മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോയ ആയ ബിഗ് ബോസ് സീസൺ ഫോർ അടുത്തിടെ ആയിരുന്നു അവസാനിച്ചത്. നാലാം സീസണിൽ ഇരുപത് മത്സരാർഥികളാണ് ടൈറ്റിലിന് വേണ്ടി മത്സരിച്ചത്. അതിൽ വിജയിയായത് ദിൽഷ പ്രസന്നൻ ആയിരുന്നു.
രണ്ടാം സ്ഥാനം ബ്ലെസ്ലിക്കും മൂന്നാം സ്ഥാനം റിയാസിനുമായിരുന്നു. അതേ സമയം ഈ ഷോ ആരംഭിച്ചപ്പോൾ മുതൽ കേരളത്തിൽ ഉള്ളവരും മലയാളികളും നിരന്തരം ഏറ്റ് പറയാൻ തുടങ്ങിയ പേരാണ് ഡോ. റോബിൻ രാധാകൃഷ്ണന്റേത്.
ഒരു പക്ഷെ ബിഗ് ബോസ് മലയാളം നാല് സീസണുകളിൽ പങ്കെടുത്ത മത്സരാർഥികളിൽ വെച്ച് ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച മത്സരാർഥിയും റോബിൻ ആയിരിക്കും. ബിഗ് ബോസ് സീസൺ ഫോർ വിജയിക്ക് പോലും ഇത്രത്തോളം ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല.
ഏതാണ്ട് എഴുപത് ദിവസമാണ് ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ഭാഗമായി ഹൗസൽ താമസിക്കാൻ റോബിന് സാധിച്ചത്. ശേഷം പത്താം ആഴ്ചയിൽ സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പുറത്താക്കപ്പെട്ടു. റോബിൻ പുറത്തായില്ലായിരുന്നു എങ്കിൽ റോബിൻ ആയിരുന്നു ഈ സീസണിലെ ടൈറ്റിൽ വിജയി ആകേണ്ടിയിരുന്നത്.
അതേസമയം റോബിൻ പുറത്തായപ്പോൾ മുതൽ ബിഗ് ബോസ് ഷോയ്ക്കും സംഘാടകർക്കും നേരെ വലിയ പ്രതിഷേധം റോബിൻ ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായി. പലരും ഹോട്ട്സ്റ്റാർ ആപ്പ് മൊബൈലിൽ നിന്നും നീക്കം ചെയ്യുകവരെ ചെയ്തിരുന്നു.
പിആർ വർക്ക് റോബിന് വേണ്ടി നടക്കുന്നതിനാലാണ് ഇത്രയേറെ ആരാധകരെ റോബിന് സംഘടിപ്പിക്കാൻ കഴിഞ്ഞത് എന്നാണ് റോബിനെ വെറുക്കുന്നവർ പറയുന്നത്. അതേസമയം സീസൺ ഫോർ വിജയി ആകേണ്ടയിരുന്നത് ബ്ലെസ്ലി ആയിരുന്നു എന്നും അതിനിടയിൽ റോബിൻ ചില കളികൾ നടത്തിയതു കൊണ്ടാണ് കാര്യങ്ങൾ മാറി മറിഞ്ഞതെന്ന ആരോപണവുമായി ബിഗ് ബോസ് ആരാധകർ എത്തിയിരുന്നു.
ബിഗ് ബോസ് നാലാം സീസൺ അവസാനിച്ച് രണ്ട് മാസം പിന്നിട്ടിട്ടും റോബിന് നേരെ വലിയ രീതിയിൽ ഡീഗ്രേഡിങ് നടക്കുന്നുണ്ട്. ഇപ്പോൾ അതിനെല്ലാം എതിരെ പരസ്യമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുക ആണ് റോബിൻ. തിരുവന്തപുരത്ത് ഒരു ഉദ്ഘാടന ചടങ്ങിൽ അതിഥിയായി എത്തിയപ്പോഴാണ് ഹേറ്റേഴ്സിനുള്ള മറുപടി റോബിൻ നൽകിയത്.
നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തോ എനിക്ക് ഒരു കുന്തവും ഇല്ലെന്നാണ് റോബിൻ പറയുന്നത്. ആരാധകരുടെ മുന്നിൽ തന്റെ മാസ്റ്റർ പീസ് ഡയലോഗുകൾ അലറി വിളിച്ച് പറഞ്ഞാണ് റോബിൻ തന്റെ ഹേറ്റേഴ്സിനുള്ള മറുപടി നൽകിയത്. ഇത് കാണുമ്പോൾ കുറച്ച് എണ്ണത്തിന് കുരുപൊട്ടും. പൊട്ടിക്കോ. നിങ്ങൾക്ക് പൊട്ടാൻ വേണ്ടി തന്നെയാണ് പറഞ്ഞത്. എന്നെ വെറുക്കുന്ന ഭയങ്കര പെർഫെക്ടായിട്ടുള്ള പലരും പറഞ്ഞു ഞാൻ എന്ത് സോഷ്യൽ മെസേജാണ് സമൂഹത്തിന് കൊടുക്കുന്നതെന്ന്.
ഒരു ചെറിയ മെസേജ് പറയാം. അവനവന്റെ കാര്യം നോക്കി നിങ്ങൾ ജീവിക്കുക മനസിലായില്ലേ. അനാവശ്യമായി മറ്റുള്ളവരുടെ ജീവിതത്തിൽ തലയിടാതിരിക്കുക. ആരെയും വേദനിപ്പിക്കാതിരിക്കുക. ഡീഗ്രേഡിങ് പലതരത്തിൽ നടക്കുന്നുണ്ട്. അത് ഞാൻ ഇഷ്ടപ്പെടുന്ന കാര്യമല്ല. അങ്ങോട്ടുമിങ്ങോട്ടും ഡീഗ്രേഡ് ചെയ്യണ്ട.
എല്ലാവരും ഹാപ്പിയായി ഇരിക്കുക. മൂവി സെപ്റ്റംബറിൽ തുടങ്ങുമായിരിക്കും. എന്നെ വെറുക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങൾ എന്നെ എത്രമാത്രം തളർത്താൻ ശ്രമിച്ചാലും ഞാൻ തിരിച്ച വരും. അതുകൊണ്ട് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം നിങ്ങൾ ചെയ്തോളു. എനിക്ക് ഒരു കുന്തവുമില്ല. ഞാൻ അടിച്ച് അടിച്ച് മുന്നോട്ട് വരും.
തളർത്താൻ വേണ്ടി നിങ്ങൾ ശ്രമിച്ചോളു ഒരു കാര്യവുമില്ല. നിങ്ങൾ വെറുതെ നിങ്ങളുടെ സമയം കളയുകയാണ്. ഇത് ആള് വേറെയാണ്. ഞങ്ങൾ തിരുവനന്തപുരംകാർ പണ്ടെ കലിപ്പാണ് എന്നും റോബിൻ പറയുന്നു.