തെന്നിന്ത്യൻ സിനിമാഭിനയരംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിൽ നായികയായും സംവിധായകയായും ഗാന രചയിതാവായും ഡബ്ബിങ് ആർട്ടിസ്റ്റായും തിളങ്ങി താരാമാണ് രോഹിണി. 1975 ൽ പുറത്തിറങ്ങി യശോദ കൃഷ്ണ എന്ന സിനിമയിലൂടെയാണ് ബാലതാരമായി അഭിനയം രോഹിണി തുടങ്ങിയത്.
കക്ക എന്ന സിനിയിലൂടെയാണ് താരം മലയാളത്തിൽ എത്തിയത്. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നടഭാഷകളിലും അഭിനയിച്ച താരം ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിരുന്നു. ഇപ്പോഴും അഭിനയ പ്രാധാന്യമുള്ള അമ്മവേഷങ്ങളിൽ സജീവമാണ് താരം. ആന്ധ്രയാണ് സ്വദേശമെങ്കിലും മോളിവുഡിലും ശ്രദ്ധേയ വേഷങ്ങളാണ് രോഹിണിക്ക് ലഭിച്ചത്. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി കൂടുതൽ തിളങ്ങിയത്.
അതേസമയം രോഹിണിയെ കരയിപ്പിച്ച ഒരു അനുഭവം നടനും നിർമ്മാതാവുമായ മണിയൻപിളള രാജു വെളിപ്പെടുത്തിയതാണ് ഇപ്പോൾ വൈറലാകുന്നത്. കൈരളി ടിവിയുടെ ജെബി ജംഗ്ഷനിൽ ആണ് മണിയൻ പിള്ള രാജു ഇക്കാര്യം വെളിപ്പെടുത്തിയത്.
മണിയൻപിളള രാജുവിന്റെ വാക്കുകൾ ഇങ്ങനെ:
ഞാനും രോഹിണിയും അടുത്ത സുഹൃത്തുക്കളാണെന്ന്. എന്റെ നായികയായിട്ട് ഒക്കെ രോഹിണി അഭിനയിച്ചിട്ടുണ്ട്. രോഹിണിയെ ഞാൻ കരയിപ്പിച്ച, എനിക്ക് വിഷമമുണ്ടാക്കിയ ഒരു സംഭവമുണ്ട്.
അറിയാത്ത വീഥികൾ എന്ന കെഎസ് സേതുമാധവന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ ചിത്രീകരണ സ്ഥലത്ത് ചുവപ്പ് നിറമുളള ഒരു ഫ്രൂട്ടുണ്ടായിരുന്നു.
ഇത് എന്താണെന്ന് ചോദിച്ചപ്പോൾ ഭയങ്കര ഏരിവുളള മുളകാണെന്ന് വീട്ടുകാർ പറഞ്ഞു. ഇത് കടിച്ചു കഴിഞ്ഞാൽ മൂന്നാല് ദിവസത്തേക്ക് വായിൽ നിന്ന് ഏരിവ് പോവില്ല. അപ്പോ തോന്നിയ ഒരു മോശം ബുദ്ധി. ഞാൻ രോഹിണിയുടെ അടുത്ത് പറഞ്ഞു; നീ വാ തുറന്നാൽ നല്ലൊരു ഫ്രൂട്ട് തരാം എന്ന്.
കഴിച്ചുനോക്കണം ഭയങ്കര ടേസ്റ്റാണെന്നെന്നും പറഞ്ഞു, മണിയൻപിളള രാജു പറയുന്നു. അങ്ങനെ മുളകാണെന്ന് അറിയാതെ രോഹിണി അത് വായിൽ ഇട്ടപ്പോ ഷൂട്ടിംഗ് വരെ നിന്നുപോയി. രോഹിണി കരച്ചിലോട് കരച്ചില് ആയിരുന്നു.
എനിക്ക് അതിനേക്കാളും വലിയ വിഷമമായി പോയി. പിന്നെ ആൾക്കാര് ഗ്ലാസിൽ വെളിച്ചെണ്ണ കൊടുക്കുന്നു. വായ്ക്കകത്ത് ഐസ് ഇടുന്നു. അപ്പോഴേക്കും വായുടെ സമീപം ആകെ ചുവന്ന് വല്ലാതായി പോയി. അതൊരു എനിക്ക് വല്ലാത്തൊരു വിഷമമായി പോയി.
വേറാരെങ്കിലും ആയിരുന്നെങ്കിൽ ആ സമയത്ത് ചീത്ത വിളിക്കുകയും അടിക്കുകയുംഒക്കെ ചെയ്യുമായിരുന്നു. എന്നാൽ രോഹിണിക്ക് ക്ഷമിക്കാനുളള ഒരു മനസുണ്ടായിരുന്നു. അന്ന് ക്ഷമയുടെ മൂർത്തി ഭാവമാണ് രോഹിണിയെന്ന് മനസിലായി എന്നാണ് മണിയൻപിളള രാജു പറയുന്നത്.