല്ലാത്തതു കൊണ്ടു തന്നെ ഒളിച്ചും പാത്തുമൊക്കെയാണ് പഠന കാലത്ത് കലാപരിപാടികളിൽ പങ്കെടുത്തിരുന്നത്.

Advertisements

എന്നാൽ മറ്റ് പല അഭിനയ മോഹികൾക്കും ലഭിക്കാത്ത ഒരുവസരം ശ്രീയയ്ക്ക് ലഭിച്ചു. തന്റെ മോഹങ്ങൾക്ക് ചിറകുകൾ നൽകുന്ന ഒരു ഭർത്താവ്.വിവാഹ ശേഷം ഭർത്താവ് രമേശൻ നായർക്കൊപ്പം വിദേശത്തേയ്ക്ക് പോയി ശ്രീയ.

Also Read
കല്യാണത്തിന് മുമ്പേ അതൊക്കെ കണ്ടിരിക്കണം, അതു കൊണ്ടാണ് ഞാനും പോയത്, വെളിപ്പെടുത്തലുമായി മാളവിക കൃഷ്ണദാസ്

പിന്നീട് അദ്ദേഹത്തിന്റെ പിന്തുണയോടെ ആണ് കലാ രംഗത്തേയ്ക്ക് സജീവമായത്. പലരും ചുവരുകൾക്ക് ഉള്ളിൽ അടഞ്ഞുപോയ വിവാഹ ശേഷമുള്ള ഈ സമയങ്ങൾ ആയിരുന്നു തന്റെ മോഹങ്ങൾക്ക് ചിറകു മുളച്ചതും പറന്നു ഉയരാൻ കഴിഞ്ഞതും.വിദേശത്ത് ആണെങ്കിലും അവിടുത്തെ കലാ പരിപാടികളിലെല്ലാം പങ്കെടുക്കുമായിരുന്നു.

അങ്ങനെയാണ് കുങ്കുമപ്പൂവ് സീരിയലിലേയ്ക്ക് എത്തപ്പെട്ടത്. പിന്നെ മറ്റൊരു രഹസ്യം നടൻ ലാലേട്ടൻ എന്റെ ബന്ധുവാണ് എന്നതാണ്. ഈ ബന്ധത്തിലൂടെയാണ് സിനിമയിലേയ്ക്ക് എത്തപ്പെടുന്നത് തന്നെ. എന്നെ ഒരിക്കൽ പോലും അഭിനയത്തിന്റെ ലോകത്തേയ്ക്കു ക്ഷണിച്ചിട്ടില്ലാത്ത ലാലേട്ടൻ കുങ്കുമപ്പൂവ് സീരിയലിൽ തന്നെ കണ്ടിട്ടാണ് എനിക്ക് അഭിനയത്തോട് താത്പര്യം ഉണ്ടെന്ന് അറിയുന്നത്.

എന്നും എപ്പോഴും എന്ന സിനിമയിൽ അങ്ങനെയാണ് എത്തുന്നത്. വീട്ടുകാർക്ക് ഇക്കാര്യത്തിൽ എതിർപ്പ് ആയിരുന്നു എങ്കിലും ഭർത്താവ് പൂർണ്ണ പിന്തുണയോടെ കൂടെ നിന്നു. ഇപ്പോൾ വീട്ടുകാരുടെ നിലപാടു കളിലും മാറ്റം വന്നിട്ടുണ്ട്.

മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രത്തിൽ ഗോമതി എന്ന കഥാപാത്രത്തവും ശ്രദ്ധേയമായി മാറിയിരുന്നു. ലൂസിഫറിനെ കുറിച്ചുള്ള വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇടയിൽ ചിത്രത്തിലെ അഭിനയത്തിന് പ്രേക്ഷകർ നൽകിയ പ്രോത്സാഹനത്തിനും അഭിപ്രായങ്ങൾക്കും നന്ദി പറഞ്ഞ് താരം രംഗത്ത് എത്തിയിരുന്നു.

Also Read
ആ കല്യാണാലോചന വന്നത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ, ഞാനാകെ ത്രില്ലിലായി, പിന്നെ സംഭവിച്ചത് ഇങ്ങനെ: തെസ്‌നി ഖാൻ പറയുന്നു

കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് എഴുത്തുകാരാണെന്നും ഒരു എളിയ കലാകാരി എന്ന നിലയിൽ തനിക്ക് ലഭിച്ച കഥാപാത്രത്തെ സംവിധായകന്റെ നിർദേശ പ്രകാരം അഭിനയിക്കാൻ കഴിഞ്ഞെന്നും ശ്രീയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പിൽ പറയുന്നു. അമ്പലത്തിലൊക്കെ പോകുമ്പോൾ അമ്മൂമ്മമാരൊക്കെ അടുത്തു കൂടാറുണ്ട്.

ഇതൊക്കെ കാണുമ്പോൾ സന്തോഷമുണ്ട്. ചിലർ കഥാപാത്രമായാണ് തന്നെ കാണുന്നത്. എന്നാൽ ഇതു ചിലപ്പോൾ നോവിക്കാറുമുണ്ട്. കഥാപാത്രമായി കാണുന്ന ചിലർ എന്നെ ചീത്തവിളിച്ചിട്ടും ഉണ്ട്.സീരിയലിലെ അഭിനയത്തിലൂടെ സിനിമയിൽ എത്തി. ഇപ്പോൾ കൂടുതൽ അവസരങ്ങൾ വരുന്നുണ്ട്.

അതുകൊണ്ടു തന്നെ സീരിയലുകൾക്ക് താത്കാലിക വിട നൽകി. സിനിമ അഭിനയത്തോട് ആത്മാർത്ഥ പുലർത്താൻ കഴിയുന്നുണ്ട്. അതുകൊണ്ടു തന്നെ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നും ശ്രീയ രമേശ് പറയുന്നു.

Advertisement