നൃത്തവേദിയിൽ നിന്നും മലയാള സിനമയിലെത്തി വളരെ കുറച്ചു കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി അനു സിത്താര. 2013ൽ റിലീസായ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര ിനിമാലോകത്തേക്ക് എത്തുന്നത്.
പിന്നീട് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലെ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചതോടെയാണ് അനു സിത്താര ശ്രദ്ധേയയാകുന്നത്. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
ബാലതാരമായെത്തി പിന്നീട് നായികയായി തനിനാടൻ വേഷങ്ങളിൽ നിരവധി സിനിമകളിൽ തിളങ്ങി നാട്ടിൻപുറത്തെ കുട്ടിയായി മലയാളികളുടെ മനസ്സു കീഴടക്കിയ താരമാണ് നടി കാവ്യാ മാധവൻ. മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കാവ്യ മാധവൻ നേടിയെടുക്കയും ചെയ്തു.
മലയാളത്തിന്റെ ജിപ്രിയ നായകൻ ദിലീപുമായി 2016ൽ വിവാഹിതയായ ശേഷം അഭിനയത്തിൽ നിന്ന് കാവ്യാ മാധവൻവിട്ടു നിന്നിരുന്നു. അതിന് ശേഷമാണ് അനു സിത്താര മലയാള സിനമയിൽ ശ്രദ്ദേയയായത്.
അനു സിത്താര ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയ ശേഷം പലരും അഭിപ്രായപെട്ട ഒരു കാര്യമാണ് അനുസിത്താരക്ക് കാവ്യ മാധവന്റെ നല്ല സാമ്യമുണ്ടെന്ന്.
കാവ്യ മാധവൻ സിനിമകളിൽ അഭിനയിച്ച കഥാപാത്രങ്ങളെ പോലെ തന്നെയാണ് അനു സിത്താരയുടെ പല ഥാപാത്രങ്ങളും. രാമന്റെ ഏദൻതോട്ടം എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് പലരും ഈ കാര്യം പർഞ്ഞു തുടങ്ങിയത്. ഇതേ കുറിച്ച് അനു സിത്താര തന്നെ കേരളകൗമദിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.
അനു സിത്താരയുടെ വാക്കുകൾ ഇങ്ങനെ:
എനിക്ക് ‘അത് കേൾക്കുമ്പോൾ ഭയങ്കര സന്തോഷമാണ്. കാവ്യയേച്ചിയുടെ അത്ര സൗന്ദര്യമൊന്നും എനിക്കില്ലെന്ന് നല്ല ബോധ്യമുണ്ട്. കുറച്ചുപേർ പറയുന്നത് എനിക്ക് ലക്ഷ്മി ഗോപാലസ്വാമിയുമായി സമയമുണ്ടെന്നാണ്.
ലക്ഷ്മി ചേച്ചിയുടെ മുഖസാദൃശ്യമുണ്ടെന്നുള്ള ഒറ്റ കാരണംകൊണ്ടാണ് എന്നെ ആ സിനിമയിൽ തിരഞ്ഞെടുത്തതെന്നും അനു പറഞ്ഞു. അതുപോലെ തങ്ങൾക്ക് ജനിക്കുന്ന കുഞ്ഞിനെ ജാതികളും മതത്തിനും അതീതമായിട്ടേ വളർത്തുവെന്നും പതിനെട്ട് വയസ്സ് കഴിഞ്ഞ കുഞ്ഞ് സ്വയം തീരുമാനിക്കട്ടെയെന്നും അനു സിത്താര പറയുന്നു.
തനിക്ക് പൊരുത്തപ്പെടാനാവുന്ന സിനിമകളെ താൻ ചെയ്യുകയുള്ളൂ എന്നും ആദ്യംമുതലേ തനിക്ക് ചേരുന്ന കോസ്റ്റ്യൂമുകളേ ധരിക്കാറുള്ളു എന്നും അനു വ്യക്തമാക്കി. അങ്ങനെ ചേരാത്ത ഒരു വേഷമിട്ട് അഭിനയിക്കുമ്പോൾ ഒട്ടും കംഫർട്ടബിളായിരിക്കില്ല.
അത് പെർഫോമൻസിനെയും സെറ്റിലെ അന്തരീക്ഷത്തെയുമെല്ലാം ബാധിക്കും. കോസ്റ്റ്യുംസിന്റെ കാര്യത്തിൽ വാശി പിടിക്കാറില്ല. പറ്റില്ലെങ്കിൽ ചെയ്യില്ലാന്നേ പറയാറുള്ളൂ. മാമാങ്കം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ കോസ്റ്റ്യുംസിന്റെ കാര്യത്തിൽ ഒരാശയക്കുഴപ്പം വന്നപ്പോൾ അത് തുറന്നു പറഞ്ഞു. കോസ്റ്റ്യൂം ടീം ആ പ്രശ്നം മാനേജ് ചെയ്തു തന്നു എന്നും അനു സിത്താര വ്യക്തമാക്കുന്നു.