ഭർത്താവ് ആഞ്ജനേയന് ഒപ്പം അതീവ സന്തോഷവതി ആയി നടി അനന്യ, വീട്ടുകാരുമായുള്ള പിണക്കം ഒക്കെ തീർന്നോ എന്ന ആരാധകർ

687

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി തിളങ്ങിയ മലയാളി താരമാണ് നടി അനന്യ. ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറുകയായിരുന്നു. നിരവധി തമിഴ്, മലയാളം തെലുങ്ക് സൂപ്പർഹിറ്റ് സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്.

വിവാഹ ശേഷം ചെറിയ ഇടവേള എടുത്തെങ്കിലും ഇപ്പോൾ സിനിമയിൽ സജീവമാണ് താരം. ഇപ്പോഴിതാ
സഹോദരൻ അർജുന്റെ വിവാഹത്തിൽ അനന്യ തിളങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് വൈറൽ ആവുന്നത്. ഭർത്താവ് ആഞ്ജനേയനോട് ഒപ്പം സന്തോഷവതിയായി ആണ് അനന്യ വിവാഹത്തിലുടനീളം പങ്കെടുത്തത്.

Advertisements

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അനന്യയും ആഞ്ജനേയനുമായുള്ള വിവാഹത്തെ ബന്ധപ്പെടുത്തിയുള്ള ചർച്ചകൾ ആണ്. വിവാഹ ശേഷം താൻ നിരവധി വിമർശനങ്ങൾ നേരിടേണ്ടതായി വന്നുവെന്നും തന്നെയും ഭർത്താവിനേയും കുറിച്ച് വ്യാജ വാർത്തകൾ പലരും പ്രചരിപ്പിച്ചുവെന്നും അനന്യ പറഞ്ഞിട്ടുണ്ട്.

Also Read
ഏഴുവർഷമായി രഹസ്യമാക്കി കൊണ്ടു നടന്നിരുന്ന കാമുകിയുടെ മുഖം ആദ്യമായി ആരാധകരെ കാണിച്ച് നൂബിൻ ജോണി, വിവാഹം ഉടനെന്നും താരം

വിവാഹത്തിന്റെ കാര്യത്തിൽ വീട്ടിൽ ആദ്യം എതിർപ്പ് ആയിരുന്നു എന്നത് സത്യമാണ്. എന്നാൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയപ്പോൾ വിവാഹത്തിന് അവർക്ക് സമ്മതം ആണെന്ന് പറഞ്ഞു. ഞങ്ങളുടെ വിവാഹ ശേഷം ആഞ്ജനേയന് വലിയ രീതിയിൽ തന്നെ ബോഡി ഷെയിംമിങ് നേരിടേണ്ടി വന്നു. അന്ന് എനിക്ക് ഒരു വാശി ഉണ്ടായി. ഈ പ്രതിസന്ധിയെ ഒറ്റയ്ക്ക് നിന്ന് നേരിടണമെന്ന്.

അന്ന് ആ പ്രതിസന്ധികളോട് പൊരുതി തന്നെയാണ് ഇതുവരെ എത്തിയത്’ ആഞ്ജനേയന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയാമായിരുന്നു. ഇക്കാര്യം താൻ അമ്മയോട് പറഞ്ഞിരുന്നതാണ്. ആ സമയത്ത് നിയമപരമായി ആ ബന്ധം വേർപെടുത്തി കഴിഞ്ഞിരുന്നു. അവസാന ചില പേപ്പർ വർക്കുകൾ മാത്രമായിരുന്നു ബാക്കിയാണുണ്ടായിരുന്നത്.

അവർ ആദ്യം പിന്തണച്ചു എങ്കിലും പിന്നീട് ഈ ബന്ധത്തിന് എതിരാകാൻ കാരണം പുറത്തുനിന്നും അദ്ദേഹത്തെ കുറിച്ച് കിട്ടിയ വിവരങ്ങൾ ആണ്. ഒരിക്കലും ദുരൂഹതകൾ നിറഞ്ഞ വ്യക്തിയല്ല ആഞ്ജനേയൻ. അദ്ദേഹത്തിന്റെ പൂർവ്വ ജീവിതത്തെക്കുറിച്ചു മനസിലാക്കിയിട്ടാണ് താൻ അദ്ദേഹത്തെ വിവാഹം കഴിച്ചത് എന്നും അനന്യ വ്യക്തമാക്കുന്നു.

മലയാളത്തിൽ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ കഴിയുമെന്നും അനന്യ ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിന് പുറമെ താരം നൃത്തപരിപാടികളിലും സജീവമായിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും. വിവാഹ ശേഷവും താരം സജീവമാണ്.

Also Read
രണ്ടാമത് ഒരു വിവാഹം കൂടി കഴിക്കാത്തത് എന്തു കൊണ്ടാണ്, കാരണം വെളിപ്പെടുത്തി നടി മംമ്ത മോഹൻദാസ്

Advertisement