നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഉണ്ടാകണം, അദ്ദേഹത്തിന്റെ ഒരു ഭാഗം എന്റെയുള്ളിൽ വളരുന്നു: അമ്മയാകാൻ ഒരുങ്ങി പേളി മാണി

69

അവതാരകയായെത്തി പിന്നീട് നടിയുമായി തിള്ളി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ യുവസുന്ദരിയാണ് പേളി മാണി. അതേ പോലെ തന്നെ പേളിയുടെ ഭർത്താവ് ശ്രീനിഷും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരം തന്നെയാണ്.

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം പതിപ്പിലൂടെ മലയാളികൾക്ക് മുന്നിൽ മൊട്ടിട്ട പ്രണയമാണ് ഒടുവിൽ പേളിയെയും ശ്രീനിഷിനെയും വിവാഹത്തിലേക്കെത്തിച്ചത്. ഇരുവരുടെയും പ്രണയം ബിഗ്ബോസ് ഷോയ്ക്ക് ഉള്ളിലെ അഭിനയം ആണെന്ന് പലരും അന്ന് പറഞ്ഞിരുന്നു.

Advertisements

എന്നാൽ അങ്ങനെ പറഞ്ഞവരുടെ വായടപ്പിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. 2019 മെയ് 5 ന് ആയിരുന്നു പേളി ശ്രീനീഷ് വിവാഹം നടക്കുന്നത്. ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം.
മെയ് 5 ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8 ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് പോളി മാണി തന്റെ 31ാം ജന്മദിനം ആഘോഷിച്ചത്.

സോഷ്യൽ മീഡിയകളിലും സജീവമായ പേളിയും ശ്രീനിഷും ജീവിതത്തിലെ ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയകൾ വഴി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ തങ്ങൾക്കിടയിലേക്ക് കുഞ്ഞ് അതിഥി എത്തുന്നു എന്ന സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് പേളി മാണി. തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താൻ അമ്മയാകാൻ പോകുന്നു എന്ന കാര്യം പേളി വ്യക്തമാക്കിയത്.

തങ്ങൾ പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞിട്ട് രണ്ട് വർഷം ആയെന്നും പേളി വീഡിയോയിൽ പറയുന്നുണ്ട്. ഞങ്ങൾ പ്രൊപോസ് ചെയ്ത് രണ്ട് വർഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളിൽ വളരുന്നു. ഞങ്ങൾ നിന്നെ സ്‌നേഹിക്കുന്നു ശ്രീനിഷ് ഈ വാക്കുകളോടെയാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏതായാലും അനുഗ്രഹങ്ങളും ആശംസകളും നിറഞ്ഞ കമന്റുകളും ലൈക്കുകളുമായി ആരാധകർ ആ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

നേരത്തെ ഇവരുടെ വിവാഹ വാർഷിക ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ഏതൊരു പ്രവർത്തനത്തിനും തുല്യമായ പ്രതിപ്രവർത്തനമുണ്ടാകും എന്നതായിരുന്നു പേളി അന്ന് ചിത്രം പങ്കുവച്ചത്. ഞങ്ങൾ വിവാഹിതരായി ഒരു വർഷമായി എന്ന് മനസിലായപ്പോൾ ഞങ്ങളുടെ യഥാർത്ഥ പ്രതികരണം എന്ന് പറഞ്ഞ് മറ്റൊരു ഫോട്ടോയും അന്ന് പേളി മാണി പങ്കുവച്ചിരുന്നു.

പേളി മാണി അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു പ്രണയവും ബ്രേക്കപ്പുമൊക്കെ കഴിഞ്ഞ് ഇനി കല്യാണമെന്നും വേണ്ട എന്ന് വിചാരിച്ച് മൂന്ന്, നാല് കൊല്ലം സിംഗിളായി നടന്ന ആളാണ് ഞാൻ. അത് കഴിഞ്ഞപ്പോൾ എനിക്കൊരു കൊച്ചിനെ സ്വന്തമായി വേണമെന്ന് തോന്നിയത്. അപ്പോഴേക്കും എന്റെ പ്രായത്തിലുള്ള കുറെ സുഹൃത്തുക്കൾക്ക് മക്കളുണ്ടായി.

അവരൊക്കെ കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്നത് കാണുമ്പോഴൊക്കെ എനിക്കുമൊരു കുഞ്ഞ് വേണമെന്ന് തോന്നും. പക്ഷെ എനിക്ക് വിവാഹവും ഭർത്താവും വേണ്ടായിരുന്നു. അങ്ങനെ കുഞ്ഞ് വേണമെന്ന് പറഞ്ഞ് ഞാൻ ഡാഡിയുടെ മുന്നിൽ വാശി പിടിച്ചു.

കുഞ്ഞിനെ ദത്തെടുക്കുന്ന കാര്യം ഡാഡിയുടെ മുന്നിൽ ബോധ്യപ്പെടുത്തി വരുമ്പോഴായിരുന്നു ബിഗ് ബോസ് ഷോയിലേക്ക് ക്ഷണം ലഭിക്കുന്നത്. അവിടെ ചെന്നപ്പോൾ കാര്യങ്ങൾ മൊത്തത്തിൽ മാറുകയായിരുന്നു. ശ്രീനിയെ കണ്ടപ്പോൾ മനസ്സിലായി ഇങ്ങനത്തെ ആളുകളും ഈ ലോകത്ത് ഉണ്ടെന്ന് എന്നായിരുന്നു ആ അഭിമുഖത്തിൽ പേളി മാണി പറഞ്ഞത്.

Advertisement