സുഹൃത്തുക്കൾക്ക് ഒപ്പം ഗോവയിൽ അടിച്ച് പൊളിച്ച് അമൃത സുരേഷ്, ഗോപിയേട്ടൻ എവിടെയെന്ന് ആരാധകർ

1890

മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയിലൂടെ ആണ് അമൃത സുരേഷ് മലയാളികൾക്ക് മുന്നിലേക്ക് എത്തുന്നത്.

ഷോയിൽ വ്യത്യസ്തമായ ആലാപന രീതിയിലൂടെ ഫൈനലിൽ വരെ എത്താൻ സാധിച്ച താരം വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറി. പിന്നീട് സിനിമകളിൽ അടക്കം ഹിറ്റ് ഗാനങ്ങൾ പാടുവാൻ അവസരം ലഭിച്ച അമൃത ഇന്ന് സോഷ്യൽ മീഡിയയിലെ മിന്നുന്ന താരമാണ്. താരത്തിന്റെ വിശേഷങ്ങളും വാർത്തകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറുമുണ്ട്.

Advertisements

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ സ്‌പെഷ്യൽ ഗസ്റ്റ് ആയി വന്ന ചലച്ചിത്രതാരം ബാലയുമായി താരം പ്രണയത്തിൽ ആവുകയും പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. സിനിമാ ലോകത്തുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത വിവാഹം വളരെ ആഘോഷപൂർവ്വം തന്നെയാണ് സോഷ്യൽ മീഡിയ അടക്കം കൈകാര്യം ചെയ്തത്.

Also Read
രണ്ടാമത് ഒരു വിവാഹം കൂടി കഴിക്കാത്തത് എന്തു കൊണ്ടാണ്, കാരണം വെളിപ്പെടുത്തി നടി മംമ്ത മോഹൻദാസ്

എന്നാൽ ഒരു മകൾ ആയതിന് ശേഷം 2016 ഇരുവരും വിവാഹ മോചിതർ ആവുകയായിരുന്നു. വിവാഹ മോചന ശേഷവും പിന്നണി ഗാനരംഗത്തും ആൽബങ്ങളിലും സമൂഹ മാധ്യമങ്ങളിലും സജീവമായി ഇടപെടുവാൻ അമൃതയ്ക്ക് സാധിച്ചു. സഹോദരി അഭിരാമി സുരേഷമായി ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക്കൽ ബാൻഡും താരം നടത്തിവരുന്നുണ്ട്.

ഇതിനിടയിൽ ഫോർവേഡ് മാഗസിന്റെ മോഡലായി നടത്തിയ ഫോട്ടോഷൂട്ട് ആരാധകർക്ക് ഇടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് താരം തന്നെയായിരുന്നു. ചിത്രത്തിനു താഴെ അടി വസ്ത്രം എവിടെ എന്ന് അടക്കമുള്ള പല അ ശ്ലീ ല കമന്റുകളും താരത്തിനെ തേടി എത്തുകയും ചെയ്തിരുന്നു.

എന്നാൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെല്ലാം ശക്തമായ രീതിയിൽ തന്നെയാണ് അമൃത പ്രതികരിച്ചിട്ടുള്ളത്. സഹോദരിമാർ ഒന്നിച്ചു തുടങ്ങിയ അമൃതംഗമയ എന്ന മ്യൂസിക്കൽ ബാന്റിന് മികച്ച പ്രതികരണമാണ് സംഗീത പ്രേമികൾക്ക് ഇടയിൽ നിന്നും ലഭിക്കുന്നത്. സംഗീതം എന്നതുപോലെ ഫാഷൻ രംഗത്തും സജീവമായി ഇടപെടുവാൻ അമൃതയ്ക്ക് സാധിക്കുന്നുണ്ട്.

അതിന് ഉദാഹരണമാണ് താരം നടത്തിയ പല ഫോട്ടോഷൂട്ടുകളും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുന്നത്. അടുത്ത കാലത്തായി അമൃത വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് പ്രമുഖ സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയബന്ധത്തോടെ ആണ്. ഗോപി സുന്ദറിന്റെ മൂന്നാമത്തെ ബന്ധമാണ് അമൃതയുമായി ഉള്ളത്.

ഇതിന് എതിരെ ശക്തമായ വിമർശനങ്ങളും ആരാധകരുടെ ഭാഗത്തുനിന്നും ഉയർന്നിരുന്നു. ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇരുവരുടെയും യാത്രകളും സംഗീതവും മറ്റു വിശേഷങ്ങൾ എല്ലാം താരങ്ങൾ തന്നെ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യാറും ഉണ്ട്. ഇപ്പോൾ ഇതാ അമൃത ഏറ്റവും ഒടുവിലായി പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Also Read
ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ച് നടി അര്‍ച്ചന, ആശംസകള്‍ അറിയിച്ച് ആരാധകരും

സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ അടിച്ചുപൊളിക്കുന്ന അമൃതയുടെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തിട്ടുണ്ട്. അമൃതയ്‌ക്കൊപ്പം ഗോപി സുന്ദറിനെ കാണുന്നില്ലല്ലോ എന്ന കുറവ് മാത്രമാണ് ആരാധകർ ചൂണ്ടി കാണിക്കുന്നത്. അതേ സമയം ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.

Advertisement