ബോളിവുഡിൽ ആരാധകർ ഏറെയുളള താരസുന്ദരിയാണ് നടി മാധുരീ ദീക്ഷിത്. വർഷങ്ങളായി സിനിമാലോകത്തുളള നടി സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി ഹിന്ദി സിനിമാ ലോകത്ത് തിളങ്ങിയിരുന്നു. വിവാഹ ശേഷവും സിനിമയിൽ സജീവമാണ് മാധുരി.
ബോളിവുഡിന് പുറമെ മറ്റ് ഭാഷകളിലും നടിക്ക് ആരാധകരുണ്ട്. സിനിമകൾക്ക് പുറമെ ടെലിവിഷൻ രംഗത്തും സജീവമാണ് താരം. ടിവി റിയാലിറ്റി ഷോകളിൽ വിധികർത്താവായി മാധുരി എത്താറുണ്ട്. സിനിമകൾക്കൊപ്പം നൃത്ത രംഗത്തും സജീവമാണ് മാധുരി ദീക്ഷിത്. അതേ സമയം തന്റെ കരിയറിന്റെ തുടക്കകാലത്ത് നിരവധി പ്രണയബന്ധങ്ങളിൽ മാധുരി പെട്ടിരുന്നു.
അതിൽ ഒന്നായിരുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയുമായുള്ള പ്രണയം. 90 കളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച ഓൾ റൗണ്ടറായിരുന്നു പകുതി മലയാളിയായ അജയ് ജഡേജ.
അക്കാലത്ത് മാധുരി ദീക്ഷിതും ക്രിക്കറ്റ് താരം അജയ് ജഡേജയും തമ്മിലുളള ബന്ധവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഒരു മാഗസിൻ ഫോട്ടോഷൂട്ടിന് ഒരുമിച്ചത് എത്തിയതോടെയാണ് ഇവരെ കുറിച്ച് ഗോസിപ്പുകൾ ആരംഭിച്ചത്. മാധുരിയും അജയിയും ഒരുമിച്ചുളള ചിത്രം പുറത്തുവന്നതിന് പിന്നാലെ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചതായി റിപ്പോർട്ടുകൾ വന്നു.
അജയ് ജഡേജയ്ക്ക് മുൻപ് അനിൽ കപൂർ, സഞ്ജയ് ദത്ത് എന്നിവരുമായുളള മാധുരിയുടെ ബന്ധവും പുറത്തുവന്നിരുന്നു. പിന്നീട് അജയ് ജഡേജയുമായി മാധുരി ഡേറ്റിംഗ് തുടങ്ങുകയായിരുന്നു. ഒരുമിച്ച് ഡേറ്റ് ചെയ്ത സമയത്താണ് സിനിമയിൽ അഭിനയിക്കാനുളള ആഗ്രഹം അജയ് മാധുരിയോട് പറഞ്ഞത്.
ആ സമയത്ത് ബോളിവുഡിലെ മുൻനിര നായികയായി മാധുരി തിളങ്ങിനിൽക്കുന്ന സമയമാണ്. അജയ് ജഡേജ ഒരു സമ്പന്ന കുടുംബത്തിൽപ്പെട്ട ആളായിരുന്നു. എന്നാൽ മാധുരി ദീക്ഷിത് ഒരു മിഡിൽ ക്ലാസ് ബ്രാഹ്മണ കുടുംബത്തിൽ നിന്നും വന്ന താരവും. അതുകൊണ്ട് മാധുരിയെ മരുമകളായി സ്വീകരിക്കാൻ അജയ് ജഡേജയുടെ മാതാപിതാക്കൾ താൽപര്യം കാണിച്ചില്ല.
1999ലാണ് മാധുരിയും അജയും തമ്മിലുളള ബന്ധം പൂർണമായും അവസാനിച്ചത്. അജയ് ജഡേജയുടെ ക്രിക്കറ്റ് കരിയർ തകർന്നപ്പോൾ ഇവരുടെ ബന്ധം മുന്നോട്ട് പോയില്ല. ജഡേജയുടെ കരിയറിൽ വലിയ തകർച്ച ഉണ്ടായി. 1999ൽ സഹതാരം മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്നുണ്ടായ ഒത്തുകളിയിൽ അജയ് ജഡേജ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ഈ വാർത്ത രാജ്യത്തെ ഞെട്ടിച്ചു. ജഡേജയ്ക്ക് ഈ സംഭവത്തിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിലക്ക് ലഭിച്ചു. മാധുരിയുടെ മാതാപിതാക്കൾ അജയ് ജഡേജയുമായുള്ള ബന്ധത്തെ ഒരിക്കലും എതിർത്തിരുന്നില്ല. എന്നാൽ ജഡേജയുടെ ഈ സംഭവം അറിഞ്ഞതോടെ മാധുരിയെ ഈ ബന്ധത്തിൽ നിന്നും പിന്തിരിപ്പിച്ചു. അജയ് ജഡേജയുമായി പരിഞ്ഞതിന് പിന്നാലെ മാധുരി യുഎസ്എയിലേക്ക് പോയി.
അവിടെ വെച്ചാണ് ഡോ. ശ്രിറാം മാധവൻ നെനെയെ നടി കണ്ടമുട്ടിയത്. തുടർന്ന് ഇരുവരും വിവാഹിതരായി. 1999 ഒക്ടോബറിലാണ് മാധുരി ദീക്ഷിതിന്റെ വിവാഹം കഴിഞ്ഞത്. രണ്ട് കുട്ടികളാണ് നടിക്കുളളത്. അരിൻ നെനെയും, റിയാൻ നെനയും.
അതേ സമയം ബോളിവുഡ് സിനിമാലോകത്ത് ക്രിക്കറ്റ് താരങ്ങഴെ പ്രണയിച്ച് വിവാഹിതരായ ഒരുപാട് താരങ്ങളുണ്ട്. മിക്ക പ്രണയങ്ങളും വിജയമായപ്പോൾ ചിലത് മാത്രമാണ് പരാജയപ്പെട്ടത്. നടി ഷർമിള ടാഗോറും ഇന്ത്യൻ ക്രിക്കറ്റ് താരം മൻസൂർ അലി ഖാൻ പട്ടൗഡിയും പ്രണയിച്ച് വിവാഹിതരായവരാണ്. അനുഷ്‌ക ശർമ്മയും ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‌ലിയും പ്രണയ വിവാഹിതർ ആണ്.
Also Read
ഇന്ദ്രൻസിന്റെ നായികയാവാൻ ഞങ്ങൾക്ക് പറ്റില്ലെന്ന് പറഞ്ഞ ആ നടിമാർക്ക് പിന്നെ സംഭവിച്ചത്
മുൻ നായകൻ അസറുദ്ദീനും നടി സംഗീത ബിജ്‌ലാനിയും പ്രണയിച്ചു വിവാഹം കഴിച്ചിരുന്നു. എന്നാൽ ഏറെ താമസിയാതെ തന്നെ ഇവർ വേർപിരിയുകയുടെ ചെയ്തിരുന്നു.