മലയാള സിനിമയുടെ പൂക്കാലം വീണ്ടും വരികയാണ്, ‘ഹോം’ സിംമ്പിളാണ് പവർഫുള്ളും: ഈപ്പൻ തോമസ് എഴുതുന്നു

76

കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ ഒടിടി റിലീസ് ആയി എത്തിയ ചിത്രമായിരുന്നു ഹോം. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് റോജിൻ തോമസ് ആയിരുന്നു. നടൻ ഇന്ദ്രൻസിന്റെ ഗംഭീര പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ഇപ്പോഴിതാ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഈ സിനിമയെ കുറിച്ച് തുറന്നെഴുതി രംഗത്ത് എത്തിയിരിക്കുകയാണ് ദുബായിലെ പ്രവാസി സാമൂഹിക പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ ഈപ്പൻ തോമസ്. ഹോം പോലെയുള്ള യഥാർത്ഥ പുതുതലമുറ സിനിമകൾ സിനിമയ സ്‌നേഹിക്കുന്ന എന്നാൽ ദുഃഖപൂർവ്വം വിട്ടു നിൽക്കുന്ന പ്രേക്ഷകരെയെല്ലാം തിരിച്ച് മലയാള സിനിമകളിലേക്ക് എത്തിയ്ക്കും എന്നു തന്നെയാണ് പ്രതീക്ഷിയെന്ന് ഈപ്പൻ തോമസ് കുറിക്കുന്നു.

Advertisements

ഈപ്പൻ തോമസിന്റെ വാക്കുകൾ ഇങ്ങനെ:

കുറച്ചുനാളായി മലയാള സിനിമകളിൽ നിന്നും അച്ഛനും അമ്മയും മുത്തശ്ശനും അമ്മൂമ്മയും വീടും വീട്ടുകാരും ബന്ധുക്കളും എന്തിനേറെ വീട്ടിലെ ഫർണിച്ചറും പെറ്റ്‌സും മുറ്റവും പോലും അപ്രത്യക്ഷമായിട്ട്. അതിന് ന്യൂജെൻ സിനിമകൾ എന്ന ഓമനപ്പേരും നമ്മൾ ചാർത്തിക്കൊടുത്തിരുന്നു.

Also Read
മീനാക്ഷിയുടെ കയ്യിൽ കോലു മിഠായിയും വായിലിട്ട് ചിരിച്ച് സന്തോഷവതിയായി മഹാലക്ഷ്മി, ദിലീപിന്റെ പുതിയ കുടുംബചിത്രം വൈറൽ, മഞ്ജു അസൂയപ്പെടുന്നുണ്ടാവും എന്ന് ആരാധകർ

പക്ഷേ ഈ കൊറോണക്കാലവും അടച്ചിടീലും അങ്ങനെയുള്ള ബന്ധങ്ങളും വീടുമൊക്കെ വീണ്ടും ചിന്തയിലേക്കു വരാനും ഒരോരുത്തർക്കും മറ്റുള്ളവരെയും അവരവരെത്തന്നെയും ശ്രദ്ധിക്കാനും ഇമോഷൻസിനൊക്കെ വില വരാനും കാരണമായി. അത് സിനിമകളിലും കഥകളിലും നാടകങ്ങളിലും മറ്റു സാഹിത്യ സൃഷ്ടികളിലുമൊക്കെ പ്രതിഫലിച്ചും തുടങ്ങി.

അതിന്റെ ഉത്തമോദാഹരണമാണ് ഹോം എന്ന ഫ്രൈഡേ ഫിലിംസ് അവതരിപ്പിച്ച റോജിൻ തോമസ് സിനിമ. തികച്ചും യഥാർത്ഥ ന്യൂ ജെൻ സിനിമ എന്നു തന്നെ അഭിമാനപൂർവ്വം അവതരിപ്പിക്കാൻ സാധിക്കുന്ന സിനിമ തന്നെയാണ് ഹോം.
മലയാള സിനിമയിൽ പ്രതിഭകൾ ധാരാളമുണ്ട് അതിൽ തട്ട് എപ്പോഴും താണു തന്നെ നിൽക്കുന്ന ദേശീയ ശ്രദ്ധ നേടിയ ഇന്ദ്രൻസ് ഒലിവർ ട്വിസ്റ്റിലൂടെ വീണ്ടും തന്റെ പ്രതിഭ പ്രകടിപ്പിച്ചിരിക്കുകയാണ്.

ഇതിലെ ഓരോ അഭിനേതാക്കളും അവരവരുടെ ഭാഗം വളരെ മനോഹരമാക്കിയിട്ടുണ്ട്. ശ്രീകാന്ത് മുരളിയുടെ പ്രത്യേക ഗെറ്റപ്പിലെത്തിയ കഥാപാത്രവും, ശ്രീനാഥ് ഭാസിയും, മഞ്ജു പിള്ളയുടെ കുട്ടിയമ്മയും, കൈനകരി തങ്കരാജിന്റെ പ്രായമായ മുത്തശ്ശന്റെ കഥാപാത്രവും, വ്‌ലോഗർ ബ്രദറും,ജോണി ആന്റണിയും, മണിയൻ പിള്ള രാജുവും, അനൂപ് മേനോനും, വിജയ് ബാബുവും, അജുവർഗ്ഗീസും, കെപിഎസി ലളിതയും. ചെറുതും വലുതുമായ മറ്റെല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

ഈ സിനിമയുടെ പ്രത്യേകതയായി തോന്നിയത് കഥാപാത്രങ്ങളെ അതിന് അനുയോജ്യരായവർക്കു തന്നെ നല്കിയതാണ് (ഇമേെശിഴ), കൂടാതെ ഓരോ കഥാപാത്രങ്ങൾക്കും ജീവനും പൂർണ്ണതയുമുണ്ട് (Perfection) ഒപ്പം ആവശ്യമില്ലാത്ത ഒരു ഡയലോഗോ വസ്തുവോ എന്തിന് ഒരു പുൽക്കൊടിപോലും ഈ ചിത്രത്തിലില്ല ( Perfect scripting). ക്യാമറയും സിജിയും സൗണ്ടും ഉൾപ്പെടെയുള്ള ടെക്‌നിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെ മികവ് പ്രത്യേകം എടുത്തു പറയേണ്ടതു തന്നെയാണ് (Technical Perfection).

Also Read
‘തലൈവി’യിലെ അരവിന്ദ് സ്വാമിയുടേയും കങ്കണയുടേയും പുതിയ ചിത്രം വൈറൽ ; ചിത്രം കണ്ട് അമ്പരന്ന് ആരാധകർ

ഒടിടി പ്ലാറ്റ്‌ഫോമിൽ ഈയിടെയായി വന്ന പല സിനിമകളിലും എന്തും പറയാം, എന്തും ചെയ്യാം, എന്തും കാട്ടാം എന്ന നിലയിലേക്കെത്തിയിരുന്നു. അതിനൊക്കെ ന്യൂ ജെൻ എന്ന ഓമനപ്പേരും നല്കിയിരുന്നു. ‘ട്രെയിനിനു മുമ്പിൽ ചാടിയ കഴുതയുടെ’ ഉദാഹരണം വ്യാജന്യൂജെൻ സിനിമകളെപ്പറ്റിപ്പറഞ്ഞ ബാലചന്ദ്രമേനോനെ ചിലപ്പോൾ അമ്മാതിരി ചില ന്യൂജെൻ സിനിമകൾ കാണുമ്പോൾ ഓർക്കാറുമുണ്ടായിരുന്നു.

പല പ്രേക്ഷകരേയും വ്യാജ ന്യൂജെൻ സിനിമാക്കാർ തിയേറ്ററുകളിൽ നിന്നും മലയാളസിനിമകളിൽ നിന്നു പോലും അകറ്റിയിരുന്നു. ചിലരങ്ങ് വിചാരിക്കും ഇതാണ് ന്യൂജെൻ എന്നും ഇതാണ് അവർക്ക് വേണ്ടതെന്നും എന്നിട്ട് അതാണ് ന്യൂജെൻ എന്ന് പറഞ്ഞ് അവരതങ്ങ് അടിച്ചേൽപ്പിക്കാനും ശ്രമിക്കും, ശരിക്കും അത് പേക്ഷകരെ മനസ്സിലാക്കാതെയുള്ള ഒരു മിഥ്യാധാരണയായിരുന്നു.

അനാവശ്യമായി കൂട്ടിച്ചേർക്കലുകളോ മോശം പ്രയോഗങ്ങളോ ഒന്നുമിതിലില്ല. ഹോം പോലെയുള്ള യഥാർത്ഥ പുതുതലമുറ സിനിമകൾ അങ്ങനെയുള്ള സിനിമയ സ്‌നേഹിക്കുന്ന എന്നാൽ ദുഃഖപൂർവ്വം വിട്ടു നിൽക്കുന്ന പ്രേക്ഷകരെയെല്ലാം തിരിച്ച് മലയാള സിനിമകളിലേക്ക് എത്തിയ്ക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു.

Also Read
ഞാൻ ലാലേട്ടനോട് പറഞ്ഞത് സത്യമാണ്, എനിക്ക് ഒരാളോട് ഇഷ്ടമുണ്ട് ; നിങ്ങൾക്ക് ഒരാളോട് ഒരുപാട് ഇഷ്ടം ആണെകിൽ നിങ്ങൾ ആ വ്യക്തിയുടെ ഫോട്ടോയും മറ്റും ഇങ്ങനെ പുറത്തുവിടുമോ ? ആദ്യമായി റൂമേഴ്സിനോട് പ്രതികരിച്ച് ഋതു മന്ത്ര

മലയാള സിനിമയുടെ പൂക്കാലം വീണ്ടും വരികയാണ്, അതിനെ സ്വീകരിക്കാൻ എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും ഉറപ്പാക്കി കേരളത്തിലെ തിയേറ്ററുകൾ എല്ലാം തുറന്നുകൊടുക്കണമെന്ന അപേക്ഷ കൂടിയുണ്ടെന്ന് ഈപ്പൻ തോമസ്സ് കുറിക്കുന്നു.

Advertisement