നമ്മൾ എപ്പോഴെ റെഡി: സമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ജയറാം

36

തന്റെ പുതിയ ചിത്രമായ പട്ടാഭിരാമന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ കുടുംബ പ്രേക്ഷരുടെ ഇഷ്ടതാരം ജയറാമിന്റെ വെളിപ്പെടുത്തൽ കുടുംബ പ്രേക്ഷകർക്കിടയിൽ വീണ്ടും ചർച്ചയാവുന്നു. 1998ൽ രഞ്ജിത്തിന്റെ തിരക്കഥയിൽ സിബിമലയിൽ സംവിധാനം ചെയ്ത സമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള ജയറാമിന്റെ മറുപടി ഇങ്ങനെ:

ഞാനൊരാൾ മാത്രം തീരുമാനിച്ചാൽ പറ്റില്ലല്ലോ. അത് രഞ്ജിത്ത് തീരുമാനിക്കണം, സിബി മലയിൽ തീരുമാനിക്കണം, ബാക്കിയുളള അതിലെ ആർട്ടിസ്റ്റുകൾ എല്ലാം തീരുമാനിച്ചാൽ നമ്മൾ എപ്പോഴെ റെഡിയാണെന്ന് ജയറാം പറയുന്നത്.സിബി ഒകെ മുൻപ് പറഞ്ഞിരുന്നു. രണ്ടാമതും ചെയ്യണമെന്ന്. പിന്നീടെന്തോ അത് മുൻപോട്ടേക്ക് നീങ്ങിയില്ലെന്നു ജയറാം പറയുന്നു.

Advertisements

ഈ സിനിമയിൽ പ്രേക്ഷകരുടെ മനസിൽ എന്നും തങ്ങിനിൽക്കുന്നതും ചർച്ചയായതുമായ പൂച്ചക്കാര്യത്തിൻറെ സത്യാവസ്ഥ രണ്ടാം ഭാഗത്തിൽ ഉണ്ടാകുമോയെന്നാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്. കൊറിയറിൽ പൂച്ച അയച്ചത് ആരെന്ന സത്യം ചില നായികമാർ പറഞ്ഞതായി നേരത്തെ ചില വാർത്തകൾ വന്നിരുന്നെങ്കിലും യഥാർഥ സത്യം ആരും വെളിപ്പെടുത്തിയിരുന്നില്ല.

ജയറാമിനും സുരേഷ് ഗോപിക്കുമൊപ്പം കലാഭവൻമണിയും മലയാളത്തിൻറെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും തകർത്തഭിനയിച്ച സിനിമയായിരുന്നു സമ്മർ ഇൻ ബത്ലഹേം. ജയറാമിൻറെ മുറപ്പെണ്ണായി അഞ്ചുനായിക മാരായിരുന്നു ഈ സിനിമയിൽ. സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥിതാരമായും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു.

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ ജയറാമിൻറെ മികച്ച സിനിമകളിലൊന്നായിരുന്നു സമ്മർ ഇൻ ബത്ലഹേം.സിനിമകൾ ചെയ്യുമ്പോൾ മക്കളായ കാളിദാസനും മാളവികയും പിന്തുണയ്ക്കാറുണ്ടെന്നും അവർ നൽകുന്ന സപ്പോർട്ട് കൊണ്ടാണ് വ്യത്യസ്ത വേഷങ്ങളൊക്കെ ചെയ്യാറുളളതെന്നും ജയറാം പറഞ്ഞു.

Advertisement