100 ശതമാനം അർഹനായിട്ടും മമ്മൂട്ടിക്ക് ഇതുവരെ പത്മഭൂഷൺ കൊടുക്കാത്തതിന്റെ ഞെട്ടിക്കുന്ന കാരണം വെളിപ്പെടുത്തി ജോൺ ബ്രിട്ടാസ് എംപി

357

അഭിനയരംഗത്ത് എത്തി 50 വർഷം പിന്നിട്ടിട്ടും ഇന്നും ഇന്ത്യൻ സിനിമയിലെ മെഗാസ്റ്റാറായി തിളങ്ങുകയാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി. അര നൂറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തിനിടയിൽ അദ്ദേഹം അവതരപ്പിക്കാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി ബോളിവുഡ് തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച് കഴിഞ്ഞ അദ്ദേഹം നേടിയെയുക്കാത്ത ബഹുമതികളും കുറവാണ്. ദേശിയ അവാർഡുകൽ അടക്കം നിരവധി പുരസ്‌കാരങ്ങഴൾ നേടിയിട്ടുള്ള അദ്ദേഹത്തിന് ഇതുവരെ പത്മ ഭൂഷൺ മാത്രം ലഭിച്ചിട്ടില്ല.

Advertisements

കാലമിത്ര ആയിട്ടും ഈ സിനിമയിലെ മഹാനടനായ മലയാളികളുടെ അബിമാനമായ മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനും നടനും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസ്.

Also Red
വർഷങ്ങളായി പ്രണയിത്തിൽ ആണെങ്കിലും ഇതുവരെ അത് പോലെയുള്ള അവസരങ്ങൾ ഒന്നും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല: തുറന്നു പറഞ്ഞ് എലീന

100 ശതമാനം അർഹനായിട്ടും മാറിമാറി വരുന്ന കേന്ദ്ര സർക്കാരുകൾ മമ്മൂട്ടിക്ക് പത്മുഭൂഷൺ നിഷേധിക്കുന്നതിന് കാരണെ അദ്ദേഹത്തിന്റെ രാഷ്ട്രീയം തന്നെയാണെന്നാണ് ബ്രിട്ടാസ് തുറന്നു പറയുന്നത്. മമ്മൂട്ടിക്ക് തന്റെ രാഷ്ട്രീയം തുറന്ന് പറയുവാൻ ഭയമില്ല. അത് തന്നെയാണ് പത്മഭൂഷൺ ലഭിക്കാൻ തടസ്സമെന്ന് താൻ വിശ്വസിക്കുന്നതായി ജോൺ ബ്രിട്ടാസ് പറയുന്നു.

ഔട്ട്‌ലുക്കിലെഴുതിയ കുറിപ്പിലാണ് ജോൺ ബ്രിട്ടാസിന്റെ തുറന്നു പറച്ചിൽ. ബ്രിട്ടാസിന്റെ വാക്കുകൾ ഇങ്ങനെ:

തന്റെ രാഷ്ട്രീയം തുറന്നു പറയാൻ ഭയപ്പെട്ട വ്യക്തിയല്ല മമ്മൂട്ടി. രാഷ്ട്രീയ കാഴ്ചപ്പാടുകൾ തന്നെയാണ് അദ്ദേഹത്തിനും പത്മഭൂഷണും ഇടയിൽ നിൽക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. സൗഹൃദങ്ങൾക്ക് ഇടയിലേക്ക് രാഷ്ട്രീയം കൊണ്ടുവരാൻ മമ്മൂട്ടി ശ്രമിക്കാറില്ല എന്നാണ് ബ്രിട്ടാസ് കുറിക്കുന്നത്.

Also Red
ഓട്ടോഗ്രാഫിൽ അഭിനയിച്ച ഒരാളെ എനിക്ക് ഇഷ്ട്ടമായിരുന്നു: പഴയ പ്രണയം വെളിപ്പെടുത്തി ‘നാൻസി’ സോണിയ

1998ൽ രാജ്യം മമ്മൂട്ടിക്ക് പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരള സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും അദ്ദേഹത്തിന് ഡോക്ടറേറ്റും നൽകി ആദരിച്ചിട്ടുണ്ട്. യുഎഇ ഗവൺമെന്റ് ഇപ്പോൾ ഗോൾഡൻ വിസ നൽകി മമ്മൂട്ടിയെ ആദരിച്ചിരുന്നു.

അതേ സമയം നിലവിൽ മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം പുഴുവിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‌കൂളിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ. നവാഗതയായ റത്തീന ഷർഷാദാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്.

Also Red
ഇന്ദ്രൻസിന്റെ നായികയാവാൻ ഞങ്ങൾക്ക് പറ്റില്ലെന്ന് പറഞ്ഞ ആ നടിമാർക്ക് പിന്നെ സംഭവിച്ചത്

സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജ് ആണ് നിർമ്മാണം. ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും. അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വമാണാ മമ്മൂട്ടിയുടേതായി റിലീസ് കാത്തിരുക്കുന്ന ചിത്രം.

Advertisement