മുന്നിൽ ഇരിക്കുന്ന എല്ലാവരും എന്നെ നോക്കി കൂവലോട് കൂവൽ, പിന്നെയാണ് എനിക്ക് കാര്യം മനസ്സിലായത്: വെളിപ്പെടുത്തലുമായി ആത്മീയ രാജൻ

494

ജോജു ജോർജ് നായകനായ ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ആത്മീയ രാജൻ. ജോസഫിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടികൂടിയാണ് ആത്മിയ. ജോസഫ് മുതൽ കോൾഡ് കേസ് വരെ വ്യത്യസ്തമായ അഭിനയരീതിയിലൂടെ പ്രേക്ഷകരുടെ മനം കവരാൻ ആത്മിയയ്ക്ക് സാധിച്ചിരുന്നു.

അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. മറൈൻ എൻജിനീയറായ സനൂപ് ആണ് ആത്മീയയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. കണ്ണൂരിൽ വെച്ച് ആയിരുന്നു വിവാഹം നടന്നത്. ദീർഘകാലം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്.

Advertisements

ഇപ്പോഴിതാ കോളേജ് പഠനകാലത്ത് ഭാരത് മാതാവായി സ്റ്റേജിൽ കയറിയപ്പോഴുണ്ടായ അനുഭവം തുറന്ന പറയുകയാണ് ആത്മിയ. ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് ആത്മിയ പാളിപ്പോയ തന്റെ സ്റ്റേജ് അനുഭവത്തെപ്പറ്റി വെളിപ്പെടുത്തിയത്.

Also Read
ഡ്രെസ്സിന്റെ കാര്യത്തിൽ പോരായ്മ തോന്നി, കെട്ടിപ്പിടിച്ചതിലും പാളിച്ച ഉണ്ടായി, പക്ഷേ നായികയെ മാത്രം കുറ്റം പറയരുത്: വിമർശനങ്ങൾക്ക് മറുപടി

എനിക്ക് ഭാരത് മാതാവായി നിൽക്കാൻ വലിയ ഇഷ്ടമായിരുന്നു. സ്‌കൂൾ കാലത്ത് ഒക്കെ സീനിയർ ചേച്ചിമാർ സാരിയൊക്കെ ഉടുത്ത് കീരിടമൊക്കെ വെച്ച് ഭംഗിയായി നിൽക്കുന്നത് കണ്ടിട്ടുണ്ട്. കോളേജിൽ പഠിക്കുന്ന സമയത്ത് എനിക്കും ഭാരത് മാതയാകാൻ ഒരു ഓഫർ വന്നു.

കേട്ടപാതി ഞാൻ ചാടിവീണു. ഞാൻ ആയിക്കോളാം എന്ന് പറഞ്ഞു. പ്രാക്ടീസിനൊന്നും പോകണ്ടല്ലോ. വെറുതെ കൊടി പിടിച്ച് നിന്നാൽ മതിയല്ലോ. കൂട്ടുകാരൊക്കെ പ്രാക്ടീസിന് പോകുമ്പോൾ എന്നോട് പറയും വന്ന് നോക്ക് എന്താ ചെയ്യേണ്ടത് എന്നൊക്ക. ഞാൻ പോകാറില്ലായിരുന്നു. അങ്ങനെ പരിപാടിയ്ക്ക് സ്റ്റേജിൽ കേറുന്ന സമയം ഞാൻ ബാക്കിയുള്ളവരോട് ചോദിച്ചു.

എന്താണ് ചെയ്യേണ്ടത് എന്ന്. എനിക്ക് ചുറ്റും കുട്ടികൾ വരിവരിയായി വരും. അപ്പോൾ ഓഡിയൻസിനെ ഒന്ന് ചിരിച്ച്, കൊടി മെല്ലേ പാറിച്ചാൽ മാത്രം മതിയെന്നായിരുന്നു എന്നോട് പറഞ്ഞത്. സ്റ്റേജിൽ കയറിയപ്പോൾ തന്നെ ഈ പറഞ്ഞതുപോലെ ഞാൻ ചെയ്തു. കുറച്ചുകഴിഞ്ഞപ്പോൾ കൈയ്യിലെ പതാകയുടെ ഒരു ഭാഗം എനിക്ക് ചുറ്റും കറങ്ങുന്ന ഒരു കുട്ടിയുടെ വസ്ത്രത്തിൽ ഉടക്കി.

ആ കുട്ടി ചുറ്റുന്നതിന് അനുസരിച്ച് പതാക കൈയ്യിലെ വടിയിൽ നിന്നും ഊർന്നുപോയി. ഞാൻ ആണെങ്കിൽ പതാകയ്ക്ക് പകരം കൈയ്യിലെ വടി മാത്രം അങ്ങോട്ടും ഇങ്ങോട്ടും കറക്കിക്കൊണ്ടിരുന്നു. ഒടുവിൽ കൊടി എങ്ങനെയൊക്കെയോ രണ്ട് കൈകൊണ്ട് ഒക്കെ പിടിച്ച് അഡ്ജസ്റ്റ് ചെയ്ത് ഞാൻ നിന്നു.

മുന്നിൽ ഇരുന്ന എല്ലാവരും കൂവലോട് കൂവൽ. പിന്നെയാണ് മനസ്സിലായത് ഞാൻ പതാക തലതിരിച്ചാണ് പിടിച്ചിരുന്നതെന്ന്. അത് കണ്ടാണ് എല്ലാവരും കൂവിയത്. ഇന്ത്യയെ തലതിരിച്ച് പിടിച്ചായിരുന്നു ഞാൻ അന്ന് പതാക പാറിച്ചത് എന്നും ആത്മിയ പറയുന്നു.

Also Read
ദുൽഖറിന്റെയും ചേച്ചി സുറിമിയുടേം കൂടെ പാടത്ത് ഒക്കെ ഓടി കളിക്കാറുണ്ടായിരുന്നു; കുഞ്ഞിലെ വിശേഷങ്ങൾ പറഞ്ഞ് നടി അമ്പിളി

അതേ സമയം പൃഥ്വിരാജ് നായകനായ സൂപ്പർഹിറ്റ് ചിത്രം കോൾഡ് കേസിലെ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്തയാളാണ് ആത്മിയ. ഈവ മരിയ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഒരിടവേളക്ക് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തിയ ചിത്രമാണ് കോൾഡ് കേസ്. ആമസോൺ പ്രൈമിലൂടെ ജൂൺ 30 നാണ് ചിത്രം റിലീസ് ചെയ്തത്.

Advertisement