ഓട്ടോഗ്രാഫിൽ അഭിനയിച്ച ഒരാളെ എനിക്ക് ഇഷ്ട്ടമായിരുന്നു: പഴയ പ്രണയം വെളിപ്പെടുത്തി ‘നാൻസി’ സോണിയ

5487

മലയാളം മിനിസ്‌ക്രീൻ സീരിയലുകളിൽ നിരവധി കഥാപാത്രങ്ങളെ അവതരപ്പിച്ച് ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സോണിയ ശ്രീജിത്ത്. സോണിയ എന്ന പേരിനേക്കാളും ടെലിവിഷൻ പ്രേക്ഷകർക്ക് പരിചയം നാൻസി എന്ന പേരാകും. കാരണം കുമാരസംഭവത്തിലൂടെയാണ് എത്തിയതെങ്കിലും ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ ഓട്ടോഗ്രാഫിൽ അഭിനയിച്ചതോടെയാണ് മലയാളികളുടെ സ്വന്തം നാൻസിയായി സോണിയ ശ്രീജിത്ത് മാറിയത്.

പിന്നീട് നിരവധി പരമ്പരകളിൽ ആണ് താരം കുറച്ചു നാളുകൾ കൊണ്ട് അഭിനയിച്ചത്. കുമാര സംഭവം എന്ന പരമ്പരയിൽ കൂടിയാണ് താരം അഭിനയരംഗത്തേക്ക് തുടക്കം കുറിച്ചത്. എന്നാൽ താരത്തിന് കൂടുതൽ ആരാധക ശ്രദ്ധ നേടിക്കൊടുത്ത പരമ്പര ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് ആണ്. പരമ്പരയിൽ നാൻസി എന്ന കൗമാരക്കാരിയെ ആണ് സോണിയ അവതരിപ്പിച്ചിരുന്നത്.

Advertisements

മിനി സ്‌ക്രീൻ പ്രേക്ഷകർ ഓരോരുത്തർക്കും സ്‌കൂൾ ജീവിതത്തിന്റെ നൊസ്റ്റാൾജിയ സമ്മാനിക്കുന്ന പരമ്പര ആയിരുന്നു ഓട്ടോഗ്രാഫ്. അഞ്ചു സുഹൃത്തുക്കളും, അവരുടെ കലപിലകളും കുസൃതിയും സൗഹൃദവും എല്ലാം കൂടി കലർന്ന പരമ്പരയിൽ നാൻസി എന്ന കഥാപാത്രമായി എത്തിയത് സോണിയ ആണ്. അന്നു മുതലാണ് നടിയോടുള്ള ആരാധന പ്രേക്ഷകർക്ക് കൂടിയത്.

Also Read
ഇന്ദ്രൻസിന്റെ നായികയാവാൻ ഞങ്ങൾക്ക് പറ്റില്ലെന്ന് പറഞ്ഞ ആ നടിമാർക്ക് പിന്നെ സംഭവിച്ചത്

പ്ലസ് ടു വിദ്യാർത്ഥികളുടെ ജീവിതത്തിൽ നടക്കുന്ന കഥയാണ് ഓട്ടോഗ്രാഫ് എന്ന പരമ്പര പറഞ്ഞിരുന്നത്. അഞ്ചു സുഹൃത്തുക്കളുടെ കഥപറഞ്ഞ ഈ പരമ്പര വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുക ആയിരുന്നു. ഈ കൂട്ടത്തിൽ ബുദ്ധിയും കുസൃതിയും എല്ലാം അൽപ്പം കൂടുതൽ ഉള്ള നാൻസി വളരെ പെട്ടന്നാണ് പ്രേഷകരുടെ എല്ലാം ഇഷ്ട്ടം നേടിയെടുത്തത്.

ചെറുപ്പം മുതൽ കലയോടുള്ള അഭിനിവേശം കൊണ്ടാകാം അഭിനയിച്ച സീരിയലുകൾ അത്രയും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ മികവാർന്ന അഭിനയത്തിനു നിറഞ്ഞ കൈയ്യടിയും ലഭിച്ചിട്ടുണ്ട്. പിന്നീട് ചക്രവാകം, മകളുടെ അമ്മ, പാട്ടുകളുടെ പാട്ട്, ഭാഗ്യലക്ഷ്മി തുടങ്ങിയവയും സോണിയയുടെ താരമൂല്യം ഉയർത്തിയ പരമ്പരകളാണ്.

സീരിയലുകളിൽ സജീവമായി നിന്നിരുന്ന താരം വിവാഹത്തോടെ അഭിനയരംഗത്ത് നിന്ന് വിട്ട് നിൽക്കുക ആയിരുന്നു. അതേ സമയം സോണിയ ഏറ്റെടുത്ത കഥാപാത്രങ്ങളത്രയും മലയാള സീരിയൽ പ്രേമികൾ ഓർത്തിരിക്കുന്ന സീരിയലുകൾ ആണ്. അത് കൊണ്ട് തന്നെ വിവാഹ ശേഷം അഭിനയത്തിൽ നിന്നും താരം വിട്ടുനിന്നെങ്കിലും സോണിയയോടുള്ള ആരാധനയ്ക്ക് യാതൊരു കുറവും സംഭവിച്ചിരുന്നില്ല.

Also Read
എപ്പോഴും ഇങ്ങനെ ചിരിക്കേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ച ആരാധികയ്ക്ക് ശോഭന കൊടുത്ത മറുപടി കേട്ടോ

വിവാഹശേഷം ഭർത്താവ് ശ്രീജിത്തിനും കുഞ്ഞിനും ഒപ്പം അബുദാബിയിൽ സ്ഥിര താമസമാക്കിയ സോണിയ ഇപ്പോഴിതാ വീണ്ടും സീരിയൽ രംഗത്തേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റിലെ ബാലഹനുമാൻ എന്ന പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സോണിയ തന്റെ തിരിച്ച് വരവ് നടത്തിയത്.

ഇപ്പോഴിതാ താരം പങ്കുവെച്ച തന്റെ വിശേഷങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തിരുവോണ ദിനത്തോട് അനുബന്ധിച്ച് രസകരമായ ഗെയിമുകളിലും സോണിയ പങ്കെടുത്തിരുന്നു. പരിപാടിയിലെ ട്രൂത്ത് ഓർ ഡയർ ഗെയിമിൽ കൂടി ഒരു വലിയ സത്യം ആണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്.

ഓട്ടോഗ്രാഫിലെ ഒപ്പം അഭിനയിച്ച നടന്മാരിൽ ആരോടെങ്കിലും സോണിയയ്ക്ക് പ്രണയം തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. വർഷങ്ങൾക്ക് ശേഷം താൻ ആരുമായും പങ്കുവെക്കാതിരുന്ന ആ രഹസ്യമാണ് സോണിയ തുറന്ന് പറഞ്ഞിരിക്കുന്നത്. തനിക്ക് അതിൽ ഒരാളെ ഇഷ്ട്ടമായിരുന്നു എന്നും എന്നാൽ താൻ അത് അയാളോട് പറഞ്ഞിട്ടില്ല എന്നുമായിരുന്നു സോണിയയുടെ മറുപടി. ഭർത്താവിനൊപ്പം ആണ് സോണിയ പരുപാടിയിൽ പങ്കെടുത്തത്. വളരെ പെട്ടന്ന് തന്നെ സോണിയയുടെ വാക്കുകൾ വൈറലാവുക ആയിരുന്നു.

Also Read
ദുബായിയിൽ ഒന്നിച്ച് അടിച്ച് പൊളിച്ച് ലാലേട്ടനും മമ്മൂക്കയും, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ, വൈറൽ

അതേ സമയം അബുദാബിയിൽ ഭർത്താവ് ശ്രീജിത്തും, രണ്ട് ആൺകുട്ടികൾക്കും ഒപ്പം കുടുംബജീവിതം ആസ്വദിക്കുന്ന തിരക്കിലായിരുന്ന സോണിയ ഇപ്പോൾ നാട്ടിൽ സ്ഥിര താമസം ആക്കിയിരിക്കുകയാണ്. അടുത്തിടെയാണ് സോണിയ രണ്ടാമത്തെ മകന് ജന്മം നൽകിയത്.

Advertisement