ബിഗ്‌ബോസ് മലയാളം സീസൺ മൂന്നിലെ മൽസരാർത്ഥിയും പ്രമുഖ മോഡലുമായ റിതു മന്ത്രയുടെ പ്രണയത്തെക്കുറിച്ചുള്ള വാക്കുകൾ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ലാലേട്ടനോട് പറഞ്ഞത് സത്യമാണ്. തനിക്ക് ഒരാളോട് ഇഷ്ടമുണ്ട്. പക്ഷെ അയാൾക്ക് അറിയില്ല എന്നായിരുന്നു റിതു പറഞ്ഞത്.
ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു റിതു മന്ത്ര പ്രതികരിച്ചത്. ജിയ ഇറാനി ഫോട്ടോസ് എഡിറ്റ് ചെയ്തതാണെന്ന തരത്തിലുള്ള പരാമർശവും റിതു മത്ര നടത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ റിതുവിനെതിരെ ജിയ ഇറാനി രംഗത്ത് എത്തിയിരിക്കുകയാണ്.
Also Read
സംയുക്ത വർമ്മയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ്, കൃത്യമായ തീരുമാനം അറിയിച്ച് ബിജു മേനോൻ
സോഷ്യൽ മീഡിയയിലൂടെയായിരുന്നു ജിയയുടെ പ്രതികരണം. റിതുവിന് മറുപടി കൊടുക്കണം എന്ന് ആവശ്യപ്പെട്ട യുവതിയ്ക്ക് താൻ നൽകിയ മറുപടിയുടെ ഓഡിയോയാണ് ജിയ പുറത്ത് വിട്ടിരിക്കുന്നത്. വിമർശിക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ഇതിനെതിരെ പ്രതികരിക്കണം. എല്ലാം തുറന്ന് പറയണം എന്നാണ് യുവതി ആവശ്യപ്പെട്ടത്.
ഇതിന് ജിയ നൽകിയ മറുപടികളാണ് വൈറലായി മാറുന്നത്. ഇത് എനിക്ക് അര മണിക്കൂർ നേരത്തെ പണിയേയുള്ളൂ. ഏതെങ്കിലും ഓൺലൈൻ ചാനലുകാരെ വിളിച്ചൊരു അഭിമുഖം കൊടുത്താൽ മതി. എനിക്ക് പറയാനുള്ളത് സത്യമാണ്. അതിനുള്ള തെളിവുമുണ്ട്.
പക്ഷെ ഞാനത് ചെയ്യാത്തത് പറഞ്ഞാൽ പിന്നെ ചേച്ചി ഹെൽമറ്റ് ഇട്ട് നടക്കേണ്ടി വരും. അതുകൊണ്ടാണ്. ഇഷ്ടമാണല്ലോ. നമ്മൾ നമ്മുടെ മര്യാദയും മാന്യതയും കാണിക്കണമല്ലോ എന്നായിരുന്നു ജിയയുടെ പ്രതികരണം. ഇതിലിപ്പോ ഞാൻ പ്രത്യേകിച്ച് പറയാനൊന്നുമില്ല.
Also Read
മലയാള സിനിമയുടെ പൂക്കാലം വീണ്ടും വരികയാണ്, ‘ഹോം’ സിംമ്പിളാണ് പവർഫുള്ളും: ഈപ്പൻ തോമസ് എഴുതുന്നു
അവർ പറയുന്നത് അന്തം ഫാൻസ് ഒഴിച്ച് ചോറ് തിന്നുന്ന ആരും വിശ്വസിക്കില്ല. ഈ മന്ദബുദ്ധിയ്ക്ക് ഞങ്ങൾ തമ്മിൽ പ്രണമായിരുന്നു പക്ഷെ പിന്നീട് ബ്രേക്ക് അപ്പ് ആയി എന്നോ മറ്റോപറഞ്ഞാൽ മതിയായിരുന്നു. പക്ഷെ ഇവൾ തീരെ അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് പറയുന്നത്. എന്തൊക്കെയാണ് ഇവൾ കാണിച്ചു കൂട്ടുന്നത്.
ഇവിടുന്ന് പോകുമ്പോൾ നല്ല ബോധമൊക്കെ ഉണ്ടായിരുന്നു. പക്ഷെ അവിടുന്ന് ഇറങ്ങിയത് ഒരു സ്റ്റെപ്പ് താഴേക്കാണ്. കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു ബോധവുമില്ലെന്നും ജിയ അഭിപ്രായപ്പെടുന്നുണ്ട്. പുറത്തൊരാളുണ്ട്, ഇനി തിരിച്ചു ചെന്നാൽ ഉണ്ടാകുമോ ഇല്ലയോ എന്നറിയില്ല എന്നായിരുന്നു അവൾ പറഞ്ഞിരുന്നത്.
എന്നാൽ അഭിമുഖത്തിൽ അവൾ മാറ്റി പറഞ്ഞത് എനിക്കൊരു പ്രണയമുണ്ട് പക്ഷെ അയാൾക്കത് അറിയുമോ എന്നറിയില്ല എന്നാണ് പറഞ്ഞതെന്നാണ്. ജനുവരി 28 ന് ഇവിടെ നിന്നും പോയവളാണ്. 27 വരെ എന്റെ കൂടെയുണ്ടായിരുന്നു. ഇവൾ അപ്പോൾ എന്നെയും പറ്റിക്കുന്നുണ്ടായിരുന്നോ? ഇവൾ ഇന്റർനാഷണൽ കോഴിയാണല്ലോ അപ്പോൾ.
ഇവിടെയുള്ളപ്പോൾ ബർത്ത് ഡേയ്ക്ക് കേക്ക് വേണമെന്ന് പറഞ്ഞത് കൊണ്ട് ബിഗ് ബോസിലേക്ക് കേക്ക് ഓർഡർ ചെയ്ത്, ബർത്ത് ഡെയ്ക്ക് ഇടാനുള്ള ഡ്രസ് ഞാൻ സ്റ്റിച്ച് ചെയ്ത് കൊടുത്തു വിടുകയായിരുന്നുവെന്നും ജിയ വെളിപ്പെടുത്തുന്നു.
ആ ഡ്രസ് ഇട്ടു നിൽക്കുന്നതിന്റെ ഫോട്ടോ ഞാൻ എടുത്ത് വച്ചിട്ടുണ്ട്.
ഇത്രയും കാര്യങ്ങൾ എന്നെ കൊണ്ട് ചെയ്യിപ്പിച്ചിട്ട് വേറെ ആളെ ഇഷ്ടമാണെന്ന് പറയുമ്പോൾ ആളുകൾ വിലയിരുത്തട്ടെ. ഞാൻ ഒന്നും പറയുന്നില്ല. അവൾ ഇപ്പോൾ കോഴി ആയില്ലേ, ഇന്റർനാഷണൽ കോഴിയെന്നും ജിയ ചോദിക്കുന്നുണ്ട്. റിതുവിനെതിരെ നിരവധി സ്റ്റോറികളാണ് ജിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.