ആമീർഖാന്റെ മകൾ ഐറാ ഖാൻ കഴിഞ്ഞ കുറച്ചു മാസങ്ങൾക്കു മുൻപാണ് മിഷാൽ കൃപലാനിയുമായി താൻ ഡേറ്റിംഗിലാണ് എന്ന കാര്യം തുറന്നു പറഞ്ഞത്. ഇൻസ്റ്റാഗ്രാമിൽ ആസ്‌ക് മീ എനിത്തിംഗ് സെഷന്റെ ഭാഗമായി താങ്കൾ ആരെയെങ്കിലും ഡേറ്റ് ചെയ്യുന്നുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് ഐറ മറുപടി നൽകിയത് മിഷാലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ്.
വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തതും. ഇപ്പോഴിതാ മിഷാലിനൊപ്പമുള്ള മറ്റൊരു ചിത്രംകൂടി ഐറ പങ്കുവച്ചിരിക്കുകയാണ്. ചിത്രം വളരെ ക്യൂട്ട് ആണെങ്കിലും ഇതിന്റെ ക്യാപ്ഷൻ നെറ്റിസൺസിനിടയിൽ ആശങ്കകൾ ഉയർത്തുന്നു.
എല്ലാ ശരിയാകും എന്ന ക്യാപ്ഷനൊപ്പം മിസ് യു, കീപ് കാം, സോ ഫാർ സോ ഗുഡ് തുടങ്ങിയ ഹാഷ് ടാഗുകളാണ് താരപുത്രി നൽകിയിരിക്കുന്നത്. ഐറയും മിഷാലും പതിവായി തങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരാണ്.
എന്നാൽ ഇത്തരത്തിലൊരു ക്യാപ്ഷനും ഹാഷ് ടാഗുകളും ഇത് ആദ്യമായാണ്. എല്ലാ താരപുത്രിമാരേയും പോലെ തന്നെ ഐറയുടെ ബോളിവുഡ് ചുവടുവയ്പ്പുകളേക്കുറിച്ചും വാർത്തകൾ വരുന്നുണ്ട്. എന്നാൽ ഐറയുടെ മനസിൽ എന്താണുള്ളതെന്ന് തനിക്കറിയില്ലെന്നും സിനിമാ ലോകവും നിർമാണവും അവൾക്ക് ഇഷ്ടമാണെന്നു കരുത്തുന്നുവെന്നും ഇന്ത്യ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിൽ അമീർ ഖാൻ പറഞ്ഞു.