മലയാള സിനമയിലടക്കം തെന്നിന്ത്യൻ സിനിമയിൽ മുഴുവൻ തിളങ്ങി നിന്നിരുന്ന സൂപ്പർ നായിക ആയിരുന്നു നടി ശോഭന. ഒരു നടി എന്നതിലുപരി മികച്ച നർത്തകി കൂടി ആയിരുന്നു ശോഭന. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ഏപ്രിൽ പതിനെട്ട് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ നായികയായിട്ടാണ് ശോഭന മലയാളത്തിന്റെ വെള്ളിത്തിരയിലെത്തുന്നത്.
പിന്നീട് മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ശോഭന അനേകം സിനിമകളിൽ അഭിനയിച്ചു. രണ്ട് തവണ ദേശീയ പുരസ്‌കാരവും മറ്റ് അനേകം പുരസ്‌കാരങ്ങളുമൊക്കെ നേടി മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ താരസുന്ദരിയാണ് ശോഭന. അതേ സമയം സിനിമയിൽ നിന്നും മാറി നൃത്ത ലോകത്ത് സജീവമായ നടി വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരിച്ച് വന്നിരുന്നു.
സിനിമാഭിനയത്തിൽ നിന്നും ഇടവേള എടുത്ത് നടി നൃത്ത സ്‌കൂൾ നടത്തി വരികയായിരുന്നു. പലപ്പോഴും വിദ്യാർഥികൾക്ക് ഒപ്പമുള്ള ഡാൻസ് വീഡിയോ നടി പങ്കുവെക്കാറുമുണ്ട്. കഴിഞ്ഞ വർഷം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ കൂടി ശോഭന മലയാളത്തിലേക്ക് തിരച്ചെത്തിയിരുന്നു.
സൂപ്പർ വിജയമായി മാറിയ ഈ സിനിമയിൽ ശോഭനയുടെ നായകനായി എത്തിയത് സുരേഷ്ഗോപി ആയിരുന്നു. അഭിനയത്തിനും നൃത്തത്തിനുമൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് ശോഭന. സോഷ്യാൽ മീഡിയയിൽ തന്റെ ആരാധകരുമായി നടി ഇടയ്ക്കിടെ സംവദിക്കാറുമുണ്ട്. ദിവസവും ഡാൻസുമായി ബന്ധപ്പെട്ട വീഡിയോകളും ശോഭന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ക്യൂ ആൻഡ് എ സെഷനിൽ ശോഭന നൽകിയ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നൃത്തം ചെയ്യുമ്പോൾ കാണികളെ സന്തോഷിപ്പിക്കാൻ നർത്തകർക്ക് എപ്പോഴും മുഖത്ത് പുഞ്ചിരി വേണോ എന്നതായിരുന്നു മുംബൈയിൽ നിന്നുള്ള ഒരു ആരാധികയുടെ ചോദ്യം.
Also Read
ദുബായിയിൽ ഒന്നിച്ച് അടിച്ച് പൊളിച്ച് ലാലേട്ടനും മമ്മൂക്കയും, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ, വൈറൽ
ടു സ്‌മൈൽ ഓർ നോട്ട് ടു സ്‌മൈൽ? എന്ന തലക്കെട്ടോടു കൂടിയ വീഡിയോ സഹിതമാണ് ശോഭന മറുപടി നൽകുന്നത്. മനസിലാക്കാൻ ഒരേയൊരു വഴി മാത്രമേയുള്ളൂ. താങ്കളുടെ അടുത്ത പെർഫോമൻസിൽ മുഖത്ത് ഒരു അതൃപ്തി നിറഞ്ഞ ഭാവം വരുത്തി നോക്കൂ അപ്പോൾ അതിന്റെ റിസൾട്ട് എന്താണെന്ന് നോക്കാമല്ലോ എന്നായിരുന്നു ശോഭന നൽകിയ മറുപടി.