താരസുന്ദരി കാജൽ അഗർവാളിന്റെ വിവാദരംഗത്തിലൂടെ ശ്രദ്ധനേടിയ പാരിസ് പാരിസിന് സെൻസർ ബോർഡിന്റെ കട്ട്. ഇരുപത്തഞ്ചോളം രംഗങ്ങൾക്കും സംഭാഷണങ്ങൾക്കുമാണ് സെൻസർ ബോർഡ് കത്രിക വച്ചത്. സെൻസർ ബോർഡിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് റിവൈസിംഗ് കമ്മിറ്റിക്ക് മുന്നിൽ അപ്പീൽ പോകാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയത്.
കങ്കണ നായികയായി എത്തിയ ക്വീൻ സിനിമയുടെ റീമേക്ക് ആണ് പാരിസ് പാരിസ്. കാജലിന്റെ മാറിടത്തിൽ സഹതാരമായ എല്ലി അവ്രാം തൊടുന്ന ട്രെയിലറിലെ രംഗം വലിയ വിവാദമായിരുന്നു. സിനിമ വിൽക്കാനുള്ള സംവിധായകന്റെ തന്ത്രമാണിതെന്നും കാജലിനെപ്പോലുള്ള ഒരു താരത്തെ അതിന് ഉപയോഗിച്ചെന്നും പലരും അഭിപ്രായപ്പെട്ടു.
എന്നാൽ ക്വീൻ സിനിമയിൽ കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി പകർത്തി വച്ചതാണെന്നും അതിൽ മോശമായി ഒന്നുമില്ലെന്നുമായിരുന്നു സംവിധായകൻ രമേശ് അരവിന്ദ് അഭിപ്രായപ്പെട്ടത്
അവർകട്ട് ചെയ്യാൻ പറഞ്ഞ സംഭവങ്ങളെല്ലാം തന്നെ നമ്മുടെ നിത്യ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ്. സെൻസർ ബോർഡിലെ അംഗങ്ങൾ കട്ടുകളില്ലാതെ ചിത്രം റിലീസ് ചെയ്യാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നുവെന്ന് കാജൽ പറഞ്ഞു.
മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നിങ്ങനെ ഭാഷകളിലായാണ് ക്വീൻ റീമേക്കുകൾഒരുങ്ങുന്നത്. സംസം എന്ന പേരിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മഞ്ജിമ മോഹനാണ് നായിക. തെലുങ്കിൽ തമന്നയും കന്നടയിൽ പറുൾ യാദവുമാണ് പ്രധാനവേഷങ്ങളിൽഎത്തുന്നത്. അതേസമയം ചിത്രത്തിന്റെ തെലുങ്ക്, മലയാളം , കന്നഡ റീമേക്കുകൾ കട്ടുകൾ ഇല്ലാതെ സെൻസറിങ് പൂർത്തിയാക്കി.